Image

ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നക്ക് പുതിയ നേതൃത്വം

Published on 06 February, 2019
ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നക്ക് പുതിയ നേതൃത്വം
 

വിയന്ന: ഓസ്ട്രിയയിലെ മലയാളി സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യക്ക് വിയന്നയില്‍ ജനിച്ചുവളര്‍ന്ന രണ്ടാം തലമുറയില്‍ നിന്നുള്ളവരുടെ നിറസാന്നിധ്യവുമായി പുതിയ ഭരണസമിതി നിലവില്‍ വന്നു.

പുതിയ ഭാരവാഹികളായി ക്ലൗഡിയ അഞ്ചേരില്‍ (പ്രസിഡന്റ്), റിനി തെക്കുംകോവില്‍ (വൈസ് പ്രസിഡന്റ് ), കെവിന്‍ മതുപ്പുറത്ത് (ജനറല്‍ സെക്രട്ടറി), നോവ പത്തിപ്പറമ്പില്‍ (ജോയിന്റ് സെക്രട്ടറി), ഷാജി ചേലപ്പുറത്ത് (ട്രഷറര്‍) എന്നിവരും ആര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായി സോണിയ മാര്‍ക്കോസ്, നീതു ഐക്കരേട്ട് എന്നിവരും എംഗല്‍ബേര്‍ട്ട് പ്രെറ്റ്‌നര്‍, ജെറിന്‍ ചേലപ്പുറത്ത് എന്നിവര്‍ സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. പിആര്‍ഒ ഘോഷ് അഞ്ചേരിലും എക്‌സ് ഒഫീഷ്യോ ആയി സജി മതുപ്പുറത്തും തുടരും. 

പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച നടത്തിയ പൊതുസമ്മേളനത്തില്‍ നിലവിലെ പ്രസിഡന്റ് സന്തോഷ് പനച്ചിക്കല്‍ സംഘടന ഭാരവാഹിത്വം, ലേബര്‍ യൂണിയന്‍ പ്രതിനിധി ജോസഫ് പാലത്തിങ്കലിന്റെ സാന്നിധ്യത്തില്‍ പുതിയ ഭാരവാഹികള്‍ക്ക് ഔപചാരികമായി കൈമാറി.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക