Image

സേവ് ഔവര്‍ സിസ്റ്റേഴ്സ് സമരരംഗത്തേക്ക്

Published on 07 February, 2019
സേവ് ഔവര്‍ സിസ്റ്റേഴ്സ്  സമരരംഗത്തേക്ക്
കോട്ടയം: കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങാന്‍ സേവ് ഔവര്‍ സിസ്റ്റേഴ്സ്. ഐക്യദാര്‍ഢ്യസമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രണ്ടുമണി മുതല്‍ കോട്ടയം പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്താണ് കണ്‍വെന്‍ഷന്‍. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച കന്യാസ്ത്രീകളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തേക്കുമെന്ന് എസ്.ഒ.എസ്. ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി പറഞ്ഞു.

ആരോപണവിധേയനായ ആള്‍ ബിഷപ്പ് സ്ഥാനത്ത് തുടരുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കും. അതിനാല്‍ ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കാന്‍ ജലന്ധര്‍ രൂപതയുടെ ഭരണച്ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സംസ്ഥാനവ്യാപക സമരം നടത്തും.

സ്ഥലംമാറ്റ ഉത്തരവിന് പിന്നില്‍ ബിഷപ്പ് ഫ്രാേങ്കായുടെ കുതന്ത്രമാണ്. ജാമ്യത്തിലുള്ള ഫ്രാേങ്കായ്ക്ക് കേരളത്തിലേക്ക് വരാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കന്യാസ്ത്രീകളെ കേരളത്തിന് പുറത്ത് എത്തിക്കാനാണ് നീക്കം. ഇവരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി ശാരീരികവും മാനസികവുമായി തളര്‍ത്തി പ്രതിക്ക് അനൂകൂലസാഹചര്യം സൃഷ്ടിക്കാനാണ് ശ്രമമെന്നും സമിതി േനതൃത്വം കുറ്റപ്പെടുത്തി.
Join WhatsApp News
save the church 2019-02-07 22:13:21
ക്രിസ്തുവിനെ പ്രഘോഷിക്കുന്നതും തല്ലു കൊള്ളുന്നതുമൊക്കെ പുരോഹിതരും കന്യാസ്ത്രികളുമാണ്. ഒരു നവീകരണക്കാരനും ക്രിസ്ത്യാനി ആണ് എന്ന ഉറച്ച് പറയാൻ പോലും ആഗ്രഹിക്കുന്നില്ല. അതെ സമയം പള്ളി സ്വത്തിനെക്കുറിച്ച് അവർക്കു വേവലാതി എന്തിനെന്നു മനസിലാകുന്നില്ല. സഭയുടെ സ്വത്തു  സഭ ഭരിക്കും. അതിനു ചുമതലപ്പെട്ടവർ.
സഭയെ വിമർശിക്കുന്നത് ഒരു കലയായി ചിലർ വളർത്തിക്കൊണ്ട് വരുന്നു. സഭയിൽ നന്മ ഒന്നും ഇല്ല എന്ന് നിരന്തരം പറയുന്നു. പുലിക്കുന്നേലും അത് തന്നെയാണ് ചെയ്തത്.
ഫ്രാൻകോയെ ആവശ്യത്തിന് പീഡിപ്പിച്ചു. സഭയെ പരിഹാസപാത്രമാക്കി. ഇനി എന്ത് വേണം? ഫ്രാൻകോ വിഷയത്തിൽ  ബലാൽസംഗം നടന്നുവെന്ന് എങ്ങനെ വിശ്വസിക്കാനാകും? കർദിനാളിനെ വരെ രഹസ്യമായി ടേപ്പ് ചെയ്യുന്ന വിരുതരാണ്  പുണ്യം പറയുന്നത്  
Save our Sisters 2019-02-08 13:03:36
സഭ നന്മ ചെയ്യുന്നത് കൊണ്ട് തിന്മകൾ കണ്ടില്ല എന്ന് കരുതണം, തിന്മ ചെയ്യുന്നവരെ വിശുദ്ധ പദവി വരെ കൊടുത്തു ആദരിക്കണം എന്നൊക്കെ ആണ് വാദം. എന്ത് കൊണ്ട് സഭയിൽ സ്ത്രീകൾക്ക് അപമാനവും പീഡനങ്ങളും അനുഭവിക്കേണ്ടി വരുന്നു. ഒരു പരിഷ്കൃത സമൂഹത്തിനു നിരക്കാത്ത കാര്യങ്ങൾ നടക്കുമ്പോൾ അത്  ചൂണ്ടിക്കാണിക്കുന്നത് തിരുത്താൻ വേണ്ടി ആണ് അല്ലാതെ സഭയെ നശ്ശിപ്പിക്കാൻ അല്ല. 
വികസിത രാജ്യങ്ങളിൽ സഭ  പടവലങ്ങ പോലെ വളർന്നു നശിച്ചു പോയത് ജോസഫ് പുലിക്കുന്നേൽ കാരണം അല്ലല്ലോ. ഇന്ത്യയിൽ സഭ വളരുകയല്ലേ ചെയ്തത്. സഭയിൽ നിന്നുകൊണ്ട് അദ്ദേഹം നടത്തിയ വിമർശനങ്ങളും ആ വളർച്ചയെ സഹായിച്ചു കാണും എന്ന് കരുതുന്നു. അത് കൊണ്ട് വിമർശിക്കുന്നവരെ ഒറ്റപ്പെടുത്തി വായ് അടപ്പിക്കുന്ന ഏർപ്പാട് നിറുത്തി ഫ്രാൻസിസ് പപ്പയെ പോലെ ഉൾക്കൊണ്ടു കൊണ്ട് തിരുത്തി മുന്നോട്ടു പോകുകയാണ് സഭയും ഫാൻസ്‌ അസോസിയേഷനും ചെയ്യേണ്ടത്. ഇരകളെ മാനുഷിക പരിഗണന പോലും കൊടുക്കാതെ ചവിട്ടി അരക്കുന്ന പ്രവണത ഒരുക്കലും ഭൂഷണമല്ല. കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കണം. SAVE OUR NUNS FROM ALL THE EVILS
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക