Image

കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം

വിനോദ് ഡേവിഡ് Published on 31 January, 2019
കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം
കഴിഞ്ഞ മുപ്പത്തി അഞ്ചു വര്‍ഷങ്ങളായി ബാള്‍ട്ടിമോര്‍ മലയാളികളുടെ കുടുംബകൂട്ടായ്മയായ കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം അണിയുന്നു. പിന്നിട്ട വീഥികളിലെ ഉള്‍ക്കാഴ്ചകള്‍ ഉള്‍കൊണ്ടും, പുതുപുത്തന്‍ പന്ഥാവുകള്‍ തേടിയുമുള്ള ഒരു സാംസ്‌കാരിക തീര്‍ത്ഥാടനം.

വൈവിധ്യമാര്‍ന്ന സാമൂഹിക, സാംസ്‌കാരിക തലങ്ങളില്‍ വേറിട്ട ശോഭ പുലര്‍ത്തുകയും തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ശ്രീ.ടിസണ്‍ തോമസാണ് പുതിയ പ്രസിഡന്റ്. അര്‍പ്പണ മനോഭാവവും കര്‍മ്മകുശലതയും കൈമുതലായുളള ശ്രീ. ടിസണ്‍ തോമസിന് വര്‍ഷങ്ങളേറെയുള്ള പ്രവര്‍ത്തന പരിചയമാണ് ശക്തമായ കൈമുതല്‍. സ്‌നേഹ സേവന സമ്പന്നതയുടെ ഈ കൈത്തിരിനാളം കെടാതെ തലമുറ തലമുറ കൈമാറി സൂക്ഷിക്കും എന്ന അദ്ദേഹം വ്രതമെടുക്കുന്നു.

കര്‍ത്തവ്യബോധത്തെ ഏറെ കാംക്ഷിക്കുന്ന ശ്രീ.ബെന്നി തോമസാണ് വൈസ് പ്രസിഡന്റ്. സേവനസദ്ധതയുടെ പര്യായമായ ശ്രീ. സുരാജ് മാമ്മനാണ് പുതിയ സെക്രട്ടറി. സഹായഹസ്തവുമായി ശ്രീ.ജിത്ത്  പൊന്നമ്പലത്താണ് പുതിയ ജോയിന്റ് സെക്രട്ടറി സുതാര്യമായ സാമ്പത്തികഭദ്രത ഉറപ്പു നല്‍കി, ട്രഷറാര്‍ ആയി ശ്രീ. ജോമി ജോര്‍ജും, ഒപ്പം സഹവര്‍ത്തിയായി ശ്രീ. ജില്ലറ്റ് കുരനും സ്ഥാനമേറ്റു.

ഇതോടൊപ്പം 21 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും, മൂന്നംഗ ഉപദേശക സമതിയും കൂടാതെ എഴുപത്തി രണ്ടംഗ കമ്മറ്റിയും ജനുവരി അഞ്ചാം തീയതി നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുക്കപ്പെട്ടു. 2020 ലെ പ്രസിഡന്റ് ആയി ശ്രീ.മാത്യു വര്‍ഗീസ്(ബിജു)വിനെയും തിരഞ്ഞെടുത്തു.

2018 ലെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി  കഴിഞ്ഞു പോയ വര്‍ഷത്തെ പ്രസിഡന്റ് ശ്രീ.ജോണ്‍സണ്‍ കടാംകുളത്തിലിന്റെ നേതൃത്വത്തില്‍ ഏകദേശം 20 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പേമാരിയിലും, മഹാപ്രളയത്തിലും, വീടും, സ്ഥലങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ചെയ്യുകയുണ്ടായി. കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ഏവരും ശ്ലാഘിച്ചു.
നിരന്തരമായി ചെയ്തുപോരുന്ന ഓണം, കുടുംബകൂട്ടായ്മ, ക്രിസ്തുമസ്/ ന്യൂ ഇയര്‍, രക്തദാനം, സാമൂഹിക അവബോധ ക്ലാസ്സുകള്‍, മെഡിക്കല്‍ ക്യാമ്പ്, സ്‌പോര്‍ട്‌സ് എന്നിവക്കു പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും, അമേരിക്കയിലും തുടരുമെന്നും ശ്രീ ടിസന്റെ നേതൃത്വം പ്രതിജ്ഞയെടുക്കുന്നു.

കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വംകൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വംകൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക