Image

മീഡിയ സോഷ്യല്‍ മീഡിയയ്ക്ക് വഴിമാറുന്നോ ? ചൂടേറിയ ചര്‍ച്ചയുമായി ഫൊക്കാന മാധ്യമ സെമിനാര്‍

അനില്‍ പെണ്ണുക്കര Published on 01 February, 2019
മീഡിയ സോഷ്യല്‍ മീഡിയയ്ക്ക് വഴിമാറുന്നോ ? ചൂടേറിയ ചര്‍ച്ചയുമായി ഫൊക്കാന മാധ്യമ സെമിനാര്‍
ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് കളമൊരുങ്ങി ഫൊക്കാനാ മാധ്യമ സെമിനാര്‍ .ചര്‍ച്ചയില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്ത വിഷയം സോഷ്യല്‍ മീഡിയയയുടെ സ്വാധീനം മീഡിയക്ക് തന്നെ ഭീഷണിയാകുന്നു എന്നായിരുന്നു.ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ രാജ്യ സഭ അധ്യക്ഷന്‍ പ്രൊഫ:പി ജെ കുര്യന്‍ മീഡിയക്കെതിരെ ശക്തമായി സംസാരിച്ചു .ഒരു വ്യക്തിയെ രാഷ്ട്രീയമായും സാംസ്കാരികമായും ഇല്ലാതാക്കുവാന്‍ ഇന്ന് മീഡിയ വിചാരിച്ചാല്‍ സാധിക്കും.സമീപകാലത്തുണ്ടായ ചില ഉദാഹരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത് .

പത്രങ്ങളുടെയും വിഷ്വല്‍ മാധ്യമങ്ങളുടെയും നിലനില്‍പ്പിന് പണം ആവശ്യമാണ് .അപ്പോള്‍ കൊമേഷ്യലുകളെക്കുറിച്ചു പത്രം നടത്തുന്നവര്‍ ചിന്തിക്കുന്നതില്‍ തെറ്റില്ലെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍ അഭിപ്രായപ്പെട്ടു.പത്രങ്ങള്‍ നിലനില്‍ക്കുന്നതിന് ചില വിട്ടുവീഴ്ചകള്‍ ആവശ്യമാണ് .കാലത്തിന്റെ മാറ്റത്തിനനുസരിച്ചു ഇന്ന്മീമീഡിയായതും മാറുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

,ജി ശേഖരന്‍ നായര്‍ ,എസ്.ആര്‍. ശക്തിധരന്‍ ,പി ഐ രാജീവ് ,ദീപു രവി,രാജീവ് ദേവരാജ് വിനോദ് മാത്യു,കടക്കല്‍ രമേശ് തുടങ്ങി നിരവധി പത്ര ദൃശ്യമാധ്യമരംഗത്തെ പ്രഗത്ഭര്‍ സംസാരിച്ചു .ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ,ട്രഷറര്‍ സജിമോന്‍ ആന്റ്ണി ,ഫൊക്കാന മുന്‍ പ്രസിഡന്റ് ഡോ:എം അനിരുദ്ധന്‍ ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ:മാമന്‍ സി ജേക്കബ്, കേരളാ കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍ ,ഡോ :മാത്യു വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി .

മീഡിയ സെമിനാര്‍ കോ ഓര്‍ഡിനേറ്റര്‍ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐ.എ.പി.സി.) ചെയര്‍മാന്‍ ഡോ.ബാബു സ്റ്റീഫന്‍ സ്വാഗതവും ഫോക്കനാ എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദിയും അറിയിച്ചു അറിയിച്ചു .മാധ്യമ പ്രവര്‍ത്തകന്‍ സജി ഡൊമിനിക് മോഡറേറ്റര്‍ ആയിരുന്നു .
മീഡിയ സോഷ്യല്‍ മീഡിയയ്ക്ക് വഴിമാറുന്നോ ? ചൂടേറിയ ചര്‍ച്ചയുമായി ഫൊക്കാന മാധ്യമ സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക