Image

രവി പൂജാരി അറസ്റ്റില്‍ നാലു രാജ്യങ്ങളില്‍ ആന്റണിയായി ഒളിവുജീവിതം നയിച്ച രവി കുടുങ്ങിയത് ദക്ഷിണാഫ്രിക്കയില്‍

Published on 01 February, 2019
രവി പൂജാരി അറസ്റ്റില്‍ നാലു രാജ്യങ്ങളില്‍ ആന്റണിയായി ഒളിവുജീവിതം നയിച്ച രവി കുടുങ്ങിയത് ദക്ഷിണാഫ്രിക്കയില്‍

ബെംഗളൂരു ന്മ പശ്ചിമാഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ അറസ്റ്റിലായ അധാലോക കുറ്റവാളി രവി പൂജാരിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗിനിയ, ഐവറികോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയവേയാണു കഴിഞ്ഞദിവസം പിടിയിലായത്.

തലസ്ഥാനമായ ദകാറിലെ ബാര്‍ബര്‍ ഷോപ്പില്‍ സെനഗല്‍ പൊലീസിന്റെ മൂന്ന് ബസ് സായുധസേന നടത്തിയ സാഹസിക ഓപ്പറേഷനിലാണ് രവി കുടുങ്ങിയത്. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലായിരുന്നു ഒളിവുജീവിതമെന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. എഴുപതോളം കേസുകളില്‍ പ്രതിയായ രവി പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണില്‍ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്ത സംഭവത്തില്‍ ബന്ധം ആരോപിക്കപ്പെട്ടതോടെ കേരളത്തിലും വിവാദപുരുഷനായി. 15 വര്‍ഷത്തിലേറെയായി ഒളിവിലാണ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക