Image

മാര്‍പാപ്പയുടെ അബുദാബിയിലെ ദിവ്യബലിയില്‍ മലയാളം പ്രാര്‍ഥനയും

Published on 03 February, 2019
മാര്‍പാപ്പയുടെ അബുദാബിയിലെ ദിവ്യബലിയില്‍ മലയാളം പ്രാര്‍ഥനയും

അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അബുദാബിയിലെ ദിവ്യബലിയില്‍ മലയാളം പ്രാര്‍ഥനയും. സഈദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ ചൊവ്വാഴ്ച രാവിലെ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന ദിവ്യബലിയിലെ വിശ്വാസികളുടെ പ്രാര്‍ഥനകളില്‍ ഒരെണ്ണമാണ് മലയാളത്തില്‍ ഉള്‍പ്പെടുത്തിയത്. 

വിശുദ്ധ കുര്‍ബാനയ്ക്കായുള്ള 120 അംഗ ഗായകസംഘത്തിലും യുഎഇ സന്ദര്‍ശന പരിപാടിയുടെ ഒരുക്കങ്ങള്‍ക്കു പിന്നിലുമെല്ലാം നിരവധി മലയാളികള്‍ സജീവമായുണ്ട്. ജന്മനാടു പോലെ പ്രിയങ്കരമായ കര്‍മഭൂമിയിലെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുര്‍ബാനയില്‍ പങ്കുകൊള്ളാനും മാര്‍പാപ്പയെ നേരില്‍ കാണാനുമുളള അപൂര്‍വ ഭാഗ്യത്തിനായി പ്രാര്‍ഥനയോടെയാണ് യുഎഇയിലെയും സമീപരാജ്യങ്ങളിലെയും പതിനായിരക്കണക്കിന് പ്രവാസികളായ കത്തോലിക്കര്‍.

മലയാളികള്‍ അടക്കമുള്ള ഗള്‍ഫിലെ പ്രവാസികള്‍ കത്തോലിക്കാസഭയുടെ പ്രധാന ഭാഗവും അഭിമാനവുമാണെന്ന് ബിഷപ് ഡോ. പോള്‍ ഹിന്‍ഡര്‍ പറഞ്ഞു. യെമനില്‍ ഭീകരരുടെ പിടിയില്‍ കഴിഞ്ഞിരുന്ന ഫാ. ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കിയതില്‍ പ്രവാസി മലയാളികളുടെ പ്രാര്‍ഥനയും പിന്തുണയുമായിരുന്നു മുഖ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പ്രാര്‍ഥനയുടെ സാഫല്യമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അബുദാബി സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക