Image

മാര്‍ഗേറ്റിലെ വെള്ളിയാഴ്ചകള്‍ (ജോണ്‍ ഇളമത)

Published on 01 February, 2019
മാര്‍ഗേറ്റിലെ വെള്ളിയാഴ്ചകള്‍ (ജോണ്‍ ഇളമത)
മഞ്ഞുകാലം പ്രാണിയിച്ച് ഞങ്ങള്‍ ഇപ്പോള്‍ ഫ്‌ളോറിഡായിലെ മയാമിയിലുള്ള മാര്‍ഗേറ്റിലാണ്. ഞങ്ങള്‍,അഞ്ചാറു കുടുംബം കാനഡയില്‍ മഞ്ഞുകാലം വരുബോള്‍ പറന്ന് ഇക്കരചാടും.വൃദ്ധയുവാക്കള്‍ എന്ന്് വിശേഷിപ്പിക്കാവുന്ന കുറേപ്പേര്‍.ജരാനരകളെ അതിജീവിച്ച് വാര്‍ദ്ധക്യത്തെ പുല്ലുപോലെ വലിച്ചെറിഞ്ഞ് ജീവിക്കുന്ന പഴയ കുറേ കുടിയേറ്റക്കാര്‍.

വളരെ റിലാക്‌സ് (അനായാസം) ആയ ഒരു ജീവിത സപര്യ. നേരത്തെഉറങ്ങുക.നേരത്തെ ഉണരുക.പ്രഭാതനടത്തം,ജിമ്മ്,നീന്തല്‍,ഹൃസമായ മദ്ധ്യഹ്ാനമയക്കം,അതുകഴിഞ്ഞൊരു അമ്പത്താറുകളി,അങ്ങനെ വാര്‍ദ്ധ്യക്യത്തെ തളരാതെ ആസ്വദിക്കാന്‍ആവുന്ന ഒരുജീവിതമുറ. അത് ഏപ്രില്‍ അവസാനിക്കുമ്പോള്‍ മഞ്ഞുകാലത്ത് പറന്നുപോയിവസന്താരംഭത്തില്‍ തിരിച്ചെത്തുന്ന കനേഡിയന്‍ ഗൂസുകളെപ്പോലെ വീണ്ടും ഞങ്ങള്‍ തിരികെ കാനഡയിലെത്തും.

പിന്നെ വസന്തകാലത്തിന്‍െറ വരവുകാത്തിരിക്കകയായി.പുതുജീവന്‍ പുല്‍തൊടികളില്‍ നാമ്പിടുബോള്‍,വീണ്ടും തളിര്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍പോലെ ജീവതത്തെ വീണ്ടുംവരല്‍േക്കുകയായി.മഞ്ഞില്‍ ഉറഞ്ഞ് കരിവാളിച്ച നാമ്പുകളുടെ പുന:രുദ്ധാരണത്തിന്‍റ ഉത്സാഹംപോല.

മെയ്മാസങ്ങളില്‍ പച്ചക്കറികളുടെ കുരു മുളപ്പിക്കുന്ന തിരിക്ക്. ജൂണില്‍ കിളിച്ച് മുളച്ചുപൊങ്ങിയ തൈകള്‍ നടുന്ന തിരക്ക്.പിന്നെ കാറ്റിലാടുന്ന തൈകളുടെ വളര്‍ച്ചകള്‍ നിരീക്ഷിക്കുന്നതിലുള്ള ഉത്സാഹം.അവ പടര്‍ന്ന് പന്തലിക്കുബോള്‍ പടങ്ങുകള്‍കെട്ടി അവയില്‍ പടര്‍ത്തുന്ന തിരക്ക്. അവ പൂത്തുലഞ്ഞ് പൂക്കള്‍ വിരിഞ്ഞ് കായ്കള്‍ വേനലിന്‍െറ തങ്കകിരണങ്ങളില്‍ മിന്നുമ്പോള്‍, ഒരു പ്രദിക്ഷണം അവ.ാനിക്കുന്നു.വീണ്ടും പഴയപടി,ഇലപൊഴിയുംകാലം,മഞ്ഞ്,തണുപ്പ്,മറ്റെരു പ്രദിക്ഷണത്തിന്‍െറ തയ്യാറെടുപ്പ്.വീണ്ടും ഫ്‌ളോറിഡയിലേക്ക്,ഞ്ഞുകാലത്തുനിന്നൊരു എസ്‌ക്കേപ്പ്!

ഫ്‌ളോറിഡായിലെ മാര്‍ഗേറ്റിലക്ക്,മഞ്ഞുകാലം എത്താറുതന്നെയില്ല,അക്കാലങ്ങളില്‍ ഇടക്കിടെ മഴ, ചെറിയ തണുപ്പ് അതങ്ങനെ തീരും. സീനിയഴ്‌സ് അപ്പാര്‍ട്ടുമന്‍റ,് ജീവിത സായഹ്നത്തെ സ്വപ്നംപോല ആക്കുമെന്നതാണ് ഇവിടുത്തെ അനുഭവങ്ങള്‍ കണ്ടാല്‍ തോന്നുക.പ്രായപരിധിയെപറ്റി ചിന്തിക്കാതെ വൃദ്ധരായ സ്ത്രീപുരുഷര്‍, പൂളിന്‍റ അരികുകളിലെ കസേരകളിലിരുന്ന്്,പുകവലിക്കുകയും,ഇടക്കിടെ നീരാടുകയും വെടിപറയുകയും പൊട്ടച്ചിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് ജീവിതത്തിന് ദെര്‍ഘ്യം കൂടുകയാണോ എന്ന് തോന്നിപ്പോകും. .വീണ്ടുമാരു ആവേശംപോലെ പൂത്തുതളിര്‍ക്കുന്ന നൊസ്റ്റാള്‍ജയായിലൂടെ മിക്കവരുമിവിടെ ചിലവിടുന്നത്.ബന്ധങ്ങളില്‍ നിന്നുംഅകന്ന് സതന്ത്രരായ വയോധികര്‍ല്‍അവര്‍ക്കേറെ സുഹൃത്ബന്ധമാണ് ആത്മബന്ധം.അവരുടെതുടിപ്പുകള്‍ അനര്‍ഗളം ഒഴുകന്നു. പഴയ കപ്പിലെ പുതിയ വീഞ്ഞുപോലെ.അല്ലെങ്കില്‍ പഴയ ബോട്ടുകള്‍ക്ക് പുതിയ എന്‍ജിന്‍ ഘടിപ്പിച്ചതുപേലെ! വടികുത്തിയവരും കുത്താത്തവരും ഒഴുകുബോള്‍ വായിലൊരു സിഗറട്ടോ,കയ്യിലൊരു പിക്കുട്ടിയോ ഇല്ലാത്ത വ്യദ്ധനാരികള്‍ വിരളം!

സീനിയര്‍ സിറ്റിസണ്‍ അപ്പാര്‍ട്ടുമന്‍റകള്‍ വലിയൊരു പ്രദേശത്ത് ബല്‍റ്റുപോലെ ചുറ്റിക്കിക്കുന്നു,ഇടക്കിടെ ചെറിയ തടാകങ്ങളോടെ.നീണ്ടു വിസ്തൃതമായ പുല്‍ത്തകിടി.അണ്ണര്‍ക്കണ്ണന്മാരും,വലിയ ഓന്തുകളും,താറാവുകളും,അവയുടെ കുഞ്ഞുങ്ങളുംചുറ്റിനടക്കുന്നു എവിടയും,അവര്‍ക്ക് പതിച്ച് കിട്ടിയ ഭൂമിപോലെ.കാറ്റിനോട് ജീവിതകാലം മുഴുവന്‍ മല്ലടിക്കുന്ന ഉടഞ്ഞ ഒറ്റപനകളിലും,തടാകങ്ങളിലെ ചെറുമരങ്ങളിലും,കുറ്റക്കാടുകളിലും,വേട്ടയാടാന്‍ തയ്യാറായി താവളമടിക്കുകയും ചുറ്റിപ്പറക്കുകയും ചെയ്യുന്ന പരുന്തുകളും,കൊക്കുകളും, എവിടയും സജ്ജീവം. ഇനി ഇവിടത്തെ വെള്ളിയാഴ്ചകള്‍ അന്തേവാസികളായ മലയാളികള്‍ ആഘോഷമാക്കിമാറ്റുന്നു.പോട്ട്‌ലക്ക്! എല്ലാവരും ഭക്ഷണപാനിയങ്ങളുമായി മാറിമാറി ഒരോ അപ്പാര്‍ട്ടുമന്‍റിലും കൂടും,അതല്ലെങ്കില്‍ ക്ലബ് ഹൗസില്‍.ചില അവസരങ്ങളില്‍ ബാര്‍ബിക്യൂ! മുഖ്യഅതിഥി വൈന്‍! കാലിഫോര്‍ണിയന്‍ അല്ലെങ്കില്‍ ഓസ്ട്രലിയന്‍എല്ലോടെയില്‍,അവ മെര്‍ലോട്ട്,ഷിര്‍സ്,കാബര്‍നെറ്റ്, അങ്ങനെ പലവവിധ ഉത്തേജനപാനിയങ്ങള്‍.അപ്പോള്‍ വൃദ്ധന്മാര്‍ ചെറുപ്പക്കാരാകും,പഴയകാലങ്ങളിലെ വീരകഥകള്‍,പ്രണയകഥകള്‍, സാഹസികകഥള്‍,അത് അവസാനിക്കുന്നത്ചിരിഅരങ്ങില്‍! അതോടെ വെള്ളിയാഴ്ചയുടെ തിശീലവഴും!! പിന്നെ രണ്ടു ദിനം പൂര്‍ണ്ണവിശ്രമം, ശാബത്ത്!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക