Image

ഇന്ത്യ പ്രസ് ക്ലബ് സ്‌റ്റെപ്പ് പദ്ധതിയിലെ അഭിമാനതാരങ്ങള്‍ക്ക് അനുമോദനം

Published on 01 February, 2019
ഇന്ത്യ പ്രസ് ക്ലബ് സ്‌റ്റെപ്പ് പദ്ധതിയിലെ അഭിമാനതാരങ്ങള്‍ക്ക് അനുമോദനം
മാധ്യമപഠനത്തിന് ലോകനിലവാരമുള്ള പരിശീലനം നല്‍കുവാന്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌റ്റെപ് (Socially & Technicaly Educated Press ) പ്രൊജക്റ്റിലേക്ക് തെരെഞ്ഞെടുത്ത 5 കുട്ടികള്‍ക്ക് ബോള്‍ഗാട്ടി പാലസില്‍ വെച്ച് നടന്ന മാധ്യമശ്രീ പുരസ്കാരരാവില്‍ അനുമോദിച്ചു.

വി.ടി ബല്‍റാം എം.എല്‍.എ , ആര്‍.ശ്രീകണ്ഠന്‍നായര്‍ , ഡോ: എം.വി പിള്ള , മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു എന്നിവര്‍ അഭിമാനതാരങ്ങളായ ചിപ്പി രാജ് കെ ആര്‍, സുജു ടി ബാബു, സൗമ്യ ആര്‍ കെ, നീതു റോയ്, അജ്‌ന അസീസ് എന്നിവരെ അനുമോദിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.

ജിജു കുളങ്ങര, പോള്‍ കറുകപ്പള്ളില്‍, കുസുമം ടൈറ്റസ്, സുധീര്‍ നമ്പ്യാര്‍, ബിജു കിഴക്കേക്കൂറ്റ്, സണ്ണി മാളിയേക്കല്‍ എന്നിവരാണ് ഈ പദ്ധതി സ്‌പോണ്‍സര്‍മാര്‍ ചെയ്തത്.

മാധ്യമമേഖലയില്‍ പ്രഫഷണലിസം കാത്തുസൂക്ഷിക്കുന്നതിനും, ലോകോത്തര നിലവാരമുള്ള പരിശീലനം മാധ്യമപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനുമായി കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുമായി ചേര്‍ന്ന് ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം 2018 ജനുവരിയില്‍ കൊല്ലത്ത് നടന്ന ചടങ്ങില്‍ ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് നിര്‍വഹിച്ചത് . ഇന്ത്യയിലെയും അമേരിക്കയിലെയും രാഷ്ട്രീയ സാമൂഹിക ഉദ്യോഗസ്ഥതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിശീലനം നടത്തുന്ന ഈ പദ്ധതി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

അമേരിക്കയിലെ മുഖ്യധാരാമാധ്യമങ്ങളിലെ പ്രമുഖരായ ഇആട ന്യൂസിലെ റീന നൈനാന്‍, ഇചച ന്യൂസിലെ സോവി ആഴാത്, ഏഷ്യാനെറ്റ് ന്യൂസിലെ ഡോ. കൃഷ്ണ കിഷോര്‍ എന്നിവര്‍ പരിശീലത്തിന്റെ ഒന്നാംഘട്ടത്തിന് നേതൃത്വം നല്‍കി.

വര്‍ണാഭമായ പുരസ്കാരരാവില്‍ നടന്ന അനുമോദനച്ചടങ്ങിന് സ്‌റ്റെപ്പ് പദ്ധതി ചെയര്‍മാന്‍ റജി ജോര്‍ജ്, മാധ്യമശ്രീ പുരസ്കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗീസ് , ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, ജോ: സെക്രട്ടറി അനില്‍ ആറന്മുള, , നിയുക്ത പ്രസിഡണ്ട് ഡോ. ജോര്‍ജ് കാക്കനാട്, ഷിജോ പൗലോസ്, ജിജു കുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.

(ഡോ. ജോര്‍ജ് കാക്കനാട്ട്)
ഇന്ത്യ പ്രസ് ക്ലബ് സ്‌റ്റെപ്പ് പദ്ധതിയിലെ അഭിമാനതാരങ്ങള്‍ക്ക് അനുമോദനം ഇന്ത്യ പ്രസ് ക്ലബ് സ്‌റ്റെപ്പ് പദ്ധതിയിലെ അഭിമാനതാരങ്ങള്‍ക്ക് അനുമോദനം ഇന്ത്യ പ്രസ് ക്ലബ് സ്‌റ്റെപ്പ് പദ്ധതിയിലെ അഭിമാനതാരങ്ങള്‍ക്ക് അനുമോദനം ഇന്ത്യ പ്രസ് ക്ലബ് സ്‌റ്റെപ്പ് പദ്ധതിയിലെ അഭിമാനതാരങ്ങള്‍ക്ക് അനുമോദനം ഇന്ത്യ പ്രസ് ക്ലബ് സ്‌റ്റെപ്പ് പദ്ധതിയിലെ അഭിമാനതാരങ്ങള്‍ക്ക് അനുമോദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക