Image

പിണറായി ചെയ്യുന്നതൊക്കെ ശരിയാക്കാനാണെന്ന് സമാധാനിക്ക്യ (ജോളി ജോളി)

Published on 31 January, 2019
പിണറായി ചെയ്യുന്നതൊക്കെ ശരിയാക്കാനാണെന്ന് സമാധാനിക്ക്യ (ജോളി ജോളി)
ചരിത്രത്തിലാദ്യമായി സ്വന്തം വരുമാനത്തില്‍ നിന്നും ഈ മാസത്തെ ശമ്പളം കൊടുത്തതുകൊണ്ട് തച്ചങ്കരിയെ കെ എസ് ആര്‍ ടി സി എം ഡി സ്ഥാനത്തുനിന്നും നീക്കി.അങ്ങനെയേ ഈ വാര്‍ത്തയെ കാണാന്‍ കഴിയൂ...

കെ എസ് ആര്‍ ടി സി നന്നായി കാണരുത് എന്ന് ആഗ്രഹിക്കുന്നവരുടെ കൂടെ പിണറായിയും കൂടി.
അല്ലങ്കില്‍ അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പിണറായി വഴങ്ങി.
ഒരു ബസിന് ഏഴ് കണ്ടക്റ്റര്‍മാര്‍ വെച്ച് ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം ഹൈ കോടതി കണ്ടെത്തിയത്.
ഒരു ബസിന് മെക്കാനിക്കല്‍ അടക്കം പതിനെട്ട് നീവനക്കാര്‍.. !!

കെ എസ് ആര്‍ ടി സി അത് നിഷേധിച്ചില്ല.ഇനി അടച്ചുപൂട്ടല്‍ എന്ന പ്രക്രിയ എളുപ്പത്തിലാകും എന്ന് വിചാരിക്കാം...

വിചാരണ കഴിഞ്ഞു...
വധശിക്ഷയും പോസ്റ്റുമോര്‍ട്ടവും കഴിഞ്ഞു.ടിക്കറ്റ് മിഷ്യന്‍ മേടിക്കാന്‍ ശശീന്ദ്രന്റെ അമ്മായിയുടെ മകന്റെ മകളുടെ കമ്പനിക്ക് തങ്കരി ഓര്‍ഡര്‍ നിഷേധിച്ചതിന് തൊട്ട് പിന്നാലെയാണ് തച്ചങ്കരി തെറിച്ചത് എന്നൊരു കരകബി കേട്ടൂ.ഒരു ഓട്ടോയില്‍ കയറാനുള്ള ആളെങ്കിലും ശശീന്ദ്രന്റെ പാര്‍ട്ടിക്കുണ്ടോ എന്നറിയില്ല.

എങ്കിലും അയാളും നമ്മെ ഭരിച്ചു മുടിപ്പിക്കുന്നുണ്ട്.ആനത്തല വട്ടം ആനന്ദനും വൈക്കം വിശ്വനും ചേര്‍ന്ന് നയിക്കുന്ന കെ എസ് ആര്‍ ടി സി വിരുദ്ധ മുന്നണി ജയിച്ചു.കെ എസ് ആര്‍ ടി സി യെ ആശ്രയിച്ച് ജീവിക്കുന്ന ഏകദേശം മുപ്പത്തി ഏഴായിരത്തോളം ജീവനക്കാരും ഒരു കോടിയോളം വരുന്ന യാത്രക്കാരും തോറ്റൂ.

തച്ചങ്കരി എന്ന വ്യക്തിയുടെ നല്ല വശങ്ങളും മോശം പ്രകടനങ്ങളും ഞാന്‍ എഴുതിയിട്ടുണ്ട്.ഒരു മനുഷ്യന്റെ ജീവിതാവസാനം വരെ അയാള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ വിലയിരുത്തി മാര്‍ക്കിടല്‍ സാധ്യമല്ല.ആയിരിക്കുന്ന സ്ഥാനങ്ങളില്‍ എങ്ങനെ എന്നത് മാത്രമേ കഴിയൂ.തച്ചങ്കരി കെ എസ് ആര്‍ ടി സി യെ രക്ഷിക്കുവാനുള്ള ശ്രമം ആത്മാര്‍ത്ഥമായി നടത്തി എന്ന് തന്നെയാണ് എന്റെ അഭിപ്രായം.പക്ഷെ കെ എസ് ആര്‍ ടി സി അങ്ങനെ നന്നാവണ്ട എന്ന അഭിപ്രായക്കാരുടെ കൂടെയാണ് സര്‍ക്കാര്‍.

കെ എസ് ആര്‍ ടി സി യില്‍ ജോലി ചെയ്യുന്ന മുന്നൂറ്റി എണ്‍പത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വന്തമായി െ്രെപവറ്റ് ബസ് സര്‍വീസ് ഉണ്ട്.ആനത്തല വട്ടം ആനന്ദനെ കടുപ്പിച്ച് ഒന്ന് നോക്കിയാല്‍ അവരുടെ ജാതകം വരെ കയ്യില്‍ തരും.കഴിഞ്ഞ ഇരുപത് വര്‍ഷമായി കെ എസ് ആര്‍ ടി സി പൂട്ടിക്കാന്‍ ആത്മാര്‍ത്ഥമായി ഇവര്‍ ശ്രമിക്കുന്നു.തച്ചങ്കരിയുടെ അവതാരം അതിന് തടസ്സമാകുമോ കെ എസ് ആര്‍ ടി സി ക്ക് പുതുജീവന്‍ നല്‍കുമോ എന്ന വെല്ലുവിളിയെയും അവര്‍ അതിജീവിച്ചിരിക്കുന്നു.ഇനി കാര്യങ്ങള്‍ എളുപ്പമാകും.പിണറായി ചെയ്യുന്നതൊക്കെ ശരിയാക്കാനാണെന്ന് സമാധാനിക്ക്യ.
അല്ലാതെ വേറെ വഴിയില്ല...
ആയാസേന മരണം...
ദൈന്യേന ജീവനം..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക