Image

സി എന്‍ എന്‍ കമലാ ഹാരിസ് ഷോ (ബി ജോണ്‍ കുന്തറ)

Published on 31 January, 2019
സി എന്‍ എന്‍ കമലാ ഹാരിസ് ഷോ (ബി ജോണ്‍ കുന്തറ)
സി എന്‍ എന്‍ ജയിക്ക് ട്രാപ്പര്‍ മോഡറേറ്ററായി കഴിഞ്ഞ ദിവസം, ഡിമോയിന്‍സ് അയോവയില്‍ ഡ്രേക്ക് യൂനിവേഴ്‌സിറ്റിയില്‍ കമല ഹാരിസിനുവേണ്ടി ഒരു ടൌണ്‍ ഹാള്‍ സമ്മേളനം സംഘടിപ്പിച്ചു. കമല ഹാരിസ് 2020 തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ദിനത്തില്‍ പ്രഘ്യാപിച്ചു.

ഈ ടൌണ്‍ ഹാള്‍ മീറ്റിങ്ങ് സി എന്‍ എന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ടി വി കാഴ്ച്ചക്കാരെ നേടിയെടുത്ത പരിപാടി ആയിരുന്നു. എലിസബത്ത് വാറന്‍ ഒരു മാസം മുന്‍പ് താന്‍ ഒരു സ്ഥാനാര്‍ഥി എന്ന് വിളംബരം നടത്തിയിരുന്നു എന്നാല്‍ അവര്‍ക്ക് ഈയൊരവസരം സി എന്‍ എന്‍ സൃഷ്ടിച്ചു കൊടുത്തില്ല എന്നതിന്‍റ്റെ കാരണം അവിടെ നില്‍ക്കട്ടെ അയോവ തിരഞ്ഞെടുത്തതിന്‍റ്റെ പ്രധാന കാരണം ആദ്യത്തെ െ്രെപമറി തിരഞ്ഞെടുപ്പ് ഇവിടെ ആയിരിക്കും എന്നതാണ്.

ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വം ഡെമോക്രാറ്റ് ഭാഗത്തുനിന്നും പ്രഖ്യപിച്ചിട്ടുള്ള പത്തോളം സ്ഥാനാര്‍ത്ഥികളില്‍ ഇന്ന് ഡെമോക്രാറ്റ്‌സിന് ഏറ്റവും കൂടുതല്‍ ഉത്തേജനം നല്‍കിയിരിക്കുന്ന സ്ഥാനാര്‍ഥി കമല ഹാരിസ് എന്നതില്‍ സംശയമില്ല.. ഒബാമ പ്രസിഡന്‍റ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് പ്രവേശിക്കുന്ന സമയം നോക്കുബോള്‍ കമലയും ഒബാമയുമായി ഒരുപാടു സമാനത ഇവിടെ കാണുന്നു.

രണ്ടുപേരും പുതിയ സെനറ്ററുമാര്‍, രണ്ടുപേര്‍ക്കും പകുതി ബ്ലാക്ക് പൈതൃകം ഒരേ പ്രായം, മികച്ച വാക്ക്‌സാമര്‍ഥ്യം.കമലക്കുള്ള ഒരു അനുകൂലസാഹചര്യീ ഇവര്‍ ഒരു സ്ത്രീ എന്നതാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇതില്‍ കൂടുതല്‍ നല്ലൊരു സ്ഥാനാര്ത്ഥി യെ കിട്ടാനില്ല അതിനാലാണ് സി എന്‍ എന്‍ കമലക്ക് തുടക്കത്തിലേ ഒരു പ്രോത്സാഹനം നല്‍കുന്നതിന് തീരുമാനിച്ചത്.

ഈ സമ്മേളനത്തില്‍, സി എന്‍ എന്‍ എല്ലാ മേഖലകളില്‍ നിന്നും ചോദ്യകര്‍ത്താക്കളെ തിരഞ്ഞെടുത്തിരുന്നു.എല്ലാ ചോദ്യങ്ങളും വളരെ സൗഹാര്ദ്ദ്പരവും ആയിരുന്നു. ഹാരിസ് എല്ലാ ചോദ്യങ്ങള്‍ക്കും ഒരു സ്ഥാനാര്‍ത്ഥി നല്‍കേണ്ട ഉത്തമ മറുപടികളും നല്‍കി. വാഗ്ദാനങ്ങള്‍ ആണല്ലോ രാഷ്ട്രീയക്കാര്‍ നല്‍കേണ്ടത് അതില്‍ കമല വിജയിച്ചു.

ഏതാനും ഉത്തരങ്ങള്‍ ഇവിടെ അവലോകനം നടത്തുന്നു. ആരോഗ്യ സംരക്ഷണം.കമലയുടെ ഉത്തരം ആരോഗ്യ സംരക്ഷണം ഒരാള്‍ക്കുള്ള പ്രിവിലേജല്ല എന്നാല്‍ അവകാശമാണ്. ഇത് ഹില്ലരി ക്ലിന്‍റ്റനും ഒബാമയും മുന്‍പും പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കമല ഹാരിസ് ഇതിന് മറ്റൊരു രൂപം നല്‍കിയിരിക്കുന്നു.ആര്‍ക്കും ഏത് ആശുപത്രിയിലും ചികിത്സക്കായി ചെല്ലാം ചികിത്സകിട്ടി ഇറങ്ങി പോവുകയും ആകാം. ഒരു കടലാസും പൂരിപ്പിക്കേണ്ട ആരു ചിലവുകള്‍ വഹിക്കും എന്ന ചോദ്യവുമില്ല.ഈ വ്യവസ്ഥയില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് ഇല്ലാതാകും എല്ലാ ചിലവുകളും എല്ലാവര്‍ക്കും ഗോവെര്‍ന്മെന്‍റ്റ് നല്‍കണം. ഇതിനു വരുന്ന ചിലവിനെപ്പറ്റിഇതിനു ആരും ചോദ്യമൊന്നും ചോദിച്ചിട്ടില്ല.

മറ്റൊരു ചോദ്യം അമേരിക്കയിലെ ഇന്നത്തെ വര്‍ഗ്ഗ സമ്പര്ക്കം . കമലയുടെ കാഴ്ചപ്പാടില്‍ വര്ണ്ണി വിവേചനം കാലാകാലങ്ങളായി വളരെ മോശം ഡൊണാള്‍ഡ് ട്രംപിന്‍റ്റെ തിരഞ്ഞെടുപ്പോടുകൂടി തീരെ ചീത്തയായിരിക്കുന്നു .താന്‍ പരിഹാരം കാണുമെന്ന് ഉറപ്പും നല്‍കി.

തീര്‍ച്ചയായും കുടിയേറ്റത്തെ ക്കുറിച്ചും ചോദ്യമുദിച്ചു. ഈ ചോദ്യം ചോദിക്കുന്നതിന് സി എന്‍ എന്‍ ഒരു D A C A (ഡിഫേര്‍ഡ് ആക്ഷന്‍ ചൈല്‍ഡ് അര്യവല്‍) കൂട്ടത്തില്‍ നിന്നുമാണ് ഒരു കുട്ടിയെ തിരഞ്ഞെടുത്തിരുന്നത്. വീണ്ടും, ഇവരുടെ എല്ലാ കഷ്ടപ്പാടുകളുടെയും കാരണക്കാരന്‍ പ്രസിഡന്‍റ്റ് ട്രംപ് എന്നാല്‍ താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാത്തിനും പരിഹാരം കാണും. എന്തായാലും അതിര്‍ത്തിയില്‍ മതില്‍ കെട്ടാന്‍ താന്‍ സമ്മതിക്കില്ല എന്നും പറഞ്ഞു.

അടുത്ത വിഷയം,കോളേജ് വിദ്യാഭ്യാസം. ചോദിച്ച വിദ്യാര്‍ത്ഥിക്ക് വാഗ്ദാനം നല്‍കി താന്‍ എല്ലാവര്‍ക്കും ഉന്നതവിദ്യാഭ്യാസം സൗചന്യമായി നല്‍കും. ഒരു വിദ്യാര്‍ത്ഥിയും കടവും തലയില്‍ കയറ്റി ഡിഗ്രിയുമായി പുറത്തു വരില്ല.

വിദേശ കാര്യ നയത്തില്‍ മാത്രമേ കമല പ്രസിഡന്‍റ്റ് ട്രംപിനെ അധികം കുറ്റപ്പെടുത്താതിരുന്നുള്ളു. ഇവര്‍ക്കും അമേരിക്ക മറ്റു രാജ്യങ്ങളില്‍ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ താല്‍പ്പര്യമില്ല. എന്നിരുന്നാല്‍ ത്തന്നെയും അമേരിക്ക വളരെ മോശമായിട്ടാണ് മറ്റു രാജ്യങ്ങളോട് ഇപ്പോള്‍ പെരുമാറുന്നതെന്നും സൂചിപ്പിച്ചു.

നികുതിയും ചര്ച്ച ക്കു വന്നു അതിന് എപ്പോഴും ഡെമോക്രാറ്റ്‌സ് നല്‍കുന്ന ഉത്തരം ഇവിടെയും കേട്ടു റിപ്പബ്ലിക്കന്‍സ് പണക്കാര്‍ക്ക് നികുതിയിളവ് നല്‍കും മറ്റെല്ലാവരും ഇതില്‍നിന്നും കഷ്ടത അനുഭവിക്കുന്നു.തന്‍റ്റെ ഭരണത്തില്‍ പണക്കാരായിരിക്കും മുഴുവന്‍ നികുതിയും നല്‍കുവാന്‍ പോകുന്നത്.

ഇതെല്ലാമായിരുന്നു ഈ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങള്‍.കമലയുടെ കാഴ്ചപ്പാടില്‍ അമേരിക്ക ഇപ്പോള്‍ എല്ലാ രീതികളിലും ട്രംപിന്‍റ്റെ ഭരണത്തില്‍ മോശമായിരിക്കുന്നു .ഒരുപാടു വാഗ്ധാനങ്ങള്‍ ഈസദസില്‍ കേട്ടു . എല്ലാം എല്ലാവര്‍ക്കും വെറുതെ കിട്ടും എന്നൊരു തോന്നലാണ് പൊതുവെ പൊതുജനത്തെ ധരിപ്പിച്ചിരിക്കുന്നത്.അമേരിക്കയില്‍ സാന്താ ക്ലൊസ് ജനുവരിയിലുംവരുംഅതാണ് ഏതു കഴിവുള്ള രാഷ്ട്രീയക്കാരും ചെയ്യുന്നത് അത് കമല ഹാരിസ് ഇവിടെയും നടത്തി.ഇതിനെല്ലാം പണം എവിടെനിന്നും വരും എന്നത് ആര്‍ക്കറിയണം?ഇത് വെറുമൊരു തുടക്കം അടി തുടങ്ങിയിട്ടില്ല വടിവെട്ടാന്‍പോയിട്ടേയുള്ളു.
Join WhatsApp News
Boby Varghese 2019-01-31 13:01:59
Kamala Porn Harris relationship with Willie Brown is notorious.
She wants to give healthcare to all including illegals. The cost will be about $35 trillion for 10 years. She believes that illegals have a right to cross the border. She is blind, deaf and  incapable to hold an intellectual discussion. It is so sad and it hurts that Democrats are becoming so stupid.
കുറുക്കന്‍ ന്യൂസ്‌ 2019-01-31 18:26:11
ഒരാള്‍ ഇത്തരക്കാരന്‍ ആണ് എന്ന് നമ്മള്‍ എഴുതണം എങ്കില്‍ നമുക്ക് തന്നെയോ നമ്മുടെ അമ്മ, അപ്പന്‍ മുതലായവരുടെ നേരിട്ടുള്ള അനുഭവമോ ആയിരിക്കണം. അല്ലാത്തത് എല്ലാം വെറും കുറുക്കന്‍ ന്യൂസ്‌, അത് കേള്‍ക്കുന്നവര്‍ പലരും ഇ മലയാളില്‍ തുടരെ എഴുതുന്നുണ്ടു. കമല ഹാരിസിനെ porn എന്ന് വളിക്കണം എങ്കില്‍ എഴുതിയനു മേല്‍ പറഞ്ഞ രീതിയില്‍ അറിവ് വേണം. അല്ലേ!.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക