Image

ഡബ്ലിന്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആദ്യ സെനറ്റ് യോഗം 'ലീഡ് 2019' ഫെബ്രുവരി 9 ന്

Published on 06 February, 2019
ഡബ്ലിന്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആദ്യ സെനറ്റ് യോഗം 'ലീഡ് 2019' ഫെബ്രുവരി 9 ന്
 
ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) ആദ്യ സെനറ്റ് ഘഋഅഉ ’19, ഫെബ്രുവരി 9 ന് (ശനി) രാവിലെ 10 ന് റിയാല്‍ട്ടോയിലുള്ള സെന്റ് തോമസ് പാസ്റ്റര്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉദ്ഘാടനം നിര്‍വഹിക്കും. 

‘ഒരു നവലോക നിര്‍മിതിക്കായി യുവജനങ്ങള്‍ യേശുവിനൊപ്പം’ എന്ന ആശയവുമായി സീറോ മലബാര്‍ സഭയില്‍ ആരംഭിച്ച സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (SMYM) ഡബ്ലിനിലെ എല്ലാ കുര്‍ബാന സെന്ററുകളിലും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭാ വിശ്വാസികളായ ട്രാന്‍സിഷന്‍ ഇയര്‍ മുതല്‍ വിവാഹിതരല്ലാത്ത 35 വയസ് വരെ പ്രായമുള്ള യുവജനങ്ങളാണ് ടങഥങ അംഗങ്ങള്‍. 

വിശ്വാസ ജീവിതത്തിലതിഷ്ഠിതമായ നല്ല നേതൃത്വപാടവമുള്ള, ദിശാബോധമുള്ള യുവജനങ്ങളെ വാര്‍ത്തെടുക്കുവാന്‍ വിവിധതരത്തിലുള്ള കര്‍മ പരിപാടികളാണു ടങഥങ രൂപം നല്‍കിയിട്ടുള്ളത്. ഇതിനു നേതൃത്വം നല്‍കാനുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക, അടുത്ത വര്‍ഷത്തേയ്ക്കൂള്ള പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുക എന്നിവയാണ് സെനറ്റ് യോഗത്തിന്റെ മുഖ്യ അജണ്ട. 

വിവിധ കുര്‍ബാന സെന്ററുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എക്‌സികൂട്ടീവ് ഭാരവാഹികളും ആനിമേറ്റേഴ്‌സും പങ്കെടുക്കുന്ന സെനറ്റ് യോഗത്തിന് SMYM ഡയറക്ടര്‍ ഫാ. രാജേഷ് മേച്ചിറാകത്ത്, സീറോ മലാബാര്‍ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, ഫാ. റോയ് വട്ടക്കാട്ട്, ഡബ്ലിന്‍  SMYMആനിമേറ്റേഴ്‌സ് ജയന്‍ മുകളേല്‍, ലിജിമോള്‍ ലിജോ എന്നിവര്‍ നേതൃത്വം നല്‍കും. 

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക