Image

കര്‍ണാടയില്‍ നാല്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന്‌ സിദ്ധരാമയ്യ

Published on 08 February, 2019
കര്‍ണാടയില്‍ നാല്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന്‌ സിദ്ധരാമയ്യ
ബെംഗളൂരു: സര്‍ക്കാരുമായി സഹകരിക്കാത്ത നാല്‌ വിമത കോണ്‍ഗ്രസ്‌ എംഎല്‍എമാരെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സിദ്ധരാമയ്യ. എംഎല്‍എമാരുടെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ട്‌ സ്‌പീക്കര്‍ക്ക്‌ കത്ത്‌ നല്‍കുമെന്ന്‌ സിദ്ധരാമയ്യ വ്യക്തമാക്കി . നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാത്ത എംഎല്‍എമാരായ നാഗേന്ദ്ര, മഹേഷ്‌ കുമത്തല്ലി, ഗൊകാക്‌ എംഎല്‍എ രമേശ്‌ ജാര്‍ക്കിഹോളി, ഉമേഷ്‌ ജാദവ്‌ എന്നിവര്‍ക്കെതിരെയാണ്‌ കോണ്‍ഗ്രസ്‌ നടപടിക്ക്‌ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌.

അഞ്ച്‌ എംഎല്‍എമാര്‍ ഒഴികെ ബാക്കിയുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി സിദ്ധരാമയ്യ വ്യക്തമാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ്‌ നടപടിയെടുത്തേക്കുമെന്നാണ്‌ സൂചന. കാരണം കാണിക്കല്‍ നോട്ടീസിന്‌ എംഎല്‍എമാര്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ല.

അതേസമയം ബജറ്റ്‌ അവതരണത്തിന്‌ മുമ്‌ബ്‌ ബിജെപി ഓപ്പറേഷന്‍ താമര സജീവമാക്കിയിരോപിച്ച്‌ മുഖ്യമന്ത്രി കുമാരസ്വാമി ചില തെളിവുകള്‍ പുറത്തുവിട്ടു. ദള്‍ എംഎല്‍എയെ യെദ്യൂരപ്പ സ്വാധാനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖയാണ്‌ പുറത്ത്‌ വിട്ടത്‌.
കുമാരസ്വാമിയുടെ ആരോപണം ശരിയാണെന്ന്‌ കുമാരസ്വാമിക്ക്‌ തെളിയിക്കാനായാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാണെന്നാണ്‌ ബിഎസ്‌ യെദ്യൂരപ്പ വെല്ലുവിളിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക