Image

ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയ്‌ക്ക്‌ സി.പി.ഐ.എം നീക്കം

Published on 07 February, 2019
ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയ്‌ക്ക്‌ സി.പി.ഐ.എം നീക്കം
കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയ്‌ക്ക്‌ സി.പി.ഐ.എം നീക്കം. ബി.ജെ.പിയേയും തൃണമൂലിനേയും തോല്‍പ്പിക്കാന്‍ ആവശ്യമായത്‌ ചെയ്യുമെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത്‌ മിശ്ര പറഞ്ഞു.

17 പാര്‍ട്ടികളുമായുള്ള സഖ്യവുമായി നിലവില്‍ മുന്നോട്ട്‌ പോകുമെന്നും മറ്റ്‌ കാര്യങ്ങളില്‍ പിന്നീട്‌ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിജയസാധ്യതയുള്ള ഒറ്റ മണ്ഡലങ്ങളും വിട്ടുകളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ തന്നെ ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റുധാരണയ്‌ക്കുള്ള ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക