Image

നിരവധി ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി രാഹുല്‍ ഗാന്ധി

Published on 31 January, 2019
നിരവധി ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: നിരവധി ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ്‌ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദല്‍ഹിയില്‍ വെച്ചു നടന്ന പാര്‍ട്ടിയുടെ യുവ ക്രാന്തി യാത്രയിലായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍.

`അവര്‍ക്ക്‌ കോണ്‍ഗ്രസ്‌ മുക്ത ഭാരതം വേണം, പക്ഷെ ബി.ജെ.പി നേതാക്കള്‍ തന്നെ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന്‌ എന്നോട്‌ പറയുന്നു.

കോണ്‍ഗ്രസ്‌ വെറുമൊരു സംഘടനയല്ല, കോണ്‍ഗ്രസ്‌ രാജ്യത്തിന്റെ പ്രതിനിധാനമാണ്‌'- രാഹുല്‍ പറഞ്ഞു.

സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്‌ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍ജിസികളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതെന്ന്‌ രാഹുല്‍ പറഞ്ഞു.

`റഫാല്‍ അഴിമതിയെക്കുറിച്ച്‌ അന്വേഷണം നടക്കുമെന്ന്‌ കണ്ടതിനാലാണ്‌ അര്‍ധരാത്രി നരേന്ദ്ര മോദി ഇടപെട്ട്‌ സി.ബി.ഐ ഡയരക്ടറെ പുറത്താക്കയിത്‌ രാഹുല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക