Image

പ്രധാനമന്ത്രിയെ മൂര്‍ദാബാദ്‌ വിളിക്കുന്നതില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വിലക്കി രാഹുല്‍ഗാന്ധി

Published on 07 February, 2019
പ്രധാനമന്ത്രിയെ മൂര്‍ദാബാദ്‌  വിളിക്കുന്നതില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വിലക്കി രാഹുല്‍ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മൂര്‍ദാബാദ്‌ എന്ന്‌ വിളിക്കുന്നതില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വിലക്കി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മൂര്‍ദാബാദ്‌ പോലെയുള്ള വാക്കുകള്‍ ബി.ജെ.പിയും ആര്‍.എസ്‌.എസും ഉപയോഗിക്കുന്നതാണെന്നും അത്‌ അവര്‍ക്ക്‌ മാത്രമെ ചേരുവെന്നും അതല്ല നമ്മള്‍ കോണ്‍ഗ്രസുകാരുടെ സംസ്‌ക്കാരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്‌നേഹത്തിലും അടുപ്പത്തിലുമാണ്‌ കോണ്‍ഗ്രസ്‌ വിശ്വസിക്കുന്നത്‌. അതിലൂടെയാണ്‌ നമ്മള്‍ വിജയം കാണേണ്ടത്‌. വെറുപ്പിന്റെ പ്രചരണം ഇല്ലാതെ തന്നെ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന്‌ സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

റൂര്‍ക്കേലയിലെ റാലിക്കിടെ പ്രവര്‍ത്തകര്‍ നരേന്ദ്രമോദി മൂര്‍ദാബാദ്‌ എന്ന്‌ വിളിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

നമ്മള്‍ സ്‌നേഹത്തോടെയാണ്‌ മോദിയെ ചോദ്യം ചെയ്‌തത്‌. സ്‌നേഹത്തില്‍ ഊന്നിതന്നെയായിരുന്നു നമ്മുടെ പ്രതികരണങ്ങളും.
അദ്ദേഹത്തെ നമ്മള്‍ തോല്‍പ്പിച്ചിരിക്കും. മോദിയുടെ മുഖഭാവത്തില്‍ തന്നെ മാറ്റം വന്നിട്ടുണ്ട്‌. എല്ലാ ഭാഗത്തുനിന്നും അദ്ദേഹത്തിനെതിരെ എതിര്‍പ്പ്‌ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക