Image

അബോര്‍ഷന്‍ നിയമ ഭേദഗതിക്കെതിരേ ജര്‍മനിയില്‍ പ്രതിഷേധം

Published on 03 February, 2019
അബോര്‍ഷന്‍ നിയമ ഭേദഗതിക്കെതിരേ ജര്‍മനിയില്‍ പ്രതിഷേധം

ബര്‍ലിന്‍: നാസി കാലഘട്ടം മുതല്‍ നിലനില്‍ക്കുന്ന ഗര്‍ഭഛിദ്ര നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ജര്‍മന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധം വ്യാപകം. ഇതിന്റെ സൂചന എന്ന നിലയില്‍ രാജ്യവ്യാപകമായി പ്രകടനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനം.

1930കളില്‍ നാസി ഭരണകൂടം ഏര്‍പ്പെടുത്തിയ 219 ഖണ്ഡിക അനുസരിച്ചുള്ള വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തുന്നത്. ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുമെന്നു പരസ്യം നല്‍കുന്നതു വിലക്കുന്നതാണ് ഈ വ്യവസ്ഥ. ഇത് ഒഴിവാക്കി, പരസ്യം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കുന്ന തരത്തിലാണ് ഭേദഗതി.

ബ്രെമന്‍, ബര്‍ലിന്‍, ഡ്രെസ്ഡന്‍, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്, സ്റ്റുട്ട്ഗര്‍ട്ട്, ഓള്‍ഡന്‍ബര്‍ഗ് തുടങ്ങി മുപ്പതോളം നഗരങ്ങള്‍ക്ക് ഇതു ബാധകമാകും. നിലവില്‍ ഗര്‍ഭഛിദ്രം സംബന്ധിച്ച് പരസ്യം നല്‍കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും പിഴയും ഏര്‍പ്പെടുത്തുന്ന തരത്തിലുള്ള വ്യവസ്ഥയാണ് നിലവിലുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക