Image

പ്രണയഗീതം (ജോണ്‍ ഇളമത)

Published on 06 February, 2019
പ്രണയഗീതം (ജോണ്‍ ഇളമത)
വരൂ,സൂസമ്മേ വരൂ!
ആരും കൊതിക്കുമൊരു
സുരഭില സുന്ദരിയായ് വരൂ,
ചാരെ വരൂ, സൂസമ്മേ!

സോളമന്‍ പാടിയ
ഉത്തമഗീതത്തിലെ സൂസമ്മ നീ!
പാടി നടക്കാമീ മുന്തിരിതോപ്പില്‍
പാറിപറക്കാം രണ്ടു ചിത്രശലഭങ്ങളായ്!

പ്രേമത്തിന്‍ പുതുഗീതം പാടാം
പ്രേമിക്കാത്തവര്‍ക്കൊരു പ്രേമഗീതം
ആറ്റിന്‍വക്കത്തെ ചെന്തങ്ങിന്‍
ശീതളഛായയിലിരുന്നു കിനാവുകാണാം!

ഓര്‍ക്കുമോ സൂസമ്മെ!
പണ്ടൊരക്കില്‍ നമ്മള്‍
ഈ നദിയില്‍ നീരാടിക്കളിച്ചത്
ഇന്നീ നദി, വറ്റി പോളകള്‍ മൂടി
പണ്ടു നമ്മള്‍ ഒളളപ്പിച്ചു, പെറ്റു
പുസ്തകതാളില്‍ മയില്‍പീലികള്‍,
വെറ്റമഷി തണ്ടു പറിച്ച്
സ്ലേറ്റു തുടച്ച്, കൂട്ടികുറച്ച കണക്കുകള്‍
കൗമരം വിട്ട് യൗവനം വന്നു
കൂമ്പി നീ വിരിഞ്ഞൊരു
പൂവായ് മധുവും തേനും നിറഞ്ഞ്
നാണത്തില്‍ നീ കടക്കണ്ണറിഞ്ഞില്ലേ!

അക്കരപ്പച്ച പോല്‍,ബാല്യവും,കൗമാരവും
കാണാമറയത്ത് വന്നു നിന്ന്
കാണാന്‍ കൊതിച്ച കമിതാക്കളായ്
കാലത്തിന്‍ കുസതിക്കളിയിലമര്‍ന്നില്ലേ!

ഇന്നു നീ എവിടെ സൂസമ്മെ!
നിന്നെ തിരയാനിനി ഇടമില്ല
എവിടെയാടിയൊളിച്ചു നീയൊരു
കാലപ്രവാഹത്തിന്‍ കടംങ്കഥയായ്!
Join WhatsApp News
കണ്ടോ അപ്പച്ചന്‍റെ പ്രേമം 2019-02-06 19:33:53
നല്ല പ്രേമ ഗീതം എഴുതുവാന്‍  അപ്പച്ചന്‍മാര്‍ തന്നെ വേണം. പിള്ളേര്‍ എഴുതിയാല്‍ വരട്ടു ചൊറി മാന്തുന്നപോലെ.
വരൂ സുസമ്മേ വരൂ ഒരു സൂനോം കാരത്തിയെപോല്‍, നമുക്ക് മുന്തിരി തോപ്പില്‍ പോകാം, അവിടെ രാ പാര്‍ക്കാം. ന്യൂ യോര്‍ക്കില്‍ നല്ല തണുപ്പ് എന്നാലും ജോണ്‍ അച്ചായന്റെ കവിത വായിച്ചപോള്‍ നല്ല ഇളം കള്ള് അടിച്ചു മൂത്ത സുഖം. -സരസമ്മ  
സരസകുട്ടി 2019-02-06 19:54:30
ദാ  മറ്റൊരു മുതു  വയസൻ  സുസമ്മയെയും  തപ്പി  ഇറങ്ങിയിരിക്കുന്നു . സൂസമ്മ  നല്ല  ചെറുപ്പക്കാരുടെ  കൂടെ  ഒളിച്ചോടി  പോയി . 
അപ്പച്ചൻ മത്തായി 2019-02-06 20:53:38
ഞാനും ഒരു വയസ്സനാണ് .നിങ്ങൾവയസ്സന്മാർ  എഴുതുന്ന കാണുമ്പോൾ എന്റെ മനസ്സിനും ഇളക്കം എഴുതാൻ അറിയില്ലെങ്കിലും എന്റെ കാമുകി സൂസമ്മയും ഞാനും 
 വല്ല്യ പെരുന്നാളിന്റെ അന്ന്  (നിങ്ങടെ സൂസമ്മയും എന്റെ സൂസമ്മയും ഒന്നാകല്ലേ ദൈവമേ ) കല്ലുവെട്ടാം കുഴിക്കുള്ളിൽ ചില വേലകൾ കാണിച്ചു . അതെങ്ങനെ എഴുതണം എന്നറിയില്ല .എന്നാലും ഇത് വച്ച് തട്ടുകയാണ് 
വല്ല്യ പെരുന്നാള്‌ വന്നപ്പോളന്നൊരു 
വെള്ളിനിലാവുള്ള രാത്രിയിൽ (2)
കല്ലുവെട്ടാംകുഴിക്കക്കരെ വച്ചെന്നോ- 
ടുള്ളുതുറന്നതിൻ ശേഷമേ 
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു 
നാഴിയിടങ്ങഴി മണ്ണുണ്ട്‌ - ഒരു 
നാഴിയിടങ്ങഴി മണ്ണുണ്ട്‌

നീറുന്ന കണ്ണുമായ്‌ നിന്നെ കിനാക്കണ്ട്‌(2)
ഒരോരോ തീവണ്ടി ഓടിയെത്തുമ്പോഴും 
ഓടുന്ന്‌ മുറ്റത്ത്‌ നീയിന്നും (2)


 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക