• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

മലയാളികളുടെ യശ്ശസുയര്‍ത്തിയ കെ. പി. ജോര്‍ജിനും ജൂലി മാത്യുവിനും മലയാളത്തിന്റെ ആദരം

AMERICA 09-Feb-2019
ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍:  അമേരിക്കന്‍ ദേശീയ തെരെഞ്ഞെടുപ്പില്‍  മലയാളികളുടെ യശസ് വാനോളമുയര്‍ത്തിയ കെ.പി. ജോര്‍ജിനും  ജൂലി മാത്യുവിനും മലയാളത്തിന്റെ ആദരം.  2018 നവമ്പറില്‍ നടന്ന ദേശീയ തെരെഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയും എക്‌സിക്യൂട്ടീവുമായ ജഡ്ജ് കെ പി ജോര്‍ജിനും മൂന്നാം നമ്പര്‍ കോടതിയിലെ ജഡ്ജിയായി വിജയിച്ച ജൂലി മാത്യുവിനുമാണ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമ്മെര്‍സിന്റെയും ഇന്ത്യ പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി ആദരിച്ചത്.അമേരിക്കയിലുടനീളം സഞ്ചരിച്ചുകൊണ്ടു  വാര്‍ത്തകളുടെ ലോകത്തു പിന്നാമ്പുറത്തുനിന്നുകൊണ്ടു കാമറ ചലിപ്പിച്ചു ഏറെ വിസ്മയക്കാഴ്ചകള്‍ ലോകമെങ്ങുമുള്ള മലയാളിലകളിലെത്തിച്ചുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷിജോ പൗലോസിനെയും  ചടങ്ങില്‍  ആദരിച്ചു.

  അമേരിക്കയില്‍  ഏറ്റവും സാമ്പത്തിക വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന  ടെക്‌സസിലെ ഫോര്‍ട്ട് ബെണ്ട് കൗണ്ടിയുടെ  ജഡ്ജിയും എക്‌സിക്യൂട്ടീവുമായി ചുമതലയേറ്റ കെ.പി. ജോര്‍ജ് ഇപ്പോള്‍ അമേരിക്കയിലെ ഏറ്റവും അധികാരവും സ്ഥാനവുമുള്ള മലയാളി എന്ന് മാത്രമല്ല ഇന്ത്യക്കാരന്‍ കൂടിയാണ്. ഒരു ഏഷ്യക്കാരനു പോലും കൈവരിക്കാന്‍ കഴിയാത്ത നേട്ടവുമായാണ്  ഫോര്‍ട്ട് ബെണ്ട് കൗണ്ടി മൂനാം നമ്പര്‍ കോടതിയുടെ ന്യായാധിപയായി ചുമതലയേറ്റുകൊണ്ടു  ജൂലി മാത്യു എന്ന യുവ അറ്റോര്‍ണി മലയാളികളുടെ അഭിമാനമായി മാറിയത്.
ഇരുവരുടെയും തിളക്കമാര്‍ന്ന വിജയം മലയാളികള്‍ക്ക് മാത്രമല്ല ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അഭിമാനിക്കാന്‍ ഏറെ വക തരുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ സംസഥാനങ്ങളില്‍ ഒന്നായ കേരളം ഇന്ന് ലോകത്തിനു മാതൃകയാവുകയാണ്.  അമേരിക്കന്‍ മലയാളി കുടിയേറ്റം 50 കളില്‍ തുടങ്ങി ഇന്ന് ഏറ്റവും ഔന്നത്യത്തില്‍ നില്‍കുമ്പോള്‍ വിവിധ രംഗങ്ങളില്‍ മലയാളികള്‍  തിളങ്ങുകയാണ്. അതില്‍ ഏറ്റവും പ്രധാനവും വിശിഷ്ടവുമാണ് അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നമ്മുടെ ആളുകളുടെ താല്പര്യവും ഇടപെടലുകളും.

.ദൈവകൃപ അതു മാത്രമാണ് ഈ സ്ഥാനത്തേക്കുള്ള തന്റെ പ്രയാണത്തിന് ഏറ്റവും തുണയായത് എന്ന് സ്വീകരണം എട്ടു വാങ്ങിയ ജഡ്ജ് കെ. പി . ജോര്‍ജ് പറഞ്ഞു. ഇത്രയും വലിയ സ്ഥാനത്തേക്കുള്ള തന്റെ വിജയം മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് മലയാളികളുടെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണെന്ന് അമേരിക്കയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടീവ് ജോര്‍ജ് വിനയനയാതനയി പറഞ്ഞു.765,000 പേര് വസിക്കുന്ന ഈ കൗണ്ടിയില്‍ 3000 ജീവനക്കാരുണ്ട്. പ്രതിവര്‍ഷം $ 370 മില്യണ്‍ ബഡ്ജറ്റ് അംഗീകാരമുള്ള ഒരു വലിയ സര്‍ക്കാരിന്റെ തലപ്പത്താണ് ജോര്‍ജ് ഇരിക്കുന്നത്. അമേരിക്കന്‍ ഗോവെര്‌ന്മേന്റിലെ ഏറ്റവും ശക്തനായ ഇന്ത്യന്‍  അമേരിക്കന്‍ വംശജനായി മാറിയ ജോര്‍ജിന്റെ ഈ വിജയം മറ്റുള്ള യുവ നേതാക്കന്മാര്‍ക്ക് ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരാനുള്ള പ്രോത്സാഹനമായിരിക്കുമെന്നു ജോര്‍ജ് പറഞ്ഞു.

വെള്ളക്കാരുടെ മാത്രം  കുത്തകയായിരുന്ന  ഫോര്‍ട്ട് ബെന്‍ഡ് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്ക് തന്നെ തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആവേശം ഇരട്ടിക്കുകയാണുണ്ടയതെന്നുംആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്കുപോലും  എത്തിപ്പെടാന്‍ കഴിയാത്ത ആ സ്ഥാനം ഇന്ത്യന്‍ വംശജര്‍ക്കും പ്രാപ്യമാണെന്നു തന്റെ ജയം തെളിയിക്കുകയായിരുന്നുവെന്നു ജൂലി മാത്യു സ്വീകരണം എട്ടു വാങ്ങികൊണ്ടു പറഞ്ഞു. മറ്റാര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത സ്ഥാനം എന്ന് കരുതപ്പെട്ടിരുന്ന ആസ്ഥാനത്ത് തന്റെ ചിത്രം അനാവരണം ചെയ്യപ്പെട്ടപ്പോള്‍ അഭിമാനം കൊണ്ട് പുളകിതയായി എന്ന് പറഞ്ഞ ജൂലി ഈ രംഗത്തേക്ക് കൂടുതല്‍ മലയാളികള്‍ എത്തിപ്പെടണമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.

എന്നും വാര്‍ത്തയുടെ പിന്നാമ്പുറങ്ങളില്‍ നിന്നുകൊണ്ട് മറ്റുള്ളവരുരുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഭാവപകപ്പില്ലാതെ പകര്‍ത്തിയ ഷിജോ പൗലോസ് എന്ന അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട ഛായാഗ്രാഹകന് കാമറയ്ക്കു മുന്‍പില്‍ വന്നപ്പോള്‍ തികച്ചും അമ്പരപ്പായിരുന്നു. ഏറെ പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരത്തിന് നന്ദി പറയുവാന്‍ വാക്കുകള്‍ കിട്ടാതെ വികാര നിര്ഭാരനായ ഷിജോയുടെ സൗമ്യവും ലളിതവുമായ വാക്കുകളില്‍ നിഴലിച്ചതു വിശാലമായ വാര്‍ത്ത ലോകത്തിന്റെ മുഴുവന്‍ കടപ്പാടുകളോടായിരുന്നു.


ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സണ്ണി കരിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തില്‍ ഹൂസ്റ്റണിലെ എല്ലാ സംഘടകളെയും പ്രതിനിതീകരിച്ചു  ധാരളം പേര് പങ്കെടുത്തു.  ചേംബര്‍ ഓഫ് കോമ്മെര്‍സിന്റെ തന്നെ ഭാഗമായ ജഡ്ജ് കെ പി ജോര്‍ജിനെ സണ്ണി തന്റെ പ്രസംഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇവരുടെ വിജയം എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.  ഇന്ത്യ പ്രസ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു  ഹ്യൂസ്റ്റണ്‍ പ്രസിഡന്റ് ജോയ് തുമ്പമണ്‍ വിശിഷ്ട വ്യക്തികളെ അഭിനന്ദിച്ചു. ഹ്യൂസ്റ്റണ്‍ മലയാളികളുടെ ആവേശവും അഭിമാനവും ആയി ഇവര്‍ മാറി എന്ന് ശശിധരന്‍ നായര്‍ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.  ചേംബര്‍ ഓഫ് കോമേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് കാക്കനാട്ട് സ്വാഗതവും ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള നന്ദിയും പറഞ്ഞു.

Facebook Comments
Comments.
ശത്രുക്കൾ മിത്രങ്ങളാകട്ടെ
2019-02-09 03:57:05
മലയാളി വെളുമ്പൻ കറുമ്പൻ മെക്സിക്കൻ എന്നൊക്കെയുള്ള അതിർ വരുമ്പുകളെ മറികടന്നു നീതിയുക്തമായി ജോലി ചെയ്യുവാനും, അതുപോലെ ഒരു വർഷത്തെ റിപ്പോർട്ട് കാർഡ് വരുമ്പോൾ ശത്രുക്കളും പ്രകീർത്തിക്ക തക്ക രീതിയിൽ അവരുടെ കൃത്യ നിർവഹണം നടത്താൻ അവർ പ്രാപ്‌തരാകട്ടെ എന്ന് ആശംസിക്കുന്നു.  അതുപോലെ ആവശ്യമില്ലാതെ അവരെ , വേണുന്നതിനും വേണ്ടാത്തതിനും ശല്യം ചെയ്യാതിരിക്കാൻ മലയാളികൾ ശ്രദ്ധിക്കുക .  ഇതൊരു രാഷ്ട്രീയ തട്ടകമാണ്.  ഇവിടെ തന്ത്രങ്ങളും കുതന്ത്രങ്ങളുമാണ് ആയുധം .  അതിലും അവർ ആഗ്രഗണ്യരായി തീരട്ടെ. മലയാളി ഒരു ദിവസം പിടിച്ചു രാജാവാക്കും പിറ്റേ ദിവസം ക്രൂശിക്കും . ഈക്വൽ ഓപ്പർട്യൂണിറ്റി കമ്മീഷന്റെ ചെയർമാനായി ഡോക്‌ടർ റോയി ചെറിയാനെ റീഗൻ നിയമിച്ചപ്പോൾ, അദ്ദേഹത്തിനെതിരെ ഇരുപത് ആരോപണം എഫ് ഐ ക്ക് മലയാളികൾ അയച്ചതായി അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട് .  അതുകൊണ്ട് മലയാളി കൊലയാളി ആകാതിരിക്കുക.  വിജയികൾക്ക് എല്ലാ ആശംസകളും . നിങ്ങളിലൂടെ നിങ്ങളുടെ സമൂഹത്തിന് നന്മവരികയും അതിലൂടെ ശത്രുക്കൾ മിത്രങ്ങളാകട്ടെ   
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഇടവകകളില്‍ ആവേശം
അയോവയിലേയ്ക്ക് പോകുന്നതിന് ഒരേ ഒരു കാരണം മാത്രം (ഏബ്രഹാം തോമസ്)
വേള്‍ഡ് മലയാളി കൌണ്‍സില്‍, ന്യൂജേഴ്‌സി പ്രൊവിന്‍സ് അന്തര്‍ദേശിയ വനിതാദിനാഘോഷ പരിപാടി മാര്‍ച്ച് ഒന്‍പതിന്
മിസ്സ് ഇന്ത്യാ യു.എസ്.എ. 2019 കിരീടം കും കുമാരിക്ക്
വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടി സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച മാതാവ് അറസ്റ്റില്‍
ഹൂസ്റ്റണില്‍ കോണ്‍ഗ്രസ് പ്രതിഷേധ യോഗം ഫെബ്രു 24 ഞായറാഴ്ച 5 മണിക്ക്
മനുഷ്യന്‍ മനുഷ്യനെ കണ്ടെത്തുന്നതാണു നവോത്ഥാനം: പ്രൊഫ.എം.കെ.സാനു
വിസ നമ്പറുകളുടെ ലഭ്യത-മാര്‍ച്ച്, 2019
ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ പോള്‍ പറമ്പി അനുശോചിച്ചു
ശാരോണ്‍ കോണ്‍ഫറന്‍സ് ജൂലൈ 11 മുതല്‍ 14 വരെ
പ്രവീണ്‍ മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 23 ന് ചിക്കാഗോയില്‍
ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്ന അപവാദ പ്രചാരണം അടിസ്ഥാനരഹിതം: സീറോമലബാര്‍ മീഡിയാ കമ്മീഷന്‍
തനിയാവര്‍ത്തനം ( കവിത : പി.സി.മാത്യു)
'കാന 'യുടെ 'കലവറ' കരുണയും സ്‌നേഹവും കലവറയില്‍ കരുതി വെച്ച ഒരു വീട്
പതിനൊന്നാമത് ആഗോള ഹിന്ദു കണ്‍വെന്‍ഷന് ചിക്കാഗോ ഒരുങ്ങി.
അപ്പു പിള്ളയ്ക്ക് ജന്മ സുകൃതം ; പൊങ്കാല സമര്‍പ്പണത്തിന്റെ 29 വര്‍ഷങ്ങള്‍
രുധിരം- പറിച്ചുനടപ്പെട്ട പ്രവാസത്തിന്റെ കഥപറയുന്ന ചിത്രം
പുല്‍വാമ ധീരന്മാര്‍ക്ക് ലോസ് ആഞ്ചലസില്‍ ശ്രദ്ധാഞ്ജലി
ഫെഡക്‌സ് കോര്‍പ്പറേഷന്‍ തലപ്പത്ത് രാജ് സുബ്രഹ്മണ്യന് നിയമനം
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM