Image

ആന്റിയ 'ഫിയസ്റ്റ 2019 ' വെള്ളിയാഴ്ച അബുദാബിയില്‍

Published on 31 January, 2019
ആന്റിയ 'ഫിയസ്റ്റ  2019 ' വെള്ളിയാഴ്ച അബുദാബിയില്‍
അബുദാബി  : അങ്കമാലി എന്‍. ആര്‍. ഐ. അസോസ്സിയേഷന്‍ (ആന്റിയ) അബു ദാബി ചാപ്റ്റര്‍ ഒരുക്കുന്ന 'ഫിയസ്റ്റ  2019' എന്ന ആഘോഷ പരിപാടി അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റ റില്‍ ഫെബ്രുവരി 1 വെള്ളി യാഴ്ച രാവിലെ 9  മണി മുതല്‍ ആരംഭിക്കും എന്ന് സംഘാ ടകര്‍ അറിയിച്ചു. 

മലയാളസിനിമ യുടെ കാരണവര്‍, നടനും നിര്‍മ്മാ താവും സംവിധായകനുമായ മധു, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അങ്ക മാലി എം. എല്‍. എ.  റോജി എം. ജോണ്‍, ഇന്ത്യന്‍ ഇസ്‌ലാ മിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി, പ്രവാസി ഭാരതി റേഡിയോ ഡയറക്ടര്‍ ചന്ദ്ര സേനന്‍ എന്നിവര്‍ സംബന്ധിക്കും. മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍ നിറുത്തി 'ചല ച്ചിത്ര രത്‌ന പുര സ്‌കാരം' പത്മശ്രീ. മധു വിനു സമ്മാനിക്കും. ഗള്‍ഫ് മേഖല യിലെ മികച്ച റേഡി യോ നിലയ ത്തിനുള്ള 'ഗ്ലോബല്‍ വോയ്‌സ് പുരസ്‌കാരം' പ്രവാസി ഭാരതി റേഡിയോ ഡയറക്ടര്‍ ചന്ദ്ര സേനന്‍ ഏറ്റു വാങ്ങും.  

യു. എ. ഇ. തല ത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോള്‍ ഗാന മത്സരത്തോടെ രാവിലെ  9 മണിക്ക് ഫിയസ്റ്റ 2019 തുടക്ക മാവും. സിനി മാറ്റിക് ഡാന്‍സ് മത്സരം, സാന്‍ഡ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍ അവ തരി പ്പി ക്കുന്ന സാന്‍ഡ് ആര്‍ട്ട് ഷോ, അയ്മ മ്യൂസിക് മെല്ലോ അവതരിപ്പിക്കുന്ന മ്യൂസി ക്കല്‍  കോമഡി ഷോ, ആന്റിയ അബു ദാബി  അംഗങ്ങള്‍ അവ തരി പ്പിക്കുന്ന വിവിധ കലാ പരിപാടി കളും ഫിയസ്റ്റ 2019 ആഘോഷ ത്തിന്റെ ഭാഗ മായി അരങ്ങേറും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 055 846 9171 എന്ന നമ്പറി ല്‍ ബന്ധ പ്പെടുക.  (സ്വരാജ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക