Image

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി.

വര്‍ഗീസ് പോത്താനിക്കാട് Published on 02 February, 2019
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി.
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്-പുതുവത്സര പരിപാടികള്‍ ജനുവരി 25 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്വീന്‍സിലെ ടൈസണ്‍ സെന്ററില്‍ നടന്നു. പൊതു സമ്മേളനത്തിലും കലാപരിപാടികളിലും സാമൂഹ്യ-സാംസ്‌ക്കാരിക മേഖലയിലെ വിവിധ നേതാക്കള്‍ പങ്കെടുത്തു.

സമാജം പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബെല്‍റോസ് സെന്റ് ജോണ്‍സ് ചര്‍ച്ച് വികാരി ഫാ.ജോര്‍ജ്ജ് ചെറിയാന്‍(ദിലീപ് അച്ചന്‍) ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കി. ജോയിന്റ് സെക്രട്ടറി വര്‍ഗീസ് ജോസഫ് ദിലീപ് അച്ചനെ സദസ്സിനു പരിചയപ്പെടുത്തി.
സമാജത്തിന് സ്വന്തമായ ഒരു ആസ്ഥാനമുണ്ടാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചെന്നും, ആയതിന് എല്ലാ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായസഹകരണങ്ങള്‍ അനിവാര്യമാണെന്നും പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട് തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു.

കേരള സമാജത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേരള സന്ദേശത്തിന്റെ 46-ാം വര്‍ഷ സുവനീറിന്റെ പ്രകാശനം, ചീഫ് എഡിറ്റര്‍ പോള്‍ പി.ജോസ് ആദ്യപ്രതി ഫാ.ജോര്‍ജ് ചെറിയാന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേരള സമാജത്തിന്റെ സീനിയര്‍ അംഗങ്ങളിലൊരാളായ ശ്രീ.കെ.പി.ചാക്കോയ്ക്ക് തന്റെ മുന്‍കാല സേവനങ്ങളെ മുന്‍നിറുത്തി പ്രസിഡന്റ് പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

കൂടാതെ കാലാവധി പൂര്‍ത്തിയാക്കിയ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ വര്‍ഗീസ് ലൂക്കോസിന് 2018 ലെ പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാടിനും ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ വകയായും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വകയായും പ്രശംസാഫലകങ്ങള്‍ നല്‍കി. സമാജത്തിന്റെ പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച വെബ്‌സൈറ്റ്, മാറി വരുന്ന സാങ്കേതിക വളര്‍ച്ചയെ ഉള്‍പ്പെടുത്തിക്കൊണ്ട് പുനര്‍നിര്‍മ്മിച്ചത്, പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട് സിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു. സിബി ഡേവിഡ് ആയിരുന്നു വെബ് മാസ്റ്റര്‍. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍  വര്‍ഗ്ഗീസ് ലൂക്കോസ് ആശംസാ പ്രസംഗം നടത്തി.

വഹീതാ ബാന്‍സല്‍ മുസി, അമേരിക്കന്‍-ഇന്‍ഡ്യന്‍ ദേശീയ ഗാനാങ്ങളാലപിച്ചു. ഫിയോനാ ജോണ്‍ II ജ്വവല്‍ ജോണ്‍II, ബാബു തോമസ്, സോമി മാത്യു, ജോജോ തോമസ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. മഞ്ചു തോമസിന്റെ കോറിയോഗ്രാഫിയില്‍ ജീവധാര സ്‌ക്കൂള്‍ ഓഫ് ഡാന്‍സിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഡാന്‍സ് പ്രോഗ്രാമുകള്‍ സദസിനെ പിടിച്ചിരുത്തി. മേഗന്‍ കുര്യന്‍, ആന്‍ജലീന തോട്ടം, റിയാ ഹാപ്പി, എമ്മാ കുര്യന്‍ എന്നിവരുടെ ക്ലാസ്സിക്കല്‍ ഡാന്‍സ് ലീനാ തോട്ടം റിയാനാ സാമുവേല്‍, ഏവാ കുര്യന്‍ എന്നിവരുടെ ഫോള്‍ക്ക് ഡാന്‍സും, ലിയാ ഷാജി, മാഡലിന്‍ കുരുവിള എന്നിവര്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും ജീവധാരയുടെ മികവു തെളിയിച്ചു.
ലൈവ് വാദ്യമേളങ്ങളോടു കൂടി ഫാ.ജാം മ്യൂസിക്കല്‍ ഗ്രൂപ്പ് അവതരിപ്പ ഗാനമേള ആഘോഷങ്ങളെ അവിസ്മരണീയമാക്കി.

വൈസ് പ്രസിഡന്റ് ജോജോ തോമസ് സ്വാഗതവും, ട്രഷറര്‍ വിനോദ് കെയാര്‍കെ നന്ദി പ്രകാശനവും നടത്തി. സെക്രട്ടറി വിന്‍സന്റ് സിറിയാക് എം.സി.യായി പരിപാടികള്‍ നിയന്ത്രിച്ചു. ഡിന്നറുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ക്ക് ഷാജു സാം നേതൃത്വം നല്‍കി.
സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ പര്യവസാനിച്ചു.


കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി.കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി.കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി.കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി.കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി.കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി.കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി.കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക