Image

കാട്ടാറിന്‍ സംഗീതം (കവിത-മനോജ് തോമസ് , അഞ്ചേരി)

മനോജ് തോമസ് , അഞ്ചേരി Published on 03 February, 2019
കാട്ടാറിന്‍ സംഗീതം (കവിത-മനോജ് തോമസ് , അഞ്ചേരി)
കാട്ടാറിന്‍ സംഗീതം കേട്ടുമയങ്ങുവാന്‍
കാനനചോലയില്‍ നീന്തികുളിക്കുവാന്‍
ആകാശഗംഗതന്‍ തീരത്തുനിന്നൊരു
അപ്‌സരകന്യകപാടിവന്നീടുന്നു .

ആപാട്ടിന്‍ ഈണത്തില്‍ അത്ഭുതം കൂറുന്ന
വ്രക്ഷലതാതികള്‍ താളംപിടിക്കുന്നു .
രാത്രിതന്‍ കാളിമ ഉള്ളോരുകാട്ടിലെ
താമരപൊയ്കയില്‍ ഹംസങ്ങള്‍നീന്തുന്നു .

ഹംസങ്ങള്‍ നീന്തുന്നതാമരപൊയ്കയില്‍
കാനനദേവത നീന്തികുളിക്കുന്നു .

പാരിജാതപൂക്കള്‍ വിരിയുന്നസന്ടയില്‍
പാലാഴിപോലുള്ള വെണ്മയായ്എത്തിനീ
നീകണ്ടസ്വപനത്തിന്‍ രാഗാദ്രഭാവത്തില്‍
നിശാശലഭങ്ങള്‍ പാറിപറക്കുന്നു .

മാനത്തുപാറുന്ന കരിനീലവണ്ടുകള്‍
പൂവിനുമുത്തങ്ങള്‍ നല്കിമറയു്‌പോള്‍
കാട്ടാറിന്‍ സംഗീതംകേട്ടുമയങ്ങിയാ
അപ്‌സരകന്ന്യക എങ്ങോമറഞ്ഞുപോയ് .

കാട്ടാറിന്‍സംഗീതം കേട്ടുമയങ്ങുവാന്‍
കാനനചോലയില്‍ നീന്തികുളിക്കുവാന്‍
ആകാശഗംഗതന്‍ തീരത്തുനിന്നൊരു
അപ്‌സരകന്യകപാടിവന്നീടുന്നു .

ഗാനത്തിന്‌ടെ യൂട്യൂബ് വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .

https://youtu.be/aRtda6Lf-0w
------------------------------------------------------------------------------------------------

കാട്ടാറിന്‍ സംഗീതം (കവിത-മനോജ് തോമസ് , അഞ്ചേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക