Image

ഒന്റാരിയോ ലണ്ടന്‍ സോഷ്യല്‍ ക്ലബിനു തുടക്കമായി

ജോയിച്ചന്‍ പുതുക്കുളം Published on 30 January, 2019
ഒന്റാരിയോ ലണ്ടന്‍ സോഷ്യല്‍ ക്ലബിനു തുടക്കമായി
ഒന്റാരിയോ: കാനഡയില്‍ ലണ്ടന്‍ ആസ്ഥാനമാക്കി വളരെ സ്‌നേഹത്തിലും ഒത്തൊരുമയിലും ജീവിച്ചുവരുന്ന ഏകദേശം നാല്‍പ്പതോളം വരുന്ന ക്‌നാനായ കുടുംബങ്ങള്‍ തങ്ങളുടെ സാമൂഹിക, സാംസ്കാരിക ഉന്നമനത്തിനായി "ലണ്ടന്‍ സോഷ്യല്‍ ക്ലബ്' എന്ന പേരില്‍ ഫാമിലി ക്ലബ് രൂപീകരിച്ചു.

2019 ജനുവരി 26-നു വളരെ മനോഹരമായ ഫാമിലി ഗാദറിംഗ് സംഘടിപ്പിച്ചുകൊണ്ട് വര്‍ഷങ്ങളായി ലണ്ടനില്‍ താമസിച്ചുവരുന്ന ജോജി തോമസ്, പ്രീത് ഫിലിപ്പ്, അലക്‌സ് എന്നിവര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയും വളരെ മനോഹരങ്ങളായ കലാപരിപാടികള്‍ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുകയുമുണ്ടായി. ഈ പ്രോഗ്രാമിന്റെ മുഖ്യ ആകര്‍ഷണമായിരുന്ന പത്തോളം കുട്ടികള്‍ പങ്കെടുത്ത കിഡ്‌സ് ടാലന്റ് കോമ്പറ്റീഷനില്‍ വളരെ അര്‍ത്ഥവത്തായ മോണോ ആക്ട് അവതരിപ്പിച്ചുകൊണ്ട് അന്ന അഭിലാഷ് ഒന്നാം സമ്മാനം കരസ്ഥമാക്കുകയും, മനോഹരമായ പ്രസംഗം അവതരിപ്പിച്ചുകൊണ്ട് ആഞ്ജലീന സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

നിരവധി കലാപരിപാടികളും, ഗെയിമുകളും നിറഞ്ഞുനിന്ന ഈ സോഷ്യല്‍ ഗാദറിംഗ് ലണ്ടനിലെ ക്‌നാനായക്കാരെ സംബന്ധിച്ച് മറക്കാനാവാത്ത അനുഭവമായിരുന്നു. ഇങ്ങനെയുള്ള പ്രോഗ്രാമുകളും കൂട്ടായ്മകളും സ്‌നേഹവും സൗഹൃദവും വളര്‍ത്തുവാനും തങ്ങളുടെ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും അവരെ സഭാസ്‌നേഹത്തിലും കൂട്ടായ്മയിലും വളര്‍ത്താന്‍ സാധിക്കുമെന്നു സോഷ്യല്‍ ക്ലബ് കോര്‍ഡിനേറ്റേഴ്‌സായ അജീഷ് ചാക്കോയും, സെനീഷും പ്രത്യാശ പ്രകടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക