Image

വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഫ്രണ്ട്‌സ് ഓഫ് തിരുവല്ല

Published on 03 February, 2019
 വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഫ്രണ്ട്‌സ് ഓഫ് തിരുവല്ല
ഹൂസ്റ്റണ്‍: സഹായം അര്‍ഹിക്കുന്നവരെ സഹായിക്കാന്‍ അവസരം കിട്ടുമ്പോള്‍ സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കാന്‍ മടിക്കരുത് എന്ന ലക്ഷ്യവുമയി "ഫ്രണ്ട്‌സ് ഓഫ് തിരുവല്ല" ഏഴാം വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.

2018 ല്‍ കേരളത്തിലെ കാഴ്ചയില്ലാത്ത 400 പേര്‍ക്ക് വൈറ്റ് കെയ്‌നുകള്‍ (വോക്കിങ് സ്റ്റിക്‌സ്) നല്‍കുവാനും, പ്രളയ ബാധിതരായ 200 നിര്‍ധന കുടുംബങ്ങള്‍ക്കു ഗ്യാസ് കുക്കിങ് റേഞ്ചുകള്‍ നല്‍കുവാനും സാധിച്ച ഫ്രണ്ട് ഓഫ് തിരുവല്ലയുടെ വാര്‍ഷിക സമ്മേളനം സ്റ്റാഫ്‌ഫോര്‍ഡിലുള്ള ദേശി റെസ്‌റ്റോറന്റില്‍ പ്രസിഡന്റ് ഈശോ ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ വിലപ്പെട്ട സേവനങ്ങള്‍ ചെയുവാന്‍ ചെറിയ സാമൂഹ്യ സംഘടനകള്‍ക്ക്‌സാധിക്കും എന്നതിന്റെ തെളിവാണ്ഫ്രണ്ട്‌സ് ഓഫ് തിരുവല്ല. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പവര്‍ പോയിന്റ് പ്രസന്റേഷന്‍ അംഗങ്ങള്‍ക്കു സാമൂഹ്യ സേവനത്തിനു ഉത്തേജനം പകര്‍ന്നു.

റെവ. മാമന്‍ വര്‍ക്കിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി തോമസ് അയ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ട് വായിച്ചു. ട്രെഷറര്‍ ഉമ്മന്‍ തോമസ് കണക്കുകള്‍ അവതരിപ്പിച്ചു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് അമേരിക്കന്‍ കോടതികളില്‍ (ടെക്‌സസിലെ ഫോര്‍ട്ട് ബന്ദ് കൗണ്ടി) ജഡ്ജിമാരയി തെരഞ്ഞെടുക്കപ്പെട്ട ജഡ്ജ് കെ പി. ജോര്‍ജിനും ജഡ്ജ് ജൂലി മാത്യുവിനും ഫ്രണ്ട്‌സ് ഓഫ് തിരുവല്ല "കമ്മ്യൂണിറ്റി ലീഡര്ഷിപ് റോള്‍മോഡല്‍ അവാര്‍ഡ്" നല്‍കി ആദരിച്ചു. ഇരുവരും അവരുടെ പ്രവര്‍ത്തന മേഖല വിവരിക്കുകയും ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയെ അഭിനന്ദിക്കുകയും ചെയ്തു.

റോബിന്‍ ഫിലിപ്പ് സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ റെവ. എബ്രഹാം തോട്ടത്തില്‍ പ്രോത്സാഹന സന്ദേശം നല്‍കി. ബിജു ജോര്‍ജ് ഗാനാമാലപിച്ചു.

ശ്രീ. MT മത്തായിയുടെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പിന്‍ പുതു വര്‍ഷത്തെ പ്രസിഡന്‍റായി റോബിന്‍ ഫിലിപ്പിനെ തെരഞ്ഞെടുത്തു. ബിജുജോര്‍ജ് (സെക്രട്ടറി), പ്രിന്‍സി തോമസ് (ജോയിന്റ് സെക്രട്ടറി), ഉമ്മന്‍ തോമസ് (ട്രെഷറര്‍) ടെറിഷ് തോമസ് (ജോയിന്റ് ട്രെഷറര്‍), ഈശോ ജേക്കബ് (വൈസ് പ്രസിഡന്റ്) തുടങ്ങി 15അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. വിഭവ സമൃദ്ധമായ സദ്യയോടു കൂടി പരിപാടികള്‍ പര്യവസാനിച്ചു.

വാര്ത്താ അയച്ചത്: ശങ്കരന്‍കുട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക