Image

അറബ് ലോകത്ത് പുതുചരിത്രമെഴുതി ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ മടങ്ങിയെത്തി

Published on 06 February, 2019
അറബ് ലോകത്ത് പുതുചരിത്രമെഴുതി ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ മടങ്ങിയെത്തി
 

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശം ചരിത്രപരവും ധൈര്യപൂര്‍വവും എന്ന് വിശേഷിപ്പിക്കപ്പെടുന്നു. മതത്തിന്റെ പേരില്‍ അക്രമം വേണ്ട എന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം നല്‍കാന്‍ ശ്രമിച്ചതത്രയും.

രാജകീയ വരവേല്‍പ്പു ലഭിച്ച യുഎഇയില്‍ ആദ്യമായി ഒരു ക്രിസ്ത്യന്‍ മതപരിപാടി പൊതുവേദിയില്‍ നടക്കുന്നതും മാര്‍പാപ്പയുടെ സന്ദര്‍ശനവേളയിലാണ്. ചൊവ്വാഴ്ച അബുദാബിയിലെ ഏറ്റവും വലിയ സ്‌റ്റേഡിയം തന്നെയാണ് മാര്‍പാപ്പ കാര്‍മികത്വ വഹിച്ച വിശുദ്ധ കുര്‍ബാനയ്ക്കു വേദിയായത്.ഒരു ലക്ഷത്തി മുപ്പതിനായിരം പേര്‍ പങ്കെടുത്ത ദിവ്യബലിയായിരുന്നു അത്.

ഏതാനും വര്‍ഷം മുന്‍പ് ചിന്തിക്കാന്‍ പോലും സാധിക്കാതിരുന്ന കാര്യമാണ് മാര്‍പാപ്പയും യുഎഇ ഭരണാധികാരികളും ഇപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത്. ആഗോള മത രാഷ്ട്രീയത്തില്‍ വന്ന മാറ്റവും മാര്‍പാപ്പയുടെ വ്യക്തി പ്രഭാവവും ഇതിനു സഹായകമായി.

സൗഹൃദവും ശത്രുതയും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് എല്ലാ മതങ്ങളുടെയും ലക്ഷ്യം. അതിനാല്‍ എല്ലാ മത വിശ്വാസങ്ങള്‍ക്കും സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഇസ് ലാമിക് രാജ്യത്തു ചെന്ന് അദ്ദേഹം പ്രസംഗിച്ചു, അവിടെ ആരെയും പ്രകോപിപ്പിക്കാതെ തന്നെ.
സഹിഷ്ണുതയുള്ള, സമാധാനകാംക്ഷിയായ രാജ്യം എന്ന പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാന്‍ യുഎഇ ഭരണാധികാരികള്‍ ഈ അവസരം കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.
ഫെബ്രുവരി മൂന്നിന് ആരംഭിച്ച മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി അഞ്ചിന് പാപ്പാ വത്തിക്കാനില്‍ മടങ്ങിയെത്തി. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക