Image

അമേരിക്കയിലെ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി

പി പി ചെറിയാന്‍ Published on 31 January, 2019
അമേരിക്കയിലെ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി
ഹണ്ട്‌സ് വില്ല (ടെക്‌സസ്): 2019 വര്‍ഷത്തെ അമേരിക്കയിലെ ആദ്യ വധശിക്ഷ ജനുവരി 30 ബുധനാഴ്ച വൈകിട്ട് ടെക്‌സസ് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൂസ്റ്റണ്‍ പൊലീസ് ഓഫിസര്‍ എല്‍സ്റ്റണ്‍ ഹൊ വാര്‍ഡിനെ (24) കവര്‍ച്ചാ ശ്രമത്തിനിടയില്‍ വെടിവച്ചു കൊലപ്പെടുത്തിയ റോബര്‍ട്ട് ജനിഗ്‌സിനെയാണ് (61) വധശിക്ഷക്ക് വിധേയനാക്കിയത്.

വൈകിട്ട് 6.30 ന് വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു 18 മിനിട്ടിനകം മരണം സ്ഥിരീകരിച്ചു.

മരണത്തിനു മുന്‍പു കൊല്ലപ്പെട്ട ഓഫിസറുടെ കുടുംബാംഗങ്ങള്‍ക്കുള്ള സന്ദേശം എഴുതി നല്‍കിയിരുന്നു.

വധശിക്ഷ നടപ്പാക്കുമ്പോള്‍ കൊല്ലപ്പെട്ട ഓഫിസര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടു നൂറോളം ഓഫിസര്‍മാര്‍ പുറത്ത് ബൈക്കിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ട്  ചെയ്തു വലിയ ശബ്ദം ഉണ്ടാക്കി നില്‍ക്കുന്നുണ്ടായിരുന്നു.

വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ പ്രതി നല്‍കിയ പെറ്റീഷന്‍ തള്ളി കളഞ്ഞ് മിനിട്ടുകള്‍ക്കകം വധശിക്ഷ നടപ്പാക്കുകയായിരുന്നു.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമാണ് ടെക്‌സസ്. വിഷം കുത്തിവെച്ചുള്ള വധശിക്ഷ ക്രൂരമാണെന്നും അവസാനിപ്പിക്കണമെന്നുള്ള ശക്തമായ ആവശ്യം ഉയരുമ്പോഴും വധശിക്ഷ നിര്‍ബാധം തുടരുകയാണ്.
അമേരിക്കയിലെ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കിഅമേരിക്കയിലെ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക