Image

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല 7 വര്‍ഷം പൂര്‍ത്തിയാക്കി

ശങ്കരന്‍കുട്ടി. Published on 07 February, 2019
 ഫ്രണ്ട്‌സ് ഓഫ് തിരുവല്ല  7  വര്‍ഷം  പൂര്‍ത്തിയാക്കി
ഹൂസ്റ്റണ്‍: സഹായം അര്‍ഹിക്കുന്നവരെ സഹായിക്കാന്‍ അവസരം കിട്ടുമ്പോള്‍ സഹായിക്കാന്‍  കഴിയുന്നവര്‍ സഹായിക്കാന്‍ മടിക്കരുത് എന്ന ലക്ഷ്യവുമയി 
'ഫ്രണ്ട്‌സ് ഓഫ് തിരുവല്ല' ഏഴാം വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.

2018 ല്‍ കേരളത്തിലെ കാഴ്ചയില്ലാത്ത 400 പേര്‍ക്ക് വൈറ്റ് കെയ്‌നുകള്‍
(വോക്കിങ് സ്റ്റിക്‌സ്) നല്‍കുവാനും, പ്രളയ ബാധിതരായ 200 നിര്‍ധന കുടുംബങ്ങള്‍ക്കു ഗ്യാസ് കുക്കിങ് റേഞ്ചുകള്‍ നല്‍കുവാനും സാധിച്ച സംഘടനയുടെ  വാര്‍ഷിക സമ്മേളനം സ്റ്റാഫ്‌ഫോര്‍ഡിലുള്ള ദേശി റെസ്‌റ്റോറന്റില്‍ പ്രസിഡന്റ് ഈശോ  ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ വിലപ്പെട്ട സേവനങ്ങള്‍ ചെയുവാന്‍ ചെറിയ സാമൂഹ്യ സംഘടനകള്‍ക്ക് സാധിക്കും എന്നതിന്റെ തെളിവാണ് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക