Image

മലയാളി വിദ്യാര്‍ഥി ഫ്‌ളോറിഡായില്‍ വെടിയേറ്റു മരിച്ചു ; പ്രതി അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 31 January, 2019
മലയാളി വിദ്യാര്‍ഥി ഫ്‌ളോറിഡായില്‍ വെടിയേറ്റു മരിച്ചു ; പ്രതി അറസ്റ്റില്‍
താമ്പ (ഫ്‌ലോറിഡ): ഫ്‌ലോറിഡയില്‍ മലയാളി വിദ്യാര്‍ഥി ജോണ്‍ പോള്‍ ഓറോത്ത് (19) വെടിയേറ്റു മരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന പോള്‍ ഡീന്‍ മാക്കോര്‍ട്ടിനെ അറസ്റ്റു ചെയ്തതായി ഹില്‍സ് ബറൊ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

രാത്രി 10.45 ന് താമ്പാ വുഡ്‌ബെറി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ വെടിയേറ്റ നിലയില്‍ ജനുവരി 28 നാണ് ജോണ്‍ പോളിനെ കണ്ടെത്തിയത്. വാഹനത്തിന്റെ എന്‍ജിന്‍ ഓണ്‍ ആയിരുന്നു.

പൊലീസ് എത്തി ജോണിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അറസ്റ്റിലായ പ്രതിയെ ജനുവരി 29 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി ഫസ്റ്റ് ഡിഗ്രി മര്‍ഡറിനു കേസ്സെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഓറിയന്റ് റോഡ് ജയിലിലടച്ചു.

വിദ്യാഭ്യാസത്തിലും  സ്‌പോര്‍ട്‌സിലും ഒരേ പോലെ മിടുക്കനായ ജോണ്‍ പോള്‍ ഹൊണര്‍ സൊസൈറ്റി മെംബറായിരുന്നു.

ടോണി ഓറോത്തിന്റേയും മിനിയുടേയും മകനാണ് ജോണ്‍ പോള്‍. നേറ്റിവിറ്റി കാത്തലിക് ചര്‍ച്ച് അംഗമായിരുന്നു.

ജോണ്‍ പോളിന്റെ പൊതുദര്‍ശനം ജനുവരി  31 വ്യാഴം വൈകിട്ട് 7 മുതല്‍ ഹില്‍സ്ബറോ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമിലും ഫ്യൂണറല്‍ മാസ് ഫെബ്രുവരി 1 വെള്ളിയാഴ്ച 10 മണിക്ക് നേറ്റിവിറ്റി കാത്തലിക്ക് ചര്‍ച്ചിലും നടക്കും.
മലയാളി വിദ്യാര്‍ഥി ഫ്‌ളോറിഡായില്‍ വെടിയേറ്റു മരിച്ചു ; പ്രതി അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക