Image

കാള്‍ മാക്‌സിന്റെ ശവകുടീരത്തിനു നേരേ ആക്രമണം

Published on 06 February, 2019
കാള്‍ മാക്‌സിന്റെ ശവകുടീരത്തിനു നേരേ ആക്രമണം
 
ലണ്ടന്‍: ബ്രിട്ടനില്‍ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം ആക്രമിക്കപ്പെട്ടു. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലാണ് കമ്യൂണിസത്തിന്റെ ആചാര്യന്‍ അന്ത്യ വിശ്രമം കൊള്ളുന്നത്.

മാര്‍ക്‌സിന്റെ പ്രതിമയ്‌ക്കൊപ്പമുള്ള മാര്‍ബിള്‍ ഫലകം തകര്‍ക്കാനാണ് ശ്രമം നടന്നത്. ചുറ്റികയ്ക്ക് അടിച്ചതായാണ് വ്യക്തമാകുന്നത്. എപ്പോഴാണിതു സംഭവിച്ചതെന്നറിയില്ലെന്നും കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാകാമെന്നാണു കരുതുന്നതെന്നും സെമിത്തേരി വക്താവ്. 

സംഭവത്തിനു ദൃക്‌സാക്ഷികളാരുമുള്ളഥായി ഇതുവരെ അറിവില്ല. 1956ല്‍ അന്പത് മീറ്ററോളം മാറ്റി സ്ഥാപിച്ച 1880 കളിലെ പഴയ കല്ലറയില്‍ നിന്ന് ഇളക്കിയെടുത്ത് സ്ഥാപിച്ചതാണ് ഈ മാര്‍ബിള്‍ ഫലകം.

ശീതയുദ്ധ കാലത്താണ് മാര്‍ക്‌സിന്റെയും ഭാര്യയുടെയും ശരീരാവശിഷ്ടങ്ങള്‍ സഹിതം കല്ലറകള്‍ മാറ്റി സ്ഥാപിക്കുന്നത്. കൂടുതല്‍ പ്രാധാന്യം കിട്ടുന്ന സ്ഥലത്തേക്കു മാറ്റുക എന്നതായിരുന്നു ലക്ഷ്യം. ഈ തീരുമാനം അന്നു വലിയ വിവാദവുമായിരുന്നു.

കമ്യൂണിസ്റ്റ് ആചാര്യനും ജര്‍മന്‍ തത്വചിന്തകനുമായ കാറല്‍ മാര്‍ക്‌സ് 1849 ലാണ് ലണ്ടനിലെത്തിയത്. 1818 മെയ് അഞ്ചിന് ജര്‍മനിയിലെ ട്രിയറില്‍ ജനിച്ച മാര്‍ക്‌സ് 1883 മാര്‍ച്ച് 14 ന് ലണ്ടനില്‍ വെച്ചാണ് മരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക