Image

ബാബു ജേക്കബ് (72) നിര്യാതനായി

Published on 07 February, 2019
ബാബു ജേക്കബ് (72) നിര്യാതനായി
തൊടുപുഴ: മുന്‍ എംഎല്‍എ എ.സി. ചാക്കോയുടെ മകനും റിട്ട. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുമായ താഴത്തുവീട്ടില്‍ ബാബു ജേക്കബ് (72) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 10ന് തെനംകുന്ന് സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍.

ഭാര്യ തെരേസ ഈരാറ്റുപേട്ട പ്ലാത്തോട്ടം കുടുംബാംഗം. മക്കള്‍ : ജോബി, ജൂലി, ജിബി(എല്ലാവരും യുഎസ്എ), ഡോ. ജീനു വിവേക് (തിരുവനന്തപുരം). മരുമക്കള്‍: ടിനു തളിയത്ത് ആലുവ (യുഎസ്എ), ജോഷ്വാ മാമ്മന്‍ കളിയിക്കല്‍ ഇലന്തൂര്‍ (യുഎസ്എ), ഷെറിന്‍ അന്ന സണ്ണി കല്ലുകളം എറണാകുളം (യുഎസ്എ), ഡോ. വിവേക് പോള്‍ വിതയത്തില്‍ (തിരുവനന്തപുരം).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക