Image

നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു

Published on 04 February, 2019
നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു
അല്‍കോബാര്‍: നവയുഗം സാംസ്‌കാരിക വേദി അല്‍കോബാര്‍-തുക്ബ മേഖലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍, സി.പി.ഐ നേതാവും, കേരള രാഷ്ട്രിയത്തിലെ സംശുദ്ധ പൊതുപ്രവര്‍ത്തനത്തിനുടമയുമായിരുന്ന സഖാവ് കെ.സി.പിള്ളയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന കെ.സി.പിള്ള സ്മാരകസാഹിത്യ പുരസ്‌കാരത്തിന്, സൗദിഅറേബ്യയിലെ പ്രവാസി സാഹിത്യകാരില്‍ നിന്ന് മലയാളം ചെറുകഥ, കവിത എന്നീ വിഭാഗങ്ങളില്‍ സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍, മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹിത്യസൃഷ്ടികള്‍, 2019 മാര്‍ച്ച് അഞ്ചാം തിയതിക്ക് മുന്‍പായി navayugamkhobar@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചു തരേണ്ടതാണ്.

ചെറുകഥ പത്ത് ഫുള്‍സ്‌കാപ്പ് പേജിലും, കവിത അഞ്ചു ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. സൃഷ്ടികള്‍ പേജിന്റെ ഒരു പുറത്ത് മാത്രമേ എഴുതാവൂ. ഒരു കാരണവശാലും സൃഷ്ടികളില്‍ എഴുത്തുകാരന്റെ പേരോ മറ്റു വിവരങ്ങളോ എഴുതരുത്. മറ്റൊരു പേജില്‍ പേരും, അഡ്രസ്സും, സ്വയം പരിചയപ്പെടുത്തുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി, ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം, സ്‌കാന്‍ ചെയ്ത് ഇമെയില്‍ അയച്ചു തരേണ്ടതാണ്.

മലയാളം ചെറുകഥ, കവിത വിഭാഗങ്ങളില് മികച്ച ആദ്യ മൂന്ന് സൃഷ്ടികള്‍ക്ക് 2019 ഏപ്രില്‍ മാസം കേരളത്തിലേയും പ്രവാസ ലോകത്തെയും രാഷ്ട്രിയ കലാസാംസ്‌കാരികസാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന 'സര്‍ഗ്ഗപ്രവാസം 2018'ന്റെ വേദിയില്‍ വെച്ച്, കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്‌കാരം നല്‍കുന്നതായിരിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

അവാര്‍ഡ് ഫലകവും, ക്യാഷ് പ്രൈസും ഉള്‍പ്പെട്ടതാണ് കെ.സി.പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍. രണ്ടു വിഭാഗത്തിലും ആദ്യമൂന്നുസ്ഥാനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുക.

സര്‍ഗ്ഗപ്രവാസത്തിന്റെ ഭാഗമായാണ് 2015 മുതല്‍ നവയുഗം സാംസ്‌കാരികവേദി കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. കേരളത്തിലെ മുന്‍നിര സാഹിത്യകാരന്മാര്‍ വിധികര്‍ത്താക്കളായതുകൊണ്ടും, പ്രവാസലോകത്തെ അറിയപ്പെടാത്ത ഒട്ടേറെ സാഹിത്യപ്രതിഭാശാലികളെ കണ്ടെത്താന്‍ കഴിഞ്ഞതിനാലും, ഈ സാഹിത്യ പുരസ്‌കാരം ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമായി മാറി.

കൂടുതല്‍ വിവരങ്ങള്‍ക്കായി 0541628472, 0551329744, 0506868204 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണു്.

നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക