Image

വാര്‍ഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഫെബ്രുവരി 10 ന്

Published on 04 February, 2019
വാര്‍ഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഫെബ്രുവരി 10 ന്


മെല്‍ബണ്‍: നാല്പത്തിമൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 10ന് (ഞായര്‍) വൈകുന്നേരം നാലിന് ഡാംഡിനോംഗ് യുണൈറ്റിംഗ് പള്ളി ഹാളില്‍ നടക്കും.

മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കുക, അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അംഗീകരിക്കുക തുടങ്ങിയവ ആയിരിക്കും പ്രധാന അജണ്ട. എല്ലാ അംഗങ്ങളും ഇതൊരു അറിയിപ്പായി സ്വീകരിച്ച് യോഗത്തില്‍ സംബന്ധിക്കണമെന്ന് പ്രസിഡന്റ് തന്പി ചെമ്മനവും സെക്രട്ടറി ഫിന്നി മാത്യുവും അറിയിച്ചു. 

വിവരങ്ങള്‍ക്ക്: തമ്പി ചെമ്മനം 04 23583682, ഫിന്നി മാത്യൂ 04 25 112219, മദനന്‍ ചെല്ലപ്പന്‍ 0430245919.

റിപ്പോര്‍ട്ട് : എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക