Image

ഫിലാഡല്‍ഫിയായില്‍ നിര്യാതയായ ലവ്‌ലി കളപ്പറമ്പത്തിന്റെ സംസ്കാരം ശനിയാഴ്ച്ച

Published on 31 January, 2019
ഫിലാഡല്‍ഫിയായില്‍ നിര്യാതയായ ലവ്‌ലി കളപ്പറമ്പത്തിന്റെ സംസ്കാരം ശനിയാഴ്ച്ച
ഫിലാഡല്‍ഫിയ: ജനുവരി 27 ഞായറാഴ്ച്ച ഫിലാഡല്‍ഫിയായില്‍ നിര്യാതയായ കളപ്പറമ്പത്ത് ലവ്‌ലിയുടെ (61 വയസ്) ഭൗതികശരീരം ഫെബ്രുവരി 2 ശനിയാഴ്ച്ച സംസ്കരിക്കും. വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.

പൊതുദര്‍ശനം: ഫെബ്രുവരി 1 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിമുതല്‍ 9 വരെ സെ. തോമസ് സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115). ഏഴുമണിക്ക് വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് പൊതുദര്‍ശനവും, മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗവും.

സംസ്കാരശുശ്രൂഷകള്‍: ഫെബ്രുവരി 2 ശനിയാഴ്ച്ച രാവിലെ 9:00 നു വിശുദ്ധ കുര്‍ബ്ബാന സീറോമലബാര്‍ പള്ളിയില്‍. തുടര്‍ന്ന് പൊതുദര്‍ശനവും, മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗവും.

സംസ്കാരശുശ്രൂഷകളെ തുടര്‍ന്ന് മൃതദേഹം ബെന്‍സേലത്തുള്ള റിസറക്ഷന്‍ സെമിത്തേരിയില്‍ (5201 Hulmeville Road, Bensalem PA 19020) സംസ്കരിക്കും.

കളപ്പറമ്പത്ത് പൗലോസിന്റെ ഭാര്യയായ ലവ്‌ലി പയ്യന്നൂര്‍ കുഴുപ്പില്‍ കുടുംബാംഗമാണ്.
മാതാപിതാക്കള്‍: പരേതനായ കുഴുപ്പില്‍ തോമസ്, മേരി തോമസ്.

മക്കള്‍: ജിജില്‍, ജെറി, ജില്‍. മലിസ പുത്രഭാര്യ.
സഹോദരങ്ങള്‍: ഫാ. മാത്യു തോമസ് കുഴുപ്പില്‍ (കണ്ണൂര്‍ രൂപത), എബ്രാഹം തോമസ് കുഴുപ്പില്‍, ബ്രദര്‍ ജോസഫ് തോമസ് കുഴുപ്പില്‍ എസ്. ജെ., ജയിംസ് കുഴുപ്പില്‍, ഫാ. ദേവസ്യ കുഴുപ്പില്‍ എസ്. ജെ., ലിസി.

റിപ്പോര്‍ട്ട്:ജോസ് മാളേയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക