ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ്
അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍
ഫിലഡല്‍ഫിയ അണ്‍റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക ജനുവരി
27-നു സന്ദര്‍ശിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഫാ.
സുജിത് തോമസ് ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഫാ. കെ.കെ. ജോണ്‍ ചടങ്ങില്‍
അധ്യക്ഷനായിരുന്നു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രഹാം
രജിസ്ട്രേഷനെക്കുറിച്ചും, സുവനീറിനെക്കുറിച്ചും വിവരണം നല്കി.
ഫാ. സുജിത് തോമസ് ഗ്രാന്റ് സ്പോണ്‍സര്‍ഷിപ്പ് എടുത്തുകൊണ്ട്
രജിസ്ട്രേഷന്റേയും സുവനീറിന്റേയും കിക്ക്ഓഫ് നിര്‍വഹിച്ചു. ഇടവകയില്‍
നിന്നുമുള്ള ഫുള്‍ പേജ് പരസ്യം ട്രസ്റ്റി ഡേവിഡ് ഫിലിപ്പ് കമ്മിറ്റി
അംഗങ്ങള്‍ക്ക് നല്കി. രാജന് പടിയറയും, ഷാജി തോമസും കോണ്‍ഫറന്‍സിലേക്ക്
രജിസ്റ്റര്‍ ചെയ്തു. കൂടാതെ 20 കുടുംബങ്ങള്‍ ഉടന്‍ രജിസ്റ്റര്‍
ചെയ്യുമെന്നു ഉറപ്പു നല്കി. സുവനീറിലേക്ക് 11 പരസ്യങ്ങള്‍ ലഭിച്ചു.
സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രഹാം, സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ്
ജോസഫ്, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ ഐസക് ചെറിയാന്, പോള്‍ ജോണ്‍,
സുവനീര്‍ കമ്മിറ്റി അംഗങ്ങളായ റീനാ മാത്യൂസ്, ദീപ്തി എന്നിവര്‍ ചടങ്ങില്‍
സംബന്ധിച്ചു.