Image

പരിണാമ നൃത്തം (കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)

Published on 01 February, 2019
പരിണാമ നൃത്തം (കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
കാലം മാറുന്നു കോലവും
വേഷം മാറുന്നു ഭാഷയും
പണ്ട് കണ്ട സ്‌നേഹിതര്‍ അകന്നിടുന്നു
ഇന്നലെ കണ്ടവര്‍ സ്‌നേഹിതരായീടുന്നു

വിമോചന ശാസ്ത്രങ്ങളും
സമത്വസുന്ദര വാഗ്ദാനങ്ങളും
ചൊല്ലുന്നവര്‍ ഏറിടുന്നു
അവരുടെ ഏറ്‌കൊണ്ട് പലരും വീണിടുന്നു

കപടങ്ങളും വിശ്വാസങ്ങളും
ചെല്ലുന്നവരും കപടഭക്തരും
കൂണ് പോല്‍ എങ്ങും മുളച്ചീടുന്നു
അവരുടെ ചൊല്ലുകള്‍ കേട്ടവര്‍
അവരെ ദൈവങ്ങളാക്കിടുന്നു

വിശ്വാസം ത്യജിക്കപ്പെടുന്നു
ആത്മീയത വെറും നാടകമാക്കി
എങ്ങും അരങ്ങേറുന്നു

ആധിയും വ്യാധിയും ഏറിടുന്നു
ആരാധനാലയങ്ങള്‍ ഇന്ന്
ആയുധപുരകളായി പുകഞ്ഞിടുന്നു
ആരാധന ഇന്ന് ആരവാരവമായി
ഉന്തും തള്ളുമായി മാറിടുന്നു

എല്ലായിടവും ദുഷ്ടത
മുള്ളും കളകളായി വളരുമ്പോള്‍
"പരിണാമം' പല വഴിയില്‍
പത്തിവിടര്‍ത്തി ആടിടുന്നു.
Join WhatsApp News
ഭദ്രം 2019-02-01 16:39:51
അമേരിക്കൻ മലയാള സാഹിത്യത്തിന്റെ ഭാവി ഭദ്രമാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക