Image

പ്രചരിക്കുന്ന ചില ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണ്, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ ഹന്‍സികയുടെ മറുപടി ...

Published on 01 February, 2019
പ്രചരിക്കുന്ന ചില ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണ്, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ ഹന്‍സികയുടെ മറുപടി ...

തെന്നിന്ത്യന്‍ താരം ഹന്‍സിക മോട്വാനിയുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ചിരിന്നു, സംഭവത്തില്‍ താരം നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ചിത്രങ്ങള്‍ പബ്ലിസിറ്റിക്കായി ഹന്‍സിക തന്നെ പുറത്തുവിട്ടതാണ് എന്ന് ചില കോണുകളില്‍ നിന്നും ആരോപണം വന്നിരുന്നു ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.


ആരുടെയും ശ്രദ്ധ പിടിച്ചുപറ്റേണ്ട ആവശ്യം എനിക്ക് ഇതേവരെ ഉണ്ടായിട്ടില്ല. ഒരു മുറിയുടെ കോണിലിരുന്ന് പബ്ലിസിറ്റിക്കുവേണ്ടി ഞാന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യും എന്ന് പറയുന്നവരോട് എനിക്ക് മറുപടിയൊന്നും പറയാനില്ല. അവര്‍ മറുപടി അര്‍ഹിക്കുന്നില്ല. സഹതാപം മാത്രമാണ് എനിക്കവരോടുള്ളത്. ഹന്‍സിക പറഞ്ഞു.

യു എസ്സില്‍ നിന്നും തിരിച്ചു വന്നപ്പോഴാണ് ഫോണിന് എന്തോ സംഭവിച്ചതായി ഞാന്‍ തിരിച്ചറിയുന്നത്. എന്റെ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു എന്നത് എനിക്ക് വലിയ ഞെട്ടലായിരുന്നു. പ്രചരിച്ചവയില്‍ തന്നെ ചില ഫോട്ടോകള്‍ മോര്‍ഫ് ചെയ്തവയായിരുന്നു.

അന്ന് ട്വിറ്റര്‍ ഹാക്ക് ചെയ്യാനും ശ്രമം നടന്നതോടെ എന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്നവരെ വിവരം അറിയിക്കുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വളരെ താഴ്ന്ന നിലയില്‍നിന്നുമാണ് താന്‍ കരിയര്‍ തുടങ്ങിയത് എന്നും തനിക്ക് പലമുഖങ്ങള്‍ ഇല്ലെന്നും ഹന്‍സിക ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക