Image

ജോസ്.കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കുതിനെതിരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച്‌ കൂടുതല്‍ കേരളകോഗ്രസ് നേതാക്കള്‍

Published on 31 January, 2019
 ജോസ്.കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കുതിനെതിരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച്‌ കൂടുതല്‍ കേരളകോഗ്രസ് നേതാക്കള്‍

 തിരുവനന്തപുരം: പി.ജെ. ജോസഫ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ കെ.എം. മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരെ് വിശേഷിപ്പിക്കുന്ന എം എല്‍ എമാരായ സി.എഫ്. തോമസ്, എന്‍. ജയരാജ്, മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയത് ഇതിന്റെ സൂചനയാണ്.

കേരളാ കോഗ്രസില്‍ നിന്ന് രാജി വച്ച പി.സി. ജോര്‍ജ് എം എല്‍ എയും ജോസഫിന് പിന്തുണയുമായെത്തി. കാസര്‍ഗോഡ് നി് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ ജോസ്.കെ. മാണി ആരംഭിച്ച കേരള യാത്രയ്ക്കിടെയാണ് ജോസഫ് പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചത്.പി.ജെ. ജോസഫിനെയും യാത്ര നയിക്കുന്നതിന് മാണി ക്ഷണിച്ചിരുന്നെങ്കിലും ഉദ്ഘാടന ശേഷം അദ്ദേഹം യാത്രയില്‍ നിന്ന് പിന്‍മാറുകയായിരുന്നു .

ജോസ്.കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കുന്നതില്‍ നിരവധി നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുവരെ തഴഞ്ഞ് മകന് വഴിയൊരുക്കുകയാണ് കെ.എം. മാണിയെും അവര്‍ ആരോപിക്കുന്നു . മാണിയെ ഭയ് പലരും ഇത് തുറു പറഞ്ഞിരുന്നില്ല. പി.ജെ. ജോസഫ് അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് കൂടുതല്‍ നേതാക്കള്‍ എതിര്‍പ്പുമായെത്തിയത്. കേരളയാത്ര തലസ്ഥാനത്ത് സമാപിക്കുമ്ബോള്‍ പാര്‍ട്ടി ചെയര്‍മാനായി ജോസ്.കെ. മാണിയെ അവരോധിക്കാനാണ് മാണിയുടെ നീക്കം. ഇത് അംഗീകരിക്കാനാകില്ലൊണ് സി.എഫ്. തോമസ് അടക്കമുള്ളവരുടെ നിലപാട്.

അതേസമയം ഉപവാസ പന്തലിലെത്തിയ പി സി ജോര്‍ജ് എം എല്‍ എ തന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം പി.ജെ. ജോസഫുമായി സഹകരിക്കാമെന്ന് അറിയിച്ചു. കേരളാ കോഗ്രസില്‍ നിന്ന് രാജി വച്ച പി.സി. ജോര്‍ജ് കോഗ്രസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയായിരുു. യുഡിഎഫില്‍ നി് മാറി എല്‍ഡിഎഫിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയെങ്കിലും അവര്‍ സ്വീകരിക്കാന്‍ തയാറായില്ല. അതിനിടെ ശബരിമല യുവതി പ്രവേശനത്തോടെ എന്‍ഡിഎയുടെ ഭാഗമാകാന്‍ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല.

വീണ്ടും യുഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് ജോര്‍ജ് നേതാക്കളെ അറിയിച്ചെങ്കിലും തത്ക്കാലം പരിഗണിക്കേണ്ടെ നിലപാടിലായിരുന്നു കോഗ്രസ് നേതാക്കള്‍. ലോക്‌സഭ തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം തീരുമാനിക്കാമൊയിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. അതിനിടെയാണ് കേരളാ കോഗ്രസില്‍ ആഭ്യന്തര കലാപം പൊട്ടി പ്പുറപ്പെട്ടത്. ഈ അവസരം മുതലാക്കി പി.ജെ. ജോസഫിലൂടെ യുഡിഎഫുമായി സഹകരിക്കാനാണ് പി.സി. ജോര്‍ജിന്റെ നീക്കം. അതു മുന്നില്‍ക്കണ്ടാണ് ഇന്നലെ പ്രാര്‍ത്ഥനാ യജ്ഞത്തിന് എത്തിയതും പിന്തുണ അറിയിച്ചതും.

യുഡിഎഫിന്റെ ഭാഗമാകാനുള്ള നീക്കങ്ങള്‍ ജോര്‍ജ് നടത്തുകയും മാണി ഗ്രൂപ്പ് ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുതിനിടയിലാണ് ജോസഫിന്റെ പരിപാടിക്ക് ജോര്‍ജ് എത്തിയത്. ആറ് എംഎല്‍എമാരാണ് കേരളാ കോഗ്രസ് എമ്മിനുള്ളത്. ഇവരില്‍ നാലുപേര്‍ പി ജെ. ജോസഫിന് ഒപ്പമാണ്. പി.സി. ജോര്‍ജിന്റെ പിന്തുണ കൂടി ലഭിച്ചതോടെ നിയമസഭയില്‍ പ്രത്യേക ഇരിക്കാനുള്ള നീക്കവും അവര്‍ നടത്തുന്നു ണ്ട്. കോഗ്രസിനോട് ഘടകകക്ഷിയായി പരിഗണിക്കണമൊണ് പി.ജെ. ജോസഫ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് കൊച്ചിയിലെത്തിയ എഐസിസി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും കെപിസിസി നേതൃത്വത്തോട് ചര്‍ച്ച ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക