Image

റാഫേല്‍ ഇടപാട്: പ്രതിരോധ സെക്രട്ടറിയുടെ വിയോജനക്കുറിപ്പിന് പരീക്കര്‍ എഴുതിയ മറുപടി പുറത്ത്

Published on 08 February, 2019
റാഫേല്‍ ഇടപാട്: പ്രതിരോധ സെക്രട്ടറിയുടെ വിയോജനക്കുറിപ്പിന് പരീക്കര്‍ എഴുതിയ മറുപടി പുറത്ത്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ എഴുതിയ വിയോജനക്കുറിപ്പിന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എഴുതിയ മറുപടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു.

2016 ജനുവരി 11നാണ് പരീക്കര്‍ ഫയലില്‍ മറുപടി നല്‍കിയത്. വിയോജനക്കുറിപ്പിനെക്കുറിച്ച്‌ പ്രതിരോധ സെക്രട്ടറി പിഎംഒ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യട്ടെയെന്ന് മറുപടിയില്‍ പരീക്കര്‍ പറയുന്നു.

വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള അഞ്ചാമത്തെ ഖണ്ഡിക അതിരു കടന്ന ആശങ്കയാണെന്നും പ്രതിരോധമന്ത്രി എഴുതിയ മറുപടിയിലുണ്ട്. ഫ്രഞ്ച് പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകള്‍ ഇടപാടിനെക്കുറിച്ചുള്ള ചര്‍ച്ചകളും സ്ഥിതിഗതികളും വിലയിരുത്തുന്നുവെന്നേ ഉള്ളൂവെന്നും പ്രതിരോധമന്ത്രി ഫയലില്‍ എഴുതിയ മറുപടിക്കുറിപ്പില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക