Image

തമിഴ്‌നാട്ടിലെ ചരിത്ര പ്രസിദ്ധമായ പാമ്‌ബന്‍ പാലം ഓര്‍മ്മയാവുന്നു; ഇനി പുതിയ പാലം

Published on 09 February, 2019
തമിഴ്‌നാട്ടിലെ ചരിത്ര പ്രസിദ്ധമായ പാമ്‌ബന്‍ പാലം ഓര്‍മ്മയാവുന്നു;  ഇനി പുതിയ പാലം
ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്തെ ചരിത്ര പ്രസിദ്ധമായ പാമ്പന്‍ പാലം ഓര്‍മ്മയാകുന്നു.
നൂറ്റിനാല്‌ വര്‍ഷത്തെ പഴക്കമുള്ള പാമ്പന്‍ പാലത്തിന്‌ പകരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിന്‍റെ മണ്ണ്‌ പരിശോധനയടക്കമുള്ള ആദ്യ ഘട്ട നടപടികള്‍ തുടങ്ങി.

പാലത്തിന്‍റെ മധ്യഭാഗം പൂര്‍ണ്ണമായും ഉയര്‍ത്തികപ്പലുകള്‍ക്ക്‌ കടന്നുപോകുന്നതിനുള്ള വഴിയൊരുക്കുന്നു.. രാജ്യത്ത്‌ ആദ്യമായിട്ടാണ്‌ ഇത്തരത്തില്‍ പാലത്തിന്‍റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള നിര്‍മ്മാണം.


ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാമ്പന്‍ പാലം രാജ്യത്തെ എന്‍ജിനീയറിങ്ങ്‌ വിസ്‌മയങ്ങളിലൊന്നാണ്‌.

ചരക്കുനീക്കത്തിനായി ചെറുകപ്പലുകള്‍ക്ക്‌ കടന്നുപോകാന്‍ മധ്യഭാഗത്ത്‌ നിന്ന്‌ ഇരുവശങ്ങളിലേക്ക്‌ ഉയര്‍ത്തുകയും പിന്നീട്‌ ട്രെയില്‍ കടന്നുപോകുന്നതിനായി സാധാര നിലയിലാക്കുകയും ചെയ്യുന്ന പാമ്പന്‍ പാലം കാണാന്‍ നിരവധി ജനങ്ങളാണ്‌ എത്താറുള്ളത്‌.

1914 ല്‍ ആണ്‌ ബ്രിട്ടീഷുകാര്‍ രാമനാഥപുരവുമായി പാമ്പനെ ബന്ധിപ്പിക്കുന്ന റെയില്‍പ്പാലം നിര്‍മ്മിക്കുന്നത്‌.

കപ്പലുകള്‍ വരുമ്പോള്‍ പാലത്തിനെ രണ്ടായി പകുത്ത്‌ മാറ്റാന്‍ കഴിയുന്ന ലിഫ്‌റ്റ്‌ സൗകര്യത്തോടെയാണ്‌ ബ്രീട്ടീഷുകാര്‍ പാലം നിര്‍മ്മിച്ചത്‌.

മീറ്റര്‍ ഗേജായിരുന്ന പാമ്പന്‍പാലം ബ്രോഡ്‌ഗേജ്‌ ആവുന്നത്‌ 2007 ല്‍ ആണ്‌. റെയിലേ ട്രാക്കിന്‌ സമാന്തരമയി 1988 ല്‍ ആണ്‌ റോഡ്‌ പാലം പണിപൂര്‍ത്തിയാവുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക