Image

ഡോ. ഗാലോയും ഡോ.എം വി പിള്ളയും മലയാളികള്‍ക്ക് ആരാണ് ? (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 09 February, 2019
ഡോ. ഗാലോയും  ഡോ.എം വി പിള്ളയും  മലയാളികള്‍ക്ക് ആരാണ് ? (അനില്‍ പെണ്ണുക്കര)
ചില സൗഹൃദങ്ങള്‍ അങ്ങനെയാണ്. ലോകത്തിനു പ്രഭ ചൊരിഞ്ഞുകൊണ്ടേയിരിക്കും. സൗഹൃദത്തിന്റെ  ഒരു വശം മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക എന്ന് കൂടി ആണല്ലോ. കേരളത്തിന് സ്വന്തമായി ഒരു വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ന് ഉത്ഘാടനം ചെയ്യുമ്പോള്‍ മലയാളി എന്നും മനസില്‍ കുറിച്ചിടേണ്ട പേരാണ് ഡോ. ഗാലോയുടേത്. അദ്ദേഹം ഇല്ലായിരുന്നു എങ്കില്‍, ഡോ.എം വി പിള്ളയോട് അദ്ദേഹത്തിന് അടുത്ത സൗഹൃദമില്ലായിരുന്നു എങ്കില്‍, കേരളാ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നേതൃത്വം കൊടുത്തില്ലായിരുന്നു എങ്കില്‍ രാജ്യാന്തര തലത്തില്‍ വളര്‍ന്നു വരാന്‍ സാധ്യതയുള്ള ഒരു മഹാ പ്രസ്ഥാനം ഉണ്ടാകുമായിരുന്നില്ല. കേരളം ഒരു ഗ്ലോബല്‍ നെറ്റ് വര്‍ക്കുള്ള സംരംഭത്തിലേക്ക് വരുമായിരുന്നില്ല ..

ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്ക് എന്നുള്ളത്  ഇപ്പോള്‍ 22 രാജ്യങ്ങളുടെ ഒരു സംയുക്ത സംരംഭമാണ്. നാല്‍പ്പത് സെന്ററുകളാണ് ഇതില്‍ പങ്കെടുക്കുന്നത്. അമേരിക്ക, ചൈന, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, അയര്‍ലണ്ട് തുടങ്ങിയുള്ള 22 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കു 40 സെന്ററുകള്‍. എന്നാല്‍  ഇന്ത്യയിലിതുവരെ ഇതിന്റെ വന്നിട്ടില്ല എന്നതാണ് സത്യം.

ഡോ. ഗാലോ എന്ന  വിശ്വപ്രശസ്ത വൈറോളജിസ്റ്റാണ് ഇതുതുടങ്ങിയത്. അതിനു പിന്നില്‍  ഒരു കഥയുണ്ട്. അദ്ദേഹത്തിന് 12 വയസ്സുണ്ടായിരുപ്പോഴാണ് 6 വയസ്സുണ്ടായിരു സഹോദരി ലുക്കീമിയ പിടിപെട്ട് മരിച്ചത്. തുടര്‍ന്ന് കുടുംബത്തിലുണ്ടായ ദുഃഖവും കണ്ണുനീരുമൊക്കെ കണ്ട പന്ത്രണ്ടുവയസ്സുകാരന്‍ ഒരു തീരുമാനമെടുത്തു. താന്‍ വളര്‍ന്നു വലുതാകുമ്പോള്‍  ലുക്കീമിയയുടെ കാരണമെന്താണെ് കണ്ടുപിടിക്കും. അങ്ങനെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ആദ്യം  ചെയ്തത് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ് ഹെല്‍ത്തില്‍ വൈറോളജിയില്‍ ഗവേഷണം നടത്തി  ഒരിനം  ലുക്കീമിയയുടെ കാരണം അദ്ദേഹം കണ്ടെത്തി. തുടര്‍ന്ന്എച്ച്.ഐ.വിക്ക് കാരണമായ വൈറസിനെയും അദ്ദേഹം കണ്ടുപിടിച്ചു. നോബല്‍ പുരസ്‌ക്കാര നിര്‍ണ്ണയവേളയില്‍ ഡോ. ഗാലോയ്ക്ക്, രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടാകാം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നോബല്‍ സമ്മാനം ലഭിക്കാതെ പോയത്. 
     
കേരളത്തോട് ഗാലോയ്ക്ക് ഒരു പ്രത്യേക താല്‍പ്പര്യമുണ്ടെന്നു ഡോ.എം വി പിള്ള പറയുന്നു. അതിനൊരുകാരണം നമ്മുടെ മീന്‍കറിയാണ് സതേ ഇറ്റലിക്കാരുടെ മീന്‍കറിയുടെ അതേ രുചിയാണ് നമ്മുടെ മീന്‍കറിക്കും എന്ന്  ഗാലോ അദ്ദേഹത്തോട്  പറയാറുണ്ട്. ഇവിടെ വന്നു  കൊല്ലത്തെയും തിരുവനന്തപുരത്തെയും എറണാകുളത്തെയുമൊക്കെ റെസ്‌റ്റോറന്റുകളില്‍ നിന്ന് മീന്‍കറി കഴിച്ചിട്ട് , ഞാനിപ്പോള്‍ എന്റെ ജന്മനാട്ടിലെത്തിയതുപോലെയെന്നു   അദ്ദേഹം പറയും. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തരുടെ കൂടെ അമേരിക്കയിലെ സതേ ഇറ്റാലിയന്‍ റെസ്‌റ്റോറന്റില്‍ ഡോ.എം വി പിള്ളയെ കൊണ്ടുപോകാറുണ്ട്. അവിടത്തെ മീന്‍കറിക്ക് നമ്മുടെ മധ്യതിരുവിതാംകൂറിലെ മീന്‍കറിയുടെ അതേ രുചിയാണ്. 

ഹ്യൂമന്‍ ടി.സെല്‍ ലിംഫോമ വൈറസ് , ഹ്യൂമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസ് ) എന്നിവ കണ്ടുപിടിച്ചത് ഡോ. ഗാലോയാണ്. ഈ കണ്ടുപിടുത്തങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചപ്പോഴേക്കും കൂടുതല്‍ കൂടുതല്‍ വൈറസുകളെ കണ്ടുപിടിച്ചാല്‍ സ്മാള്‍പോക്‌സിനെ പോലെ ഇനിയും ധാരാളം വൈറസ് രോഗങ്ങളെ ലോകത്തുനിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞേക്കാം എന്നൊരു ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായി. ലോകം മുഴുവനും ഉള്ള പരമാവധി വൈറസുകളെ തുരത്തിയോടിക്കാമെന്ന്  അദ്ദേഹത്തിനൊരു പ്രതീക്ഷ ഉണ്ടായിത്തുടങ്ങി. അത് പിന്നെ ഡോ. ഗാലോയുടെ സ്വപ്നമായി. പക്ഷേ ഒരാള്‍ ഒറ്റയ്ക്ക് ഒരിടത്തിരുന്ന്  ശ്രമിച്ചാല്‍ നടക്കുന്ന  കാര്യമല്ലല്ലോ. ലോകത്തെങ്ങുമുള്ള ശാസ്ത്രജ്ഞന്മാരുടെ ഒരു കൂട്ടായ്മ  ആവശ്യമാണെും അദ്ദേഹത്തിന് ബോദ്ധ്യമായി. അങ്ങനെയാണ് 22 രാജ്യങ്ങളിലെ (ചില രാജ്യങ്ങളില്‍ രണ്ടും മൂന്നും  സെന്ററുകളുണ്ട്.) 40 വൈറോളജി സെന്ററുകള്‍ ഈ നെറ്റ്‌വര്‍ക്കില്‍ പങ്കാളികളായത്.

എന്നാല്‍  ഇന്ത്യയില്‍ ഇങ്ങനെയൊരു സെന്റര്‍ ഇതുവരെ ഉണ്ടായില്ല .ഡോ.എം വി പിള്ള   അവരുടെ ഒരു സീനിയര്‍ അഡൈ്വസറാണ്. അതുകാരണം ഇന്ത്യയിലെ കാര്യം ഗാലോ  പലപ്പോഴും അദ്ദേഹത്തോട്‌ചോ ദിക്കുമായിരുന്നു.

ഇനി അത് കേരളത്തില്‍ വരാനുള്ള സാഹചര്യം ഗാലോയുടെ കേരളത്തോടുള്ള പ്രത്യേക സ്‌നേഹംതന്നെയാണ്. അതിന് നിരവധി കാരണങ്ങള്‍ ഉണ്ടെന്നു ഡോ.എം വി പിള്ള പറയുന്നു. എച്ച്.ടി.എല്‍.വി1, എച്ച്.ഐ.വി. വൈറസുകള്‍ കണ്ടുപിടിച്ചതിന് അദ്ദേഹത്തിന്റെ വലംകയ്യായി നിന്നത്  ഡോ. മംഗലശ്ശേരില്‍ ഗോപാലന്‍ ശാര്‍ങ്ധരന്‍ എന്ന  പി.എച്ച്.ഡി ശാസ്ത്രജ്ഞനാണ്. മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുമായി കുടുംബബന്ധമുള്ള ശാര്‍ങ്ധരന്‍ കഴിഞ്ഞ നാല്‍പ്പതുകൊല്ലമായി ഗാലോയോടൊപ്പമുണ്ട്. അതുപോലെ, അഞ്ചുകൊല്ലം മുമ്പ് വൈറസ് രോഗങ്ങളുടെ ക്ലിനിക്കല്‍ ഗവേഷണത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍നിും  ഡോ. ശ്യാംസുന്ദരന്‍ ഗാലോയുടടുത്തെത്തി. രണ്ടും മലയാളികള്‍. അദ്ദേഹം പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിച്ചവര്‍. അതൊക്കെ കാരണം മലയാളികള്‍ എന്ന്പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ധാരണ വലിയ ബുദ്ധിജീവികളാണൊണ്. 

'ഒരിക്കല്‍ ഞാനദ്ദേഹത്തോടു ചോദിച്ചു; ഇത്രയുമൊക്കെ സ്‌നേഹം മലയാളികളോടുണ്ടെങ്കില്‍ കേരളത്തിലേക്ക് ഒന്ന്കൂ വന്നു കൂടെ. അങ്ങനെ രണ്ടുകൊല്ലം മുമ്പ് എാേടൊപ്പം ഡോ. ഗാലോ കേരളത്തില്‍ വന്നു . തിരുവനന്തപുരം മെഡിക്കല്‍കോളേജ്, ഐ.എം.എ, എറണാകുളം 'ആസ്‌പെര്‍' മെഡിസിറ്റി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അദ്ദേഹം ശാസ്ത്രസെമിനാറുകള്‍ നടത്തി. അതിനുശേഷം അദ്ദേഹം എന്നോട്  ഗൗരവമായി തന്നെ പറഞ്ഞു, താങ്കളുടെ നാട്ടിലെ  യുവപ്രതിഭകള്‍ വളരെ മിടുക്കന്മാരും മിടുക്കികളുമാണെ്. നമ്മുടെ നാട്ടിലെ  വിദ്യാര്‍ത്ഥിസമൂഹത്തോട് സംസാരിച്ചുകഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് അങ്ങനൊരു ധാരണ വന്നത് . സയന്‍സ് വിഷയങ്ങളില്‍ അവര്‍ കാണിക്കു താല്‍പ്പര്യം, ചോദിച്ച ചോദ്യങ്ങളുടെ ഗാംഭീര്യം ഒക്കെ അദ്ദേഹത്തിന് നന്നായി  ഇഷ്ടപ്പെട്ടു. അപ്പോള്‍ എന്നോടദ്ദേഹം  പറഞ്ഞു, എന്തുവന്നാലും  ഇന്ത്യയിലെ സെന്റര്‍ കേരളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. ഇക്കാര്യത്തില്‍ ഗവമെന്റാണ് തീരുമാനമെടുക്കേണ്ടത് എന്നും  ഞാന്‍ ശ്രമിക്കാമെും അദ്ദേഹത്തിന് ഞാന്‍ വാക്കുകൊടുത്തു. 'ഡോ.എം വി പിള്ള പറഞ്ഞു ...  

ആ വാക്കാണ് ഇന്ന് സാക്ഷാത്ക്കരിക്കാന്‍ പോകുന്നത് .
കേരളത്തിന് അഭിമാനമായി .....

നന്ദി 
ഡോ. ഗാലോ...
ഡോ.എം വി പിള്ള...

ഡോ. ഗാലോയും  ഡോ.എം വി പിള്ളയും  മലയാളികള്‍ക്ക് ആരാണ് ? (അനില്‍ പെണ്ണുക്കര)
Join WhatsApp News
Capt Raju philip 2019-02-09 10:26:00
Congratulation Dr Pillai and team
Whole Malayalees at USA  congratulate you
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക