Image

ദീര്‍ഘകാലം ജീവിക്കണോ? കാപ്പി ശീലമാക്കൂ (ജോര്‍ജ് തുമ്പയില്‍)

Published on 06 February, 2019
ദീര്‍ഘകാലം ജീവിക്കണോ? കാപ്പി ശീലമാക്കൂ (ജോര്‍ജ് തുമ്പയില്‍)
മലയാളികളുടെ പ്രഭാതപാനീയമായ കാപ്പിയെകുറിച്ചാണ് ഇത്തവണ. ഇത് പറയാനൊരു കാരണമുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ നടന്ന ഒരു പഠനത്തോടൊപ്പം, അനല്‍സ് ഓഫ് ഇന്റേര്‍ണല്‍ മെഡിസിന്‍ മാഗസിനില്‍ വന്ന പഠനറിപ്പോര്‍ട്ടിലും, കാപ്പികുടിക്കുന്നവര്‍ ദീര്‍ഘകാലം ജീവിക്കുന്നവരായി തെളിയിക്കുന്നു എന്ന സുപ്രധാന കണ്ടുപിടിത്തമാണ്. പത്രത്തിലെ ചൂടുള്ള വാര്‍ത്തകള്‍ക്കൊപ്പം ചൂട് കാപ്പിക്കപ്പും ചുണ്ടോട് ചേര്‍ത്തായിരുന്നല്ലോ പണ്ട് നാട്ടില്‍ വച്ച് നമ്മള്‍ മലയാളികളുടെ ദിനങ്ങള്‍ തുടങ്ങിയിരുന്നത്. ഇവിടെയെത്തിയതോടെ രാവിലെ പത്രത്തിന് പകരം വെബ്‌സൈറ്റുകളിലൂടെ കണ്ണോടിക്കുന്നതിനിടയിലും കാപ്പിയെ കൂടെ കൂട്ടാന്‍ മറക്കാറില്ല, അതേ മലയാളിക്ക് കാപ്പിയോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ.

മില്യണ്‍കണക്കിന് ആളുകള്‍ ഇന്ന് ആഗോളതലത്തില്‍ കാപ്പി കുടിക്കുന്നതായാണ് കണക്ക്. ശരീരവും മനസും ക്ഷീണിതമായിരിക്കുന്ന അവസ്ഥയില്‍ കാപ്പികുടിക്കുമ്പോള്‍ ലഭിക്കുന്ന ഉന്‍മേഷം തന്നെയാണ് കാപ്പിയെ ശ്രദ്ധേയമാക്കുന്നത്. ഒരു കപ്പ് സാധാരണ കോഫിയില്‍ 115 മില്ലി ഗ്രാം കഫീന്‍ അടങ്ങിയിട്ടുണ്ട്. ഫില്‍ട്ടര്‍ കോഫിയില്‍ 80 മില്ലിഗ്രാമും, ഇന്‍സ്റ്റന്റ് കോഫിയില്‍ 65 മില്ലിഗ്രാമും കഫീന്‍ അടങ്ങിയിരിക്കുന്നു. ബ്രു കാപ്പിയും പാല്‍ കാപ്പിയും കട്ടന്‍ കാപ്പിയും കോള്‍ഡ് കോഫിയുമൊക്കെ നമ്മെ കൊതിപ്പിച്ച് തുടങ്ങിയിട്ട് കാലങ്ങളായി.

അമേരിക്കക്കാര്‍ കഴിഞ്ഞവര്‍ഷം 3.4 ബില്യണ്‍ പൗണ്ട് കാപ്പി കുടിച്ചതായി കണക്കുകള്‍ പറയുന്നു. 62 ശതമാനം അമേരിക്കക്കാരും ദിവസവും കാപ്പി ഉപയോഗിക്കുന്നതായാണ് കണക്കുകള്‍. ആയിരത്തിഅറുനൂറുകളില്‍ കോഫി അമേരിക്കയിലെത്തിയതിന് പിന്നാലെ ബീറിനെ പിന്തള്ളി പ്രഭാതപാനീയമെന്ന നിലയില്‍ ഈ പാനീയം അമേരിക്കക്കാരെ കീഴടക്കി. അമേരിക്കയിലെങ്ങും നാഷണല്‍ കോഫി മന്ത് എന്ന നിലയില്‍ ഓഗസ്റ്റ് മാസം കോഫിക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്, ഇതിന് ഔദ്യോഗിക അംഗീകാരമൊന്നുമില്ലെങ്കിലും ബിസിനസുകാരും മറ്റും കോഫിയെ പ്രൊമോട്ട് ചെയ്യാന്‍ ഈ സമയം വിനിയോഗിക്കുന്നു. നാഷണല്‍ കോഫി മന്ത് ഓഗസ്റ്റിലാണെങ്കിലും നാഷണല്‍ കോഫി ഡേ സെപ്റ്റംബര്‍ 29 ആണന്നതാണ് ഏറെ രസകരം.

ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പാനീയമെന്ന നിലയില്‍ കോഫിയെകുറിച്ച് ഏറെ പഠനങ്ങളും നടക്കുന്നുണ്ട്. കാപ്പികുടിയുടെ ഗുണവശങ്ങളും ദോഷങ്ങളുമെല്ലാം കൃത്യമായി തന്നെ കാലാകാലങ്ങളില്‍ പരിശോധിക്കപ്പെടുന്നുണ്ട്.

1773ല്‍ അമേരിക്കയില്‍ ചായക്ക് സ്റ്റാമ്പ് ആക്റ്റ് പ്രകാരം നികുതി ചുമത്തി. അക്കാലത്ത് അമേരിക്കയിലെ ദേശിയ പാനീയം ചായ ആയിരുന്നു. എന്നാല്‍ വിലക്കൂടുതല്‍ കാരണം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് കോഫിയെ അമേരിക്കയുടെ ദേശിയ പാനീയമായി പ്രഖ്യാപിക്കുകയായിരുന്നു. കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായക പാനീയമായ കാപ്പി ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന ഊര്‍ജദായക പാനീയങ്ങളിലൊന്നാണ്.

കാപ്പികുടിക്കുന്നവര്‍ ദീര്‍ഘകാലം ജീവിക്കുന്നതായി സമീപകാലത്ത് നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. കാപ്പികുടിക്ക് അഡിക്ടായവരായാലും കഫീനേറ്റഡായുള്ള കാപ്പി കുടിക്കുന്നവരായാലും വലിയ ദോഷവശങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നതാണ് കാപ്പികുടിയന്‍മാര്‍ക്ക് ആശ്വാസം നല്‍കുന്നത്.

ഒരു ദിവസം 40 കോടി കപ്പ് കാപ്പി അമേരിക്കക്കാര്‍ ഉപയോഗിക്കുന്നതായാണ് കണക്കുകള്‍. ലോകത്തിലാകമാനം രണ്ടരക്കോടി ജനങ്ങള്‍ കോഫി വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പെട്രോളിയം കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന ഉല്പന്നം കാപ്പിയാണ്.

കോഫികുടിക്കുന്നവരില്‍ ക്യാന്‍സറിന് സാധ്യതയെന്ന് പറഞ്ഞ് കാലിഫോര്‍ണിയ പ്രദേശത്ത് അടുത്തകാലത്ത് പ്രചരണം നടന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. അതിന് കാരണം മറ്റൊന്നുമല്ല, 1986ല്‍ കാലിഫോര്‍ണിയയില്‍ പ്രൊപ്പസിഷന്‍ 65 എന്ന പേരില്‍ പ്രമേയം പാസാക്കിയിരുന്നു. ദോഷകരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന ബിസിനസുകാര്‍ ഉല്‍പന്നങ്ങളില്‍ മുന്നറിയിപ്പ് ലേബല്‍ നല്‍കണമെന്ന്. കോഫിയുടെ റോസ്റ്റിംഗ് പ്രക്രിയയ്ക്കിടെ ഉണ്ടാകുന്ന അക്രിലമിഡ് പ്രസ്തുത ലിസ്റ്റിലുണ്ടായിരുന്നു. എന്നാല്‍ ഗവേഷണങ്ങളേറെ നടക്കുന്നുണ്ടെങ്കിലും കോഫിയിലെ അക്രിലമിഡ് ക്യാന്‍സറിന് കാരണമാകുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കോഫിയില്‍ അടങ്ങിയിരിക്കുന്ന അക്രിലമിഡിന്റെ അളവ് വളരെ ചെറുതുമാണ്.

കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആസ്പിരിനിലും മറ്റും വേദനസംഹാരിയായി ഉപയോഗിക്കുന്നു. കഫീന്‍ തലവേദനയെ അകറ്റി നിര്‍ത്തുന്നു. പാലുമായൊ യോഗര്‍ട്ടുമായൊ ചേര്‍ത്ത് കഴിച്ചാല്‍ കാത്സ്യത്തിന്റെ അഭാവവും കോഫി നികത്തുന്നു. 2011ല്‍ നടത്തിയ ഹാര്‍വാര്‍ഡ് പഠനങ്ങളില്‍ കോഫി, ഡിപ്രഷന്റെ അളവ് കുറയ്ക്കുന്നതായും കണ്ടെത്തിയിരുന്നു. വിറ്റാമിന്‍ ബി 2, ബി 5, മാംഗനീസ്, മഗ്‌നീഷ്യം, പൊട്ടാസിയം തുടങ്ങിയവയൊക്കെ കോഫിയില്‍ അടങ്ങിയിരിക്കുന്നു.
പാചകത്തിലും കാപ്പിപ്പൊടിക്ക് വിപുലമായ സാധ്യതകളാണുള്ളത്. റോസ്റ്റ് ചെയ്ത കാപ്പിക്കുരുവില്‍ 850 രുചിഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. റോസ്റ്റ് ചെയ്ത കാപ്പി അവൊക്കാഡോയിലും ബേക്കറി പലഹാരങ്ങളിലും പാസ്തയിലുമൊക്കെ ചേര്‍ത്താല്‍ രുചി ഇരട്ടിക്കുമെന്നുറപ്പ്, അതുകൊണ്ട് ഇനി പാചകത്തില്‍ കൂടി കാപ്പിപ്പൊടിയെ കൂട്ടിക്കോളൂ. നാവില്‍ വെള്ളമൂറും ഉറപ്പ്. ബ്രൂ ചെയ്ത കാപ്പി ഉപ്പിലിട്ടതിലും ബാര്‍ബിക്യു സോസിലുമൊക്കെ ചേര്‍ത്താല്‍ രുചിയേറും.
മിച്ചം വരുന്ന കാപ്പിയില്‍ കുറച്ച് പഞ്ചസാരയും പാലും ചേര്‍ത്ത് ഫ്രീസറില്‍ വെക്കുക. 30 മിനിറ്റ് കൂടുമ്പോള്‍ ഈ മിശ്രിതം നന്നായി ഇളക്കികൊടുക്കുക. രുചിയേറിയ ഡിസേര്‍ട് റെഡി. അതുകൊണ്ടിനി പാചകപരീക്ഷണങ്ങള്‍ക്കിടെ അല്‍പം കാപ്പിപ്പൊടി കൂടി ചേര്‍ക്കാന്‍ മറക്കണ്ട.

കാപ്പിയിലെ പ്രധാന ഘടകമായ കഫീന്‍' ശരീരത്തിലെ സിരാഘടനയെ ത്രസിപ്പിക്കുന്ന ഉത്തേജകമാണ്. ക്ഷീണം തോന്നുമ്പോള്‍, ഉറക്കം തൂങ്ങുമ്പോള്‍, യാത്രയ്ക്കു ശേഷം, ഹെവിയായി ഭക്ഷണം കഴിക്കുമ്പോള്‍... ഈ സന്ദര്‍ഭങ്ങളിലൊക്കെയും ഉന്മേഷം വീണ്ടെടുക്കാന്‍ കാപ്പിയെപ്പോലെ മറ്റൊരുത്തേജകവുമില്ല. ഓരോരുത്തരുടെയും ശരീരഘടനയും രാസഘടനയുമനുസരിച്ചിരിക്കും കഫീന്‍ എന്ന രാസവസ്തുവിന്റെ സ്വാധീനം. കായികാഭ്യാസങ്ങളില്‍ പങ്കെടുക്കുന്നതിനു മുമ്പ് അല്‍പം കാപ്പി കഴിക്കുന്നത് നന്നായിരിക്കുമെന്നതും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ അമി അന്‍ഡേഴ്‌സണ്‍ നടത്തിയ ഗവേഷണ പഠനം വെളിപ്പെടുത്തുന്നത് കാപ്പി കായികശക്തി വര്‍ദ്ധിപ്പിക്കുമെന്നും തടി കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ്.
കാപ്പികുടിക്കുന്നത് ലിവര്‍ ക്യാന്‍സറും കോളന്‍ ക്യാന്‍സറും തടുക്കുന്നു. ഡിമെന്‍ഷ്യ, ടൈപ്പ് 2 ഡയബറ്റിസ് എന്നിവയെ പ്രതിരോധിക്കുന്നു. മാനസികമായ ഊര്‍ജ്ജസ്വലത 10 ശതമാനത്തോളം വര്‍ദ്ധിപ്പിക്കാന്‍ കാപ്പി സഹായിക്കുമത്രെ. ജലദോഷമുള്ളപ്പോള്‍ ഒരു ചുക്ക്കാപ്പി കുടിക്കുന്നത് നല്‍കുന്ന ആശ്വാസം ചെറുതല്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ കാപ്പി ഉത്പാദിപ്പിക്കുന്നത് ബ്രസീല്‍ ആണ്. കാപ്പിച്ചെടിയില്‍ നിന്നും പഴുത്ത കായ്കള്‍ പറിച്ചതിനുശേഷം അതില്‍ നിന്നും കുരുക്കള്‍ വേര്‍തിരിച്ചെടുത്താണ് സംസ്കരിക്കുന്നത്. ഏകദേശം ഒരു കിലോയോളം കാപ്പിക്കുരു ഒരു ചെടിയില്‍ നിന്നും ഒരു വര്‍ഷം ലഭിക്കുന്നു.
കൂടുതല്‍ വറുത്താല്‍ കാപ്പിക്ക് കയ്പുണ്ടാവും. കുറച്ചു വറുത്താല്‍ മണം കൂടുതല്‍ ഹൃദ്യമായിരിക്കും. ഏതാണ് കൂടുതല്‍ രുചികരം എന്നു തീരുമാനിക്കേണ്ടത് ആവശ്യക്കാരുടെ രുചിഭേദങ്ങളാണ്.
പാല്‍കാപ്പി കുടിക്കുന്നത് കാത്സ്യം ലഭിക്കുന്നതിനും ശരീരത്തില്‍ മൊത്തത്തിലുള്ള കാത്സ്യം വര്‍ധിക്കുന്നതിനും സഹായകമാണത്രെ! അതുകൊണ്ട് നമുക്കു ധൈര്യമായി കാപ്പി കുടി തുടരാം. ഇപ്പോള്‍ ഒരു കാരണം കൂടി, ഇപ്പോള്‍ ഒരു കാരണം കൂടി, ദീര്‍ഘകാലം ജീവിച്ചിരിക്കാം. കുടിക്കാത്തവര്‍ വൈകിക്കേണ്ട, കാപ്പി കുടിച്ചുതുടങ്ങാം.
ദീര്‍ഘകാലം ജീവിക്കണോ? കാപ്പി ശീലമാക്കൂ (ജോര്‍ജ് തുമ്പയില്‍)ദീര്‍ഘകാലം ജീവിക്കണോ? കാപ്പി ശീലമാക്കൂ (ജോര്‍ജ് തുമ്പയില്‍)ദീര്‍ഘകാലം ജീവിക്കണോ? കാപ്പി ശീലമാക്കൂ (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
CORPORATE RESEARCH 2019-02-07 05:50:50

 

World economy is controlled by Corporations.

Corporations funds researchers to reach the end results they want. So, do not confuse them as pure Scientific results.

Any crop when produced in abundance, they need to be sold somehow for the survival of the farmers & corporations associated. For example, when grapes have overproduction, propaganda starts about the benefits of Wine, we can see it in the case of coffee/ tea, coconut oil/ olive oil and so on. N.Indian cosmetic factory owners wanted Coconut Oil cheap, so they spread the propaganda via Media and so-called scientists that Coconut oil is unhealthy and they bought it cheap from Kerala and sold us unhealthy palm oil collecting double profit. Don’t get fooled by these research results.

The human body is very complex and so there is not a common good thing for all. Modern medical Science has slowly realized humans can be categorized as Hot, Cold & Sputum- വാതം, പിത്തം, കഫം. Food & Medicines are chemicals and they act & react differently in different individuals. For example; Chicken meat, hot pepper, Liquor etc. produces heat & if you eat more than the body can tolerate; Piles will get overacted. So, listen to the inner voice of your stomach {gut- feeling} and choose what you eat. A Cow has to eat 240 kgs of grass to generate 1 kg of meat. Beef is one of the worse meats to eat, so, forget about BJP and try not to eat beef if you have other types of food to eat. But it is better to eat beef other than to starve. N. Indian corporate Lords own the meat exporting firms and they want it cheap. So, they spread the propaganda of X -beef. Of course, religion & politics are parallel evils and they stand where there is money.

Most of the edible stuff is good only if we consume it in minimum; anything in excess is bad. Coffee contains Caffeine which causes insomnia, nervousness, restlessness, stomach upset, nausea & vomiting, increase heart & lung beat, and has several side effects. Caffeine can stimulate the central nervous system, heart & muscles and may contain other chemicals which may be good. Turmeric has several good effects but too much is poison. So, be your own judge. Above all your genetic structure determine what you are and of which you don’t have much choice.

So, enjoy your life in its fullness, every moment of it. -andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക