Image

ഐഎപിസിക്കു നവനേതൃത്വം; സുനില്‍ ജോസഫ് കൂഴമ്പാല പ്രസിഡന്റ്; മാത്തുക്കുട്ടി ഈശോ ജനറല്‍ സെക്രട്ടറി

ഡോ. മാത്യു ജോയിസ് Published on 02 February, 2019
ഐഎപിസിക്കു നവനേതൃത്വം; സുനില്‍ ജോസഫ് കൂഴമ്പാല പ്രസിഡന്റ്; മാത്തുക്കുട്ടി ഈശോ ജനറല്‍ സെക്രട്ടറി
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ (ഐഎപിസി) 2019 ലെ നാഷ്ണല്‍ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും സംരംഭകനുമായ സുനില്‍ ജോസഫ് കൂഴമ്പാലയാണ് നാഷ്ണല്‍ പ്രസിഡന്റ്. കഴിഞ്ഞ നല്‍പ്പത്തിരണ്ടുവര്‍ഷമായി യുഎസിലും, കോസ്റ്ററിക്കയിലും ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്ത് സജീവമായ അദ്ദേഹം കമ്യൂണിറ്റി പ്രവര്‍ത്തകന്‍, ബിസിനസ്കാരന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, നിക്ഷേപക ഉപദേശകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. വിജയിച്ച സംരംഭകന്‍ എന്നതിനൊപ്പം തന്നെ മാധ്യമമേഖലയിലും ചരിത്രപരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ളയാണ് സുനില്‍ ജോസഫ് കൂഴമ്പാല.

ഡല്‍ഹിയില്‍നിന്നു പബ്ലിഷ് ചെയ്തിരുന്ന ശങ്കേഴ്‌സ് വീക്കിലി ഗ്രൂപ്പിന്റെ ചില്‍ഡ്രസ് വേള്‍ഡ് എന്ന മാഗസിന്‍ 80 കളില്‍ അമേരിക്കയില്‍നിന്ന് പ്രസിദ്ധീകരിക്കാന്‍ നേതൃത്വം നല്‍കിയതും അതിന്റെ പബ്ലീഷറും എഡിറ്റോറിയല്‍ ചീഫായും പ്രവര്‍ത്തിച്ചത് സുനില്‍ ജോസഫ് കൂഴമ്പാലയാണ്. മലയാളത്തില്‍ ഇന്ന് പ്രസിദ്ധീകരിക്കുന്നതില്‍ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ താങ്ങായി എത്തിയത് സുനില്‍ ജോസഫ് കൂഴമ്പാലയുടെ കരങ്ങളായിരുന്നു. കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയെ ഫാരീസ് അബൂബക്കര്‍ എന്ന വ്യവസായിയുടെ കൈയില്‍നിന്നും സഭയ്ക്ക് തിരികെ വാങ്ങികൊടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. പത്രം സഭ ഏറ്റെടുക്കുമ്പോള്‍ അതിന്റെ അമരക്കാരനായി സുനില്‍ജോസഫ് കൂഴമ്പാലയുണ്ടായിരുന്നു. രണ്ടുവര്‍ഷം അദ്ദേഹം ദീപികയുടെ എംഡിയായി പ്രവര്‍ത്തിച്ചു. സര്‍ക്കുലേഷനില്‍ ഏറെ പിന്നില്‍പോകുകയും സാമ്പത്തികമായി വളരെബുദ്ധിമുട്ടുകയും ചെയ്ത അവസ്ഥയില്‍നിന്ന് അദ്ദേഹം സ്ഥാപനത്തെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചു. ചുരുങ്ങിയകാലം കൊണ്ടുതന്നെ സര്‍ക്കുലേഷനില്‍ അഞ്ചിരട്ടി വര്‍ധനവ് വരുത്താന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിനായി. ദീപികയ്ക്ക് മുന്‍കാല പ്രൗഢിനേടിക്കൊടുത്ത ശേഷമാണ് അദ്ദേഹം ആ സ്ഥാപനത്തിന്റെ പടിയിറങ്ങുന്നത്. മലയാള മാധ്യമചരിത്രത്തില്‍ അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേര് ഓര്‍മിക്കപ്പെടുന്ന ഒന്നാണ്. നിലവില്‍ മോണിംഗ്സ്റ്റാര്‍ മാനേജ്‌മെന്റ് എല്‍എല്‍സി, എവ് മെറിയ കമ്പനി ഘഘഇ, ദേവ മാതാ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ഘഘഇ, കാര്‍മെല്‍ മാനേജ്‌മെന്റ് ഗ്രൂപ് ഘഘഇ, ലാസ് പാല്‍മാസ് ഡൊറഡസ് ദ കോസ്റ്ററിക്ക എന്നീ കമ്പനികളും മാനേജ് ചെയ്ത് വരുന്നു.

ചെറുപ്പകാലം മുതലേ മാധ്യമപ്രവര്‍ത്തനരംഗത്ത് സജീവമായ ഹ്യൂസ്റ്റണില്‍നിന്നുള്ള ജെയ്ക്കബ് കുടശനാട് ആണ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്. ഹ്യൂസ്റ്റണിലെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണിന്റെ ജനറല്‍ സെക്രട്ടറിയായി 2000ത്തില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം പല പ്രാദേശിക സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. 1997 മുതല്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിവിധതലങ്ങളില്‍ സേവനം അനുഷ്ഠിച്ചുവന്ന ജെയ്ക്കബ് നിലവില്‍ ഹ്യൂസ്റ്റന്‍ പ്രൊവിന്‍സിലെ ചെയര്‍മാനാണ്.
പതിന്നാലാം വയസ്സില്‍ ഇദ്ദേഹം ആരംഭിച്ച സ്റ്റാര്‍ലൈറ്റ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പിന്നീട് ഓള്‍ ഇന്ത്യാ റേഡിയൊയിലെ ബാലലോകം പ്രോഗ്രാമുമായി അഫിലിയേറ്റ് ചെയ്യുകയുണ്ടായി. ഓള്‍ കേരള സാഹിത്യ സംഗമത്തിന് ആലപ്പുഴ ജില്ലയെ പ്രതിനിധീകരിക്കാന്‍ കോളേജ് പഠനകാലത്ത് ഇദ്ദേഹത്തിന് കഴിഞ്ഞു. കോളേജ് മാഗസിന്‍ ഉള്‍പ്പടെ പല മാഗസിനുകളുടെയും എഡിറ്ററായി അക്കാലത്ത് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സ്കൂള്‍, കോളേജ് പഠനകാലത്ത് ജെയ്ക്കബ് എഴുതിയ നിരവധി ചെറുകഥകളും കവിതകളും വിവിധമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക്കല്‍ മലയാളം ന്യൂസ് മീഡിയയ്ക്കുവേണ്ടി വാര്‍ത്തകളും ഇപ്പോള്‍ നല്‍കി വരുന്നുണ്ട്. ഐഎപിസിയുടെ ഹ്യൂസ്റ്റന്‍ ചാപ്റ്ററിന്റെ മുന്‍ വൈസ്പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം.

പ്രമുഖമാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മാത്തുക്കുട്ടി ഈശോയാണ് ഐഎപിസിയുടെ ജനറല്‍ സെക്രട്ടറി. ഐഎപിസി ആരംഭിച്ച് അതിന്റെ രണ്ടാം വര്‍ഷം മുതല്‍ ആക്ടീവ് മെമ്പറും ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസിഡന്റുമായിരുന്നു. ജയ്ഹിന്ദ് വാര്‍ത്തയുടെ മാര്‍ക്കറ്റിംഗ് വൈസ്പ്രസിഡന്റും ഗ്ലോബല്‍ റിപ്പോര്‍ട്ടറിന്റെ കണ്ടന്റ് കോണ്‍ട്രിബ്യൂട്ടറുമാണ്. ഇന്ത്യന്‍ കസ്റ്റംസ് ഡിപ്പാര്‍ട്‌മെന്റിലെ സീനിയര്‍ ഗസറ്റഡ്് ഓഫീസറായിരുന്ന അദ്ദേഹം യുഎസിലേക്ക് കുടിയേറിയിട്ട് വളരെക്കുറച്ച് വര്‍ഷം മാത്രമെ ആയിട്ടുള്ളു. ന്യൂയോര്‍ക്ക്് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രോട്ടൊകോള്‍ ഓഫീസറായും പ്രവര്‍ത്തിച്ച് വരുന്നു. ന്യുയോര്‍ക്കിന് അകത്തും പുറത്തുമായി നിരവധി പ്രോഗ്രാമുകള്‍ക്ക് വേണ്ടി ഫ്രീലാന്‍സ് ന്യൂസ് റിപ്പോര്‍ട്ടറായും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ഓര്‍ഗനൈസേഷനുകളായ, റോട്ടറിക്ലബ് പ്രസിഡന്റ്, വൈഎംസിഎ, കസ്റ്റംസ് എംപ്ലോയിസ് കോഓപറേറ്റീവ് സൊസൈറ്റി എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സംഘടനകളുടെ പബ്ലിക്കേഷനുകളുടെ എഡിറ്ററും പ്രസാധകനുമായിരുന്നു. ലോംഗ്‌സ് ഐലന്റ് മാര്‍ത്തോമ ചര്‍ച്ച് സെക്രട്ടറി ആയി പ്രവര്‍ത്തിച്ച അദ്ദേഹം, അമെച്വര്‍ ഫോട്ടോഗ്രാഫര്‍, വീഡിയൊ എഡിറ്റര്‍, പ്രോഗ്രാം ഓര്‍ഗനൈസര്‍ സ്ക്രിപ്ട് റൈറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്.

റെജി ഫിലിപ്പിനെ ട്രഷററായി തെരഞ്ഞെടുത്തു. നോര്‍ത്ത് അമേരിക്കയിലെ വാര്‍ത്തകള്‍ സ്വതന്ത്രമായി എഴുതുന്ന ഇദ്ദേഹം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍കൂടിയാണ്. പത്രപ്രവര്‍ത്തനത്തില്‍ പോസ്റ്റ്ഗ്രാജുവേറ്റ് ഡിഗ്രിയുള്ളയാളാണ് റെജിഫിലിപ്പ്.

മുരളി ജെ.നായര്‍, സംഗീത ദുവ, തമ്പാനൂര്‍ മോഹനന്‍, ജോജി കാവനാല്‍ എന്നിവരെ വൈസ്പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. മുരളി ജെ നായര്‍ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖഎഴുത്തുകാരനാണ്. എഴുത്തുകാരനും യാത്രികനുമായ ഇദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളും കഥകളും പല ആനുകാലിക പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന മുരളി അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഐഎപിസി വൈസ്പ്രസിഡന്റ്ായിരുന്നു. ഐഎപിസി അറ്റ്‌ലാന്റ കോണ്‍ഫറന്‍സിന് മീഡിയ കമ്മറ്റി ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. ഇമിഗ്രേഷന്‍ അറ്റോണിയായും പ്രവര്‍ത്തിച്ചുവരുന്നു.

സംഗീത ദുവ ഹ്യൂസ്റ്റന്‍ടിവി സ്ഥാപകയാണ്. ടൈവേഴ്‌സിറ്റി ടോക് ഷോ എന്ന പ്രശസ്ത ടിവി പ്രോഗ്രാം അവതരിപ്പിക്കുന്നതും ഇവരാണ്. എസ്എടിവിയിലെ ചായ് ടൈം എന്ന പരിപാടിയിലെ അവതാരകയായിരുന്ന ഇവര്‍ ഹം തും റേഡിയൊ, റേഡിയൊ ഹ്യൂസ്റ്റന്‍ 1090 എഎം, റേഡിയൊ സൗത്ത് എഷ്യ 1090 എഎം എന്നിവയിലെയും അവതാരക ആയിരുന്നു. സ്മാര്‍ട് ടിവിയിലൂടെ സൗത്ത്് എഷ്യന്‍ നെറ്റ്വര്‍ക് ടിവി ലോഞ്ച് ചെയ്യുന്നതിന്റെ പരിപാടികളില്‍ ഇവര്‍ സജീവമായി പ്രവര്‍ത്തിച്ച് വരുന്നു.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുള്ള തമ്പാനൂര്‍ മോഹനന്‍ അച്ചടി മാധ്യമത്തില്‍ നാല്‍പ്പത്തഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളയാളാണ്. കൈരളി ടിവി, ദര്‍ശന്‍ ടിവി, ട്രൂ മീഡിയ, ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ടിവി, ജയ് ഹിന്ദ് ന്യൂസ് പേപ്പര്‍ തുടങ്ങി നിരവധി മാധ്യമങ്ങളില്‍ വര്‍ക് ചെയ്ത് വരുന്നു.

ജോജി കാവനാല്‍ ഐഎപിസി സ്ഥാപകാംഗവും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമണ്. ജയ്ഹിന്ദ് ടിവി യുഎസ്എ ഡയറക്ടര്‍, നോര്‍ത്ത് അമേരിക്കന്‍ മലങ്കര മുന്‍ ആര്‍ച്ഡയോസിയന്‍ കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ന്യൂയോര്‍ക്ക് ടൗണ്‍ ഹൈറ്റ്‌സ്, അപ്പര്‍ വെസ്റ്റ്‌ചെയര്‍ മലയാളി അസോസിയേഷന്‍ കൗണ്‍സില്‍ മെമ്പറുമാണ് ജോജി. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന ഇദ്ദേഹം കിംഗ് ഇന്റസ്ട്രീസ് എന്ന പ്രമുഖ കമ്പനിയുടെ സൂപ്പര്‍വൈസറായും ടാക്‌സ് പ്രൊഫഷണല്‍ ആയും പ്രവര്‍ത്തിച്ച് വരുന്നു.


സെക്രട്ടറിമാരായി ബിജു ചാക്കോ, റോയ് തോമസ്,അനില്‍ അഗസ്റ്റിന്‍, ബിനു ഗോപാല കൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു. നോര്‍ത്ത് അമേരിക്കയിലെ പ്രമുഖഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായ ബിജു ചാക്കോയുടെ നിരവധി ലേഖനങ്ങളും വാര്‍ത്തകളും വിവിധ മീഡിയകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റോയ് തോമസ് പ്രശസ്ത ചെറുകഥാകൃത്തും, കവിയുമാണ്. സാമൂഹിക വിഷയ സംബന്ധമായ സെമിനാറുകളും ഡിബേറ്റുകളും സംഘടിപ്പിക്കുന്ന ഇദ്ദേഹം ഹ്യുസ്റ്റന്‍ ചാപ്റ്ററില്‍ രണ്ട് വര്‍ഷത്തിലേറെയായി സജീവമായി പ്രവര്‍ത്തിക്കുകയാണ്. നാച്വറല്‍ ഡിസാസ്‌റ്റേഴ്‌സ് ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് കേരള എന്ന വിഷയത്തെ സംബന്ധിച്ച് അറ്റ്‌ലാന്റയിലെ ഫിഫ്ത് മീഡിയ കോണ്‍ഫറന്‍സില്‍ നടന്ന ഡിബേറ്റിന്റെ മോഡറേറ്റര്‍ ആയിരുന്നു. നിരവധി സാമൂഹിക സാംസ്ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകനും ട്രഷറര്‍, സെക്രട്ടറി, സ്‌പോട്‌സ് കോഓര്‍ഡിനേറ്റര്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഓഫ് ഹോം ഓണര്‍ അസോസിയേഷന്‍ എന്നിവയിലെയും സജീവ പ്രവര്‍ത്തകനാണ്.

അനില്‍ അഗസ്റ്റിന്‍ പബ്ലിക് റിലേഷന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, മീഡിയ, ഇന്റര്‍നാഷണല്‍ ട്രെയ്ഡ് ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്നു. ഐഎപിസി അറ്റ്‌ലാന്റാ ചാപ്റ്റര്‍ ഉപദേശകസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൗഴൗറലേെ.രീാ എന്ന തന്റെ അഡൈ്വസറി ഫേമിന്റെ മാനേജിംഗ് ഡയറക്ടറായി അനില്‍ പ്രവര്‍ത്തിച്ച് വരുന്നു. യുഎസിലേക്ക് കുടിയേറും മുന്‍പ് ഗുജറാത്തിലെ അഹമാദാബാദിലായിരുന്നു അനില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്നത്. ആക്‌സെസ് ലൈഫ് അമേരിക്ക ഫൗണ്ടേഷന്‍ , അഗസ്റ്റ് ഠണഅഉട ഫൗണ്ടേഷന്‍, അറ്റ്‌ലാന്റയിലെ കമ്യൂണിറ്റി സര്‍വീസ് ഓര്‍ഗനൈസേഷന്‍ എന്നിവിടങ്ങളിലും ഇദ്ദേഹം സേവനം നടത്തുന്നുണ്ട്. നോര്‍ത്ത് അമേരിക്കയില്‍ അറിയപ്പെടുന്ന ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനാണ് ബിനു ഗോപാലകൃഷ്ണന്‍.

ഫിലാഡാല്‍ഫിയ ചാപ്റ്ററിന്റെ മുന്‍പ്രസിഡന്റായ ബാബു ചാക്കോയെ ജോയിന്റ് ട്രഷററായി തെരഞ്ഞെടുത്തു. എക്‌സ് ഒഫീഷ്യൊ ആയി തെരഞ്ഞെടുക്കപ്പെട്ട റെനി മെഹ്‌റ 1990 മുതല്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്നു. ഐഎപിസിയുടെ മുന്‍പ്രസിഡന്റുകൂടിയാണ്. റെനി റിപ്പോര്‍ട്ട് എന്ന ഷോയുടെ ഹോസ്റ്റായും, രാഷ്ട്രീയം, ആരോഗ്യം, ഹ്യൂമന്‍ ഇന്ററസ്റ്റിംഗ് സ്‌റ്റോറീസ്, ഫാഷന്‍, ഫിലിം, തിയറ്റര്‍, കറന്റ് അഫയേഴ്‌സ് എന്നീ വിഷയങ്ങളില്‍ മാധ്യമ വാര്‍ത്ത റെനി നല്‍കുകയും ചെയ്യുന്നു. റെന്‍ബോ മീഡിയ എന്ന അഡ്വര്‍ടൈസിംഗ്, ബ്രോഡ്കാസ്റ്റിംഗ്, പബ്ലിക് റിലേഷന്‍സ് കമ്പനിയുടെ പ്രസിഡന്റായി 2010 മുതല്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്‍വൈസി ഹെല്‍ത്ത്, ഹോസ്പിറ്റല്‍സ്/ ക്യൂന്‍സില്‍ 2014 മുതല്‍ 2017 ഫെബ്രുവരി വരെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ന്യുയോര്‍കില്‍ നിന്നും ബിഎ ബ്രോഡ്കാസ്റ്റ് ജേണലിസം നേടിയതിന് ശേഷം, ദ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ മാനേജ്‌മെന്റ് ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ എംഎയും നേടി. ഇപ്പോള്‍ വോള്‍ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റെടുക്കുകയാണ്.

ആരേഗ്യരംഗത്ത് വളരെക്കാലമായി പ്രവര്‍ത്തിച്ച് വരുന്ന ഇവര്‍ ഫല്‍ഷിംഗ് ഹോസ്പ്റ്റല്‍ കമ്യൂണിറ്റി അഡൈ്വസറി ബോഡില്‍ 2000ത്തില്‍ അംഗമായിരുന്നു. 112ാം പ്രിസിന്റ് കമ്യൂണിറ്റി കൗണ്‍സില്‍ സെക്രട്ടറിയായും, 2003ല്‍ കമ്യൂണിറ്റി ബോര്‍ഡ് മെമ്പര്‍, 2012മുതല്‍ ന്യുയോര്‍ക് കമ്യൂണിറ്റി എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം, 1997മുതല്‍ ക്യൂന്‍സ് ഡിസ്ട്രിക്ട് അറ്റോണി എഷ്യന്‍ അഡൈ്വസറി കൗണ്‍സില്‍ മെമ്പറായും, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പവര്‍ എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും, ന്യൂയോര്‍ക്ക് കമ്മീഷന്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കമ്മീഷണറായും ( 20092014 ), ന്യൂയോര്‍ക്ക് മേയേഴ്‌സ് ഓഫീസിലെ എമിഗ്രന്റ് അഫയേഴ്‌സ് അഡൈ്വസറായും 2015മുതല്‍ പ്രവര്‍ത്തിച്ച് വരുന്നു. 2008ല്‍ ഭാരതീയ വിദ്യാഭവന്‍ യുഎസ്എ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറായി. 1996മുതല്‍ സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ മെമ്പര്‍, സ്ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് മെമ്പര്‍, സെന്റര്‍ ഫോര്‍ വുമണ്‍ ന്യൂയോര്‍കിലെ ബോര്‍ഡ് മെമ്പര്‍, ഡൊമസ്റ്റിക് വയലന്‍സ് യൂണിറ്റ് ചെയര്‍ (2002- 2014), സിയുആര്‍ഇയുടെ ബോര്‍ഡ് ഡയറക്ടര്‍ (20052012) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നോര്‍ത്ത് അമേരിക്കയിലെ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരായ സാബു കുര്യനെയും അരുണ്‍ഹരിയേയും നാഷ്ണല്‍ കോഓര്‍ഡിനേറ്റേഴ്‌സായി തെരഞ്ഞെടുത്തു.

രൂപ്‌സി നെറൂളയേയും തെരേസ ടോമിനെയും പിആര്‍ഒമാരായി തെരഞ്ഞെടുത്തു.
2017 മുതല്‍ ഐഎപിസിയുടെ നാഷ്ണല്‍ കോഓര്‍ഡിനേറ്ററായ രൂപ്‌സി നെറൂള അമേരിക്കന്‍ ഇന്ത്യന്‍ മീഡിയ ഹൗസായ സി ടിവി അമേരിക്ക, ടിവി എഷ്യ , സൗത് എഷ്യന്‍ ടൈംസ് എന്നിവയക്ക് വേണ്ടി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ല്‍ ന്യൂജെഴ്‌സി വൈസ്പ്രസിഡന്റായിരുന്നു, സ്ത്രീശാക്തീകരണം, വുമണ്‍ റൈസിംഗ് എന്നിവയ്ക്കായും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസില്‍ നിന്നും എംബിഎയും ഇന്ത്യയില്‍ നിന്ന് സോഷ്യോളജിയില്‍ മാസ്‌റ്റേഴ്‌സും നേടിയിട്ടുണ്ട്. അമേരിക്കയിലെ മലയാള എഴുത്തുകാരില്‍ ശ്രദ്ധേയയാണ് തെരേസ ടോം. ഐ എ പി സി യുടെ ഒരു സ്ഥാപക അംഗം, നാഷണല്‍ കമ്മിറ്റി മെമ്പര്‍ , നാഷണല്‍ കോഓര്‍ഡിനേറ്റര്‍ തുടങ്ങിയ പദവികളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സജീവമായിരുന്നു .

പുതിയ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ ഐ എ പി സി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു .
Join WhatsApp News
Mediaguru 2019-02-03 14:19:29
‘പ്രമുഖരും പ്രശസ്തരും’ മാധ്യമ രംഗത്തെ ‘പ്രതിഭകളും 
അടങ്ങിയ ഈ സംഘടന നീണാൾ വാഴട്ടെ! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക