Image

പോപ്പ് ഫ്രാന്‍സിസ് ന്റെ യൂ. എ. ഇ. സന്ദര്‍ശനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബിജു വെണ്ണിക്കുളം Published on 01 February, 2019
പോപ്പ് ഫ്രാന്‍സിസ് ന്റെ യൂ. എ. ഇ.  സന്ദര്‍ശനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ദുബായ്: യൂ. എ. ഇ ലെ - സന്ദര്‍ശനത്തിനായി - UAE യുടെ മണ്ണിലേക്ക് പോപ്പ് ഫ്രാന്‍സിസ് കടന്നു വരുന്നതിനാല്‍ യൂ. എ. ഇ വീണ്ടും അത്ഭുതമാകുകയാണ്. ഇത്തവണ ആ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണ് അവിടെ അരങ്ങേറുക.

പോപ്പ് ഫ്രാന്‍സിസ് ഫെബ്രുവരി 3 മുതല്‍ 5 വരെ. യൂ എ യില്‍ സന്ദര്‍ശനം നടത്തുന്നത്

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിന്റെ ഭരണാധികാരി എന്നതിനേക്കാള്‍ ലോകത്തിലെ ഏറ്റവും വലിയ മത മേലധ്യക്ഷന്‍ ആണ് അദ്ദേഹം. ആദ്യമായാണ് ഒരു പോപ് ഗള്‍ഫ് രാജ്യത്തില്‍ വരുന്നത്. തികഞ്ഞ കൃത്യതയോടെയാണ് അബുദാബിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തികരിക്കപ്പെടുക.

ഒരു ലക്ഷത്തി നാല്‍പതിനായിരം പേര് പങ്കെടുക്കുന്ന മാര്‍പാപ്പയുടെ കുര്‍ബാനക്കായി രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു. പാസ്സ് വിതരണവും വിവിധ പള്ളികള്‍ വഴി നടന്നു കൊണ്ടിരിക്കുന്നു. വിവിധ എമിറേറ്‌സുകളില്‍ നിന്നും ഗവണ്മെന്റ് ഫ്രീ ആയി ഒരുക്കുന്ന ബസ്സുകളില്‍ ആണ് വിശ്വാസികള്‍ കുര്ബാനക്കായി എത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക