Image

ലിനി കേരളത്തിന്റെ നൈറ്റിംഗേല്‍ :കെ.കെ.ഷൈലജ ടീച്ചര്‍; ലിനിയുടെ ഓര്‍മ്മയില്‍ ഫൊക്കാനാ നൈറ്റിംഗേല്‍ അവാര്‍ഡ്

അനില്‍ പെണ്ണുക്കര Published on 01 February, 2019
ലിനി കേരളത്തിന്റെ നൈറ്റിംഗേല്‍ :കെ.കെ.ഷൈലജ ടീച്ചര്‍; ലിനിയുടെ ഓര്‍മ്മയില്‍  ഫൊക്കാനാ നൈറ്റിംഗേല്‍ അവാര്‍ഡ്
കേരളത്തിന്റെ നൈറ്റിംഗേലാണ് ലിനിയെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ.ഫൊക്കാനാ ഏര്‍പ്പെടുത്തിയ പ്രഥമ നൈറ്റിംഗേല്‍ അവാര്‍ഡ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് നല്‍കി സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി .

നിപ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരണമടഞ്ഞ ലിനിയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന മുഹൂര്‍ത്തത്തില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചത് ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത് .അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തത് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായരുടെ നേതൃത്വത്തിലുള്ള എം ബി എന്‍ ഫൗണ്ടേഷന്‍ ആണ് .

ഫൊക്കാനാ നൈറ്റിംഗേല്‍ അവാര്‍ഡ് ആര്‍ക്ക് നല്കണം എന്ന് ഫൊക്കാന പ്രസിഡന്റ് ചോദിച്ചപ്പോള്‍ ലിനിക്കല്ലാതെ മറ്റാര്‍ക്കാണ് അത് നല്കാനാകുക എന്നാണ് ഞാന്‍ പറഞ്ഞത് .ലിനിക്ക് ആ അവാര്‍ഡ് നല്‍കാന്‍ ഫൊക്കാന തീരുമാനിച്ചതില്‍ അഭിനന്ദിക്കുന്നു .മന്ത്രി കൂട്ടിച്ചേര്‍ത്തു .

ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ ,സെക്രട്ടറി ടോമി കോക്കാട് ,ട്രഷറര് സജിമോന്‍ ആന്റണി ,കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ:മാമന്‍ സി ജേക്കബ് ,കണ്‍ വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍ ,ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം കെ ഈപ്പന്‍ ,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ് ,ഡോ:സുജ ജോസ് ,മിനി സാജന്‍ ,നിഷ ജോസ് ,തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി ഐ എ എസ് ,തുടങ്ങിയവര്‍ സംസാരിച്ചു .

ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള നൈറ്റിംഗേല്‍ അവാര്‍ഡിനെ കുറിച്ചും അമേരിക്കയിലെ നേഴ്‌സിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളെ തെരഞ്ഞെടുത്ത് ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനില്‍ അവാര്‍ഡ് നല്‍കുമെന്നും അറിയിച്ചു ,ലെജിസ്‌ളേച്ചര്‍ ആനി പോള്‍ കൗണ്ടിയുടെ വക പ്രത്യേക പുരസ്കാരവും ലിനിക്കുവേണ്ടി സജീഷിന് നല്‍കി .മറുപടി പ്രസംഗത്തില്‍ നൈറ്റിംഗേല്‍ അവാര്‍ഡിന് ലിനിയെ തെരഞ്ഞെടുത്തത്തില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ഫൊക്കാന നേതൃത്വത്തിന് നദി അറിയിച്ചു .
ലിനി കേരളത്തിന്റെ നൈറ്റിംഗേല്‍ :കെ.കെ.ഷൈലജ ടീച്ചര്‍; ലിനിയുടെ ഓര്‍മ്മയില്‍  ഫൊക്കാനാ നൈറ്റിംഗേല്‍ അവാര്‍ഡ് ലിനി കേരളത്തിന്റെ നൈറ്റിംഗേല്‍ :കെ.കെ.ഷൈലജ ടീച്ചര്‍; ലിനിയുടെ ഓര്‍മ്മയില്‍  ഫൊക്കാനാ നൈറ്റിംഗേല്‍ അവാര്‍ഡ്
Join WhatsApp News
josecheripuram 2019-02-02 18:47:24
I being a Nurse myself,Would not have been more pleased with the award being given to LINEY,who gave her life for her profession.As BhgavadGeeta says"Do your duty without " reward".When you deal with human life you can't say my duty time is over,I am going home.We all live&die&Forgotten.But how many of us live in the hearts of Generations?
josecheripuram 2019-02-02 19:57:51
All of The FOCANA&the VIP'S were present on the stage,LINEY'S husband&son was present,there was not even a picture of the person you were Honoring.
josecheripuram 2019-02-02 20:32:37
How many of you in the Picture willing to give your life for your husband/wife.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക