Image

ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ പിന്നില്‍ ബച്ചന്റെ ഫോട്ടോ; തിരിഞ്ഞോടി രേഖ

Published on 31 January, 2019
ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ പിന്നില്‍ ബച്ചന്റെ ഫോട്ടോ; തിരിഞ്ഞോടി രേഖ


അറുപത്തിയഞ്ചാം വയസ്സിലും അതിസുന്ദരിയാണ് ബോളിവുഡ് നടി ഭാനു രേഖ ഗണേശന്‍ എന്ന രേഖ. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബു രത്‌നാനിയുടെ കലണ്ടര്‍ ലോഞ്ചിന് പ്രധാന ആകര്‍ഷണവും ഇത്തവണ രേഖ തന്നെ ആയിരുന്നു. സ്ഥിരം പട്ടു പുടവ ചുറ്റി ആഘോഷങ്ങള്‍ക്ക് എത്താറുള്ള രേഖ ഇത്തവണ ഒരു കറുത്ത വേഷമാണ് അണിഞ്ഞിരുന്നത്.

എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കവേ രേഖയ്ക്ക് ഒരു അബദ്ധം പിണഞ്ഞു. ക്യാമറയ്ക്കു മുന്നില്‍ പുഞ്ചിരിയോടെ പോസ് ചെയ്യുകയായിരുന്നു രേഖ. പെട്ടെന്ന് പുറകിലെ സ്‌ക്രീനില്‍ ഒട്ടിച്ചിരിക്കുന്ന ചിത്രത്തിലേയ്ക്ക് വെറുതെ തിരിഞ്ഞു നോക്കിയപ്പോഴാണ് അബന്ധം മനസ്സിലായത്. സ്‌ക്രീനില്‍ അമിതാഭിന്റെ ചിത്രം. 

ബച്ചന്റെ പടം കണ്ടതോടെ അനിഷ്ടത്തോടെ വേദിയില്‍ നിന്ന് രേഖ ഇറങ്ങി പോകുകയും ചെയ്തു. സമൂഹമാധ്യമങ്ങള്‍ ഉടന്‍ തന്നെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ബച്ചനും രേഖയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ ഒരു കാലത്ത് ശക്തമായിരുന്നു. ഒട്ടനവധി ചിത്രങ്ങളിലെ ഹിറ്റ് ജോഡിയായിരുന്ന ഇരുവരും ഏറെ കാലമായി അകല്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ദാബു രത്‌നാനി എടുത്ത ചിത്രങ്ങള്‍ ഒട്ടിച്ച ചുമരിന് മുന്നിലായിരുന്നു അതിഥികള്‍ പോസ് ചെയ്യേണ്ടിയിരുന്നത്. അപ്പോഴാണ് ഉള്ളടക്കം ശ്രദ്ധിക്കാതെ രേഖ ബച്ചന്റെ ചിത്രത്തിന് മുന്‍പില്‍ വന്നു പെട്ടത്. സംഗതി ശ്രദ്ധയില്‍പ്പെട്ടതോടെ പെട്ടെന്ന് വേദി വിടുകയായിരുന്നു രേഖ. ദാബുവിന്റെ ഇരുപതാമത് കലണ്ടറില്‍ സണ്ണി ലിയോണി, ഐശ്വര്യ റായ്, വിദ്യ ബാലന്‍, കാര്‍ത്തിക് ആര്യന്‍, ശ്രദ്ധ കപൂര്‍, ടൈഗര്‍ ഷ്‌റോഫ് തുടങ്ങിയവര്‍ ഭാഗമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക