Image

നാല്‍പ്പത് പിന്നിട്ട സ്ത്രീകള്‍ ശരിക്കും ഹോട്ട് ആണ്; വിദ്യാ ബാലന്‍ പറയുന്നു

Published on 05 February, 2019
 നാല്‍പ്പത് പിന്നിട്ട സ്ത്രീകള്‍ ശരിക്കും ഹോട്ട് ആണ്;  വിദ്യാ ബാലന്‍ പറയുന്നു

ബോളിവുഡ് താരം വിദ്യാ ബാലന്റെ നാല്‍പ്പതാം ജന്മദിനമായിരുന്നു ജനുവരി ഒന്നിന്. നാല്‍പ്പതുകളിലെത്തുമ്പോള്‍ സ്ത്രീകള്‍ കൂടുതല്‍ ഹോട്ട് ആകുമെന്നാണ് തന്റെ ജന്മദിനത്തിന് ശേഷം ഫിലിംഫെയറിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ വിദ്യാ ബാലന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. വിദ്യയുടെ നാല്‍പ്പതാം ജന്‍മദിനം കുടുംബത്തോടൊപ്പമായിരുന്നു ആഘോഷിച്ചത്. എഴുപതുകളിലെ തീം പ്രകാരം സംഘടിപ്പിച്ച ആഘോഷങ്ങളില്‍ ഭര്‍ത്താവ് സിദ്ധാര്‍ഥ് കപൂറും ഭര്‍തൃസഹോദരന്‍ ആദിത്യ കപൂറും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.

നാല്‍പ്പത് പിന്നിട്ട സ്ത്രീകള്‍ ശരിക്കും ഹോട്ട് ആന്‍ഡ് നോട്ടി ആണ്. സ്ത്രീകള്‍ ഈ പ്രായമാകുമ്പോഴേക്കും കൂടുതല്‍ കെയര്‍ലെസ് ആകുന്നതാണ് ഇതിന്റെ കാരണം. നമ്മളെത്ര അലക്ഷ്യരായി ജീവിക്കുന്നുവോ അത്രയും സന്തോഷം നമ്മളെ തേടിയെത്തും. യഥാര്‍ത്ഥത്തില്‍ താന്‍ വിപരീതമായാണ് ജീവിച്ചു പോകുന്നത്. 20 വയസുള്ളപ്പോഴൊക്കെ വിദ്യ ശരിക്കും ഒരു ഗൗരവപ്രകൃതക്കാരിയായിരുന്നു. ആ കാലഘട്ടത്തില്‍ തനിക്ക്, ഒരുകാര്യവും ഇപ്പോഴത്തെപ്പോലെ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ആ സമയത്ത് എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അതാവശ്യമായിരുന്നു. മുപ്പതുകളില്‍ ഞാന്‍ എന്നെ അറിയുകയായിരുന്നു. നാല്‍പ്പതുകളില്‍ ഞാന്‍ എന്നെ സ്‌നേഹിക്കുന്നു''  വിദ്യ പറഞ്ഞു.

എന്‍ടിആറിന്റെ ബയോപികും അക്ഷയ് കുമാറിന്റെ 'മിഷന്‍ മംഗള്‍' എന്ന ചിത്രങ്ങളാണ് താരത്തിന്റേതായി അടുത്ത് പുറത്തിറങ്ങാനൊരുങ്ങുന്ന പ്രൊജക്ടുകള്‍. 'തുമാരി സുലു' ആയിരുന്നു വിദ്യ ബാലന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക