Image

സൂപ്പര്‍ ബോളിനു ശേഷം തിങ്കളാഴ്ച സിക്ക് വിളിച്ചവര്‍ 17 മില്യനെന്ന് സര്‍വ്വെ

Published on 05 February, 2019
സൂപ്പര്‍ ബോളിനു ശേഷം തിങ്കളാഴ്ച സിക്ക്  വിളിച്ചവര്‍ 17 മില്യനെന്ന് സര്‍വ്വെ
താംമ്പ(ഫ്‌ളോറിഡ): അമേരിക്കന്‍ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട സൂപ്പര്‍ ബോള്‍ ഞായറാഴ്ച ശരിക്കും ആഘോഷിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ തിങ്കളാഴ്ച സിക്ക് വിളിച്ചവരുടെ എണ്ണം മാത്രം 17 മില്യനാണെന്ന് വര്‍ക്ക് ഫോഴ്‌സിന്റെ സര്‍വ്വെയില്‍ ചൂണ്ടിക്കാണിക്കുന്നു.

വര്‍ക്ക്‌ഫോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ സര്‍വ്വെയില്‍ 2005 നു ശേഷം ഇത്രയും പേര്‍ ജോലിക്കു ഹാജരാകാതിരിക്കുന്നത് ആദ്യമായാണെന്ന് അധികൃതര്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകി ജോലിയില്‍ പ്രവേശിച്ചവര്‍ മൂന്നു മില്യനും, നേരത്തെ ജോലിയില്‍ നിന്നും പോയവര്‍ ആറു മില്യനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൂപ്പര്‍ ബോളിനെ തുടര്‍ന്ന് 4 ബില്യണ്‍ ഡോളറിന്റെ പ്രൊഡക്റ്റിവിറ്റി ലോസ് ഉണ്ടായതായും കണക്കാക്കിയിട്ടുണ്ട്.

സിക്ക് വിളിച്ചവര്‍ക്ക് നല്‍കേണ്ട തുകയും, കളിയെ കുറിച്ചു ചര്‍ച്ച ചെയ്ത് നഷ്ടപ്പെടുത്തിയ സമയവും, കണക്കാക്കിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.
ഇതിനെല്ലാം പുറമെ 8 മില്യണ്‍ ജീവനക്കാര്‍ അംഗീകൃത 'ഡെ ഓഫ്' എടുത്തിട്ടുണ്ടെന്നും സര്‍വ്വെ പറയുന്നു.

ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സും, ലോസ് ആഞ്ചലസ് റാംമ്പും ഏറ്റുമുട്ടിയ സൂപ്പര്‍ ബോളില്‍ വിജയിക്കുവാന്‍ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സിനായെങ്കിലും കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ ടി.വി. റെയ്റ്റിങ്ങായിരുന്നു ഈ മത്സരത്തിന് ലഭിച്ചത്(44.9). കഴിഞ്ഞ വര്‍ഷം ഈഗിള്‍സും, പാറ്റ്‌സും ഏറ്റുമുട്ടിയപ്പോള്‍ ലഭിച്ചത്.(47.4), 2017 ല്‍ പാറ്റ്‌സും, ഫല്‍ക്കനും ലഭിച്ചത് (48.8), അമേരിക്കയില്‍ 100 മില്യനെങ്കിലും സൂപ്പര്‍ബോള്‍ കണ്ടിട്ടുണ്ടാകുമെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്.

സൂപ്പര്‍ ബോളിനു ശേഷം തിങ്കളാഴ്ച സിക്ക്  വിളിച്ചവര്‍ 17 മില്യനെന്ന് സര്‍വ്വെസൂപ്പര്‍ ബോളിനു ശേഷം തിങ്കളാഴ്ച സിക്ക്  വിളിച്ചവര്‍ 17 മില്യനെന്ന് സര്‍വ്വെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക