Image

96 ന്റെ കന്നട പതിപ്പ് എത്തുന്നു; റാം ആയി 'ഗോള്‍ഡന്‍ സ്റ്റാര്‍', ജാനുവായി ഭാവന

Published on 31 January, 2019
96 ന്റെ കന്നട പതിപ്പ് എത്തുന്നു; റാം ആയി 'ഗോള്‍ഡന്‍ സ്റ്റാര്‍', ജാനുവായി ഭാവന

2018ല്‍ തെന്നിന്ത്യയില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രമായിരുന്നു '96'. വിജയ്
സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായ് എത്തിയ ചിത്രം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വലിയ വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കന്നട പതിപ്പ് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

കന്നടയിലേക്ക് എത്തുമ്ബോള്‍ '96' എന്ന പേരിന് മാറ്റം വരുത്തി '99' എന്നാക്കിയിട്ടുണ്ട്. വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രമായ് എത്തുന്നത് ' ഗോള്‍ഡന്‍ സ്റ്റാര്‍' ഗണേഷാണ്. തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രമായ് എത്തുന്നത് ഭാവനയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക