Image

കെ. വര്‍ഗീസിന്റെ നിര്യാണത്തില്‍ ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് അനുശോചിച്ചു.

ഷാജി രാമപുരം Published on 31 January, 2019
 കെ. വര്‍ഗീസിന്റെ നിര്യാണത്തില്‍ ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് അനുശോചിച്ചു.
ന്യുയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ മുന്‍ അത്മായ ട്രസ്റ്റീ കൊല്ലം ഇളമ്പല്‍ വലിയവിളയില്‍ ചാര്‍ട്ടേര്‍ഡ്  അക്കൗണ്ടന്റ് കെ.വര്‍ഗീസ് (76) നിര്യാണത്തില്‍ നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് അനുശോചനം അറിയിച്ചു.

12 വര്‍ഷം സഭയുടെ അത്മായ ട്രസ്റ്റീ ആയിരുന്ന പരേതന്‍ മാര്‍ത്തോമ്മ സഭാ കൗണ്‍സില്‍, എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ്, വൈദീക തെരഞ്ഞെടുപ്പ് കമ്മറ്റി, തിരുവല്ലാ മാര്‍ത്തോമ്മ കോളേജ്, ആയൂര്‍  എന്‍ജിനിയറിംഗ് കോളേജ് എന്നിവയുടെ ഗവേണിംഗ് ബോര്‍ഡ് അംഗം തുടങ്ങിയ  പലനിലകളില്‍ പ്രവര്‍ത്തിച്ചു.

കിടങ്ങന്നൂര്‍ കുറവന്‍പറമ്പില്‍ ശോശാമ്മയാണ് ഭാര്യ. സാം വര്‍ഗീസ് (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്,കൊല്ലം), ജോര്‍ജ് വര്‍ഗീസ് (മാനേജിംഗ് ഡയറക്ടര്‍, ഫെതര്‍ സോഫ്റ്റ്‌ടെക് എറണാകുളം), എല്‍സ വര്‍ഗീസ് (കാലിഫോര്‍ണിയ) എന്നിവര്‍ മക്കളും ആച്ചി, ടീന, തോമസ് അലക്‌സാണ്ടര്‍ എന്നിവര്‍ മരുമക്കളും ആണ്.

ഫെബ്രുവരി 1 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഡോ.ജോസഫ് മാര്‍തോമ്മ മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ കൊല്ലം ഇളമ്പല്‍ സെന്റ്.തോമസ് മാര്‍ത്തോമ്മപള്ളിയില്‍ വെച്ച് സംസ്‌കാര ശ്രുശ്രുഷയും തുടര്‍ന്ന് സംസ്‌കാരം നടത്തുന്നതുമാണ്.

 കെ. വര്‍ഗീസിന്റെ നിര്യാണത്തില്‍ ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക