Image

യുക്മ തെരഞ്ഞെടുപ്പ് : തീയതികളില്‍ മാറ്റം വരുത്തി വിജ്ഞാപനം പുറത്തിറക്കി

Published on 03 February, 2019
യുക്മ തെരഞ്ഞെടുപ്പ് : തീയതികളില്‍ മാറ്റം വരുത്തി വിജ്ഞാപനം പുറത്തിറക്കി
 

ലണ്ടന്‍: പ്രവാസി മലയാളി സംഘടനയായ യുക്മയുടെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നതിനായി വിജ്ഞാപനം പുറത്തിറക്കി. റീജിയന്‍ തലത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ മാര്‍ച്ച് രണ്ട് മൂന്ന് തീയതികളിലും നാഷണല്‍ തെരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്പതിനും നടക്കുമെന്നു ദേശീയ പ്രസിഡന്റ് മാമന്‍ ഫിലിപ്പും ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസും അറിയിച്ചു. 

കഴിഞ്ഞ മാസം കൂടിയ ദേശീയ കൗണ്‍സില്‍ എടുത്ത തീയതികള്‍ അസോസിയേഷനുകള്‍ക്കും റീജിയനുകള്‍ക്കും അസൗകര്യമായതിനാലാണ് പുതിയ തീയതികള്‍ പ്രഖ്യാപിച്ചതെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ വോട്ടേഴ്‌സ് ലിസ്റ്റ് തയാറാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള ചുമതല നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബിനെ ഏല്‍പ്പിക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചു. എല്ലാ അംഗ അസോസിയേഷനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ പേര് വിവരം അതാതു റീജിയണല്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരും ശേഖരിച്ചു ൗൗസാമലഹലരശേീി@്യമവീീ.രീാ എന്ന ഇ മെയിലിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.

യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12 ആണ്. പ്രതിനിധി കരട് ലിസ്റ്റ് ഫെബ്രുവരി 17ന് പ്രസിദ്ധീകരിക്കും. തിരുത്തലുകള്‍ക്കുള്ള അവസാന തീയതി ഫെബ്രുവരി 19 ആണ്. അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ഫെബ്രുവരി 20 നാണ്. 

യുക്മ വെബ്‌സൈറ്റിലും (ംംം.ൗൗസാമ.ീൃഴ) യുക്മ ന്യൂസിലും (ംംം.ൗൗസാമിലം.െരീാ) പ്രതിനിധികളുടെ ലിസ്റ്റ് റീജിയണ്‍ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളില്‍ തിരുത്തല്‍ വരുത്തുവാന്‍അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകള്‍ (ഛിഹ്യ ുെലഹഹശിഴ ഇീൃൃലരശേീി െമൃല മഹഹീംലറ. ചമാല രവമിഴല െീൃ മററശിഴ ിലം ിമാല െമൃല ിീ േമഹഹീംലറ ീിരല റൃമള േ്ീലേൃ െഹശേെ ുൗയഹശവെലറ ീി 17/02/2109).പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍ തെരഞ്ഞെടുപ്പിലോ, നാഷണല്‍ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാല്‍ റീജിയണല്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് തുടര്‍ന്ന് നാഷണല്‍ ഭാരവാഹിയായി മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. സമാന്തര സംഘടനകളില്‍ സ്ഥാനം വഹിക്കുന്നവര്‍ക്ക് യുക്മ പ്രതിനിധിയായിവരാവുന്നതാണ്. എന്നാല്‍ യുക്മയുടെ റീജിയണല്‍ തലത്തിലോ, ദേശീയ തലത്തിലോ ഏതെങ്കിലും സ്ഥാനങ്ങളിലേക്കു മത്സരിക്കുന്നതിനോ ഭാരവാഹിത്വം വഹിക്കുന്നതിനോ അര്‍ഹതഉണ്ടായിരിക്കുന്നതല്ല. ജനുവരി 13ന് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ ദേശീയ നിര്‍വാഹക സമിതിയുടെതാണ് തീരുമാനം.

പ്രതിനിധി തെരഞ്ഞെടുപ്പ് വിജ്ഞാപനം അടങ്ങുന്ന മെയില്‍ യാതൊരു കാലതാമസവും കൂടാതെ അതാത് റീജിയണുകളിലെ യുക്മ അംഗ അസ്സോസിയേഷനുകളില്‍ എത്തിക്കുക എന്നത് റീജിയണല്‍ സെക്രട്ടറിയുടെയുംപ്രസിഡണ്ടനിന്റെയും ഉത്തരവാദിത്തമാണ്. നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ അസോസിയേഷനുകളില്‍ നിന്നുള്ള യുക്മ പ്രതിനിധികളുടെ ലിസ്റ്റ് സമാഹരിച്ചു തെരഞ്ഞെടുപ്പ് ചുമതലയുള്ളദേശീയ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബിന് താഴെ നല്‍കിയിട്ടുള്ള ഇമെയിലില്‍ എത്തിക്കേണ്ട ചുമതലയും ൗൗസാമലഹലരശേീി@്യമവീീ.രീാ നിലവിലുള്ള റീജിയണല്‍ സെക്രട്ടറിയോ പ്രസിഡന്റോ നിര്‍വഹിക്കേണ്ടതാണ്. റീജിയണല്‍ തെരഞ്ഞെടുപ്പു പൂര്‍ത്തിയായാല്‍ ഉടന്‍ പുതിയ ഭാരവാഹികളുടെ പേരും ഫോണ്‍ നമ്പറും ദേശീയ ജനറല്‍ സെക്രട്ടറിക്ക് അയയ്‌ക്കേണ്ടതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക