Image

മമ്മുട്ടിയെപ്പറ്റി ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ്

Published on 09 February, 2019
മമ്മുട്ടിയെപ്പറ്റി ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ്
Muhammed Thanseem Kuniyil
ഒരു നടന്‍, താരം, യുവത്വം സൂക്ഷിക്കുന്നയാള്‍, സൗന്ദര്യവാന്‍, ഫാമിലിമാന്‍... തുടങ്ങിയ നിലകളില്‍ കിട്ടി കൊണ്ടിരിക്കുന്ന വിലയിരുത്തലുകള്‍ക്കും പുകഴ്ത്തലുകള്‍ക്കുമപ്പുറം മറ്റൊരര്‍ത്ഥത്തില്‍ വായിക്കപ്പെടേണ്ടണ്ടതും വായിപ്പിക്കപ്പെടേണ്ടതും ആണ് മമ്മൂട്ടിയുടെ ജീവിതവും വിജയവും.
തീവ്രമായ ആഗ്രഹം, അസാധ്യ ഇച്ഛാശക്തി, കഠിനപ്രയത്‌നം ഇവ ഉണ്ടെങ്കില്‍ മനുഷ്യസാധ്യമായ ഏതും എത്തിപ്പിടിക്കാന്‍ കഴിയും എന്നതിന് ഒരു സാക്ഷ്യപത്രമാണ് മമ്മൂട്ടി. മമ്മൂട്ടി വിജയിച്ചിരിക്കുന്ന മേഖല അഭിനയം എന്നതിലാണ്. അഭിനയം എന്നത് ചിലര്‍ക്ക് ജന്മനാ കിട്ടുന്ന സിദ്ധിയാണ്. ചിലര്‍ക്കത് ചെറിയ അളവില്‍ കിട്ടിയിട്ടുണ്ടാകും. എന്നാല്‍ ചിലര്‍ക്ക് ഒരു തരിപോലും കിട്ടിയിട്ടുണ്ടാകില്ല. ഇങ്ങനെ ജന്മനാ ഒരു തരി പോലും അഭിനയ സിദ്ധി കിട്ടിയിട്ടില്ലാത്ത ഒരാള്‍ ആ മേഖലയില്‍ ഏറ്റവും ഉന്നതിയില്‍ എത്തി മൂന്ന് നാഷണല്‍ അവാര്‍ഡുകളും അര ഡസനിലധികം സ്റ്റേറ്റ് അവാര്‍ഡുകളും ഒരു ഡസനിലധികം ഫിലിം ഫെയര്‍ അവാര്‍ഡുകളും 350 ലധികം സിനിമകളും ആയി തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ അത് പഠിക്കപ്പെടേണ്ടതും വായിക്കപ്പെടേണ്ടതും തന്നെയാണ്.

മമ്മൂട്ടി ജന്മനാ അഭിനയ സിദ്ധി ലഭിക്കാത്ത, അഭിനയിക്കാനറിയാത്ത ഒരു വ്യക്തിയാണ്. പതിറ്റാണ്ടുകള്‍ അഭിനയിച്ചിട്ടും ഇപ്പോഴും ഒരു കഥാപാത്രത്തെ മുമ്പേ മനസ്സിലാക്കി റിഹേഴ്‌സല്‍ നടത്തിയാലല്ലാതെ മമ്മൂട്ടിക്ക് അവതരിപ്പിക്കാന്‍ കഴിയില്ല. ഇപ്പോഴും ഒരു വേഷം ഉണ്ടെന്ന് പറഞ്ഞാല്‍ പിന്നെ വിളിച്ചു ശല്ല്യം ചെയ്തു ആ കഥാപാത്രത്തിന്റെ സ്വഭാവങ്ങള്‍ മനസ്സിലാക്കി സ്വയം റിഹേഴ്‌സല്‍ നടത്തുന്ന മമ്മൂട്ടിയെ പല സംവിധായകരും ഉദ്ധരിച്ചിട്ടുണ്ട്. മാത്രവുമല്ല, സ്റ്റേജുകളില്‍ പതറുന്ന മമ്മൂട്ടിയെ നാം പലപ്പോഴും കണ്ടിട്ടുള്ളതുമാണ്. ഇങ്ങനെ തനിക്ക് വശമില്ലാത്ത ഒരു രംഗത്ത് ഒരു മനുഷ്യന്‍ അതിന്റെ ഏറ്റവും ഉന്നതിയില്‍ വിരാജിക്കുന്നുവെങ്കില്‍ അത് ഒരു പാഠപുസ്തകമായി കുട്ടികളുടെ മുന്നിലേക്ക് എത്തിക്കപ്പെടേണ്ടതാണ്.

മമ്മൂട്ടി ഒരു ഗായകന്‍ ആകാനായിരുന്നു ഇത് പോലെ ആഗ്രഹിച്ചിരുന്നതെങ്കില്‍ അദ്ദേഹം യേശുദാസിനെ വെല്ലുന്ന ഒരു ഗായകന്‍ ആയി മാറുമായിരുന്നു എന്ന് പറഞ്ഞാല്‍ അതിനെ അതിശയോക്തിപരം എന്ന് തള്ളാന്‍ കഴിയില്ല, കാരണം അഭിനയിക്കാനറിയാത്ത ഒരു വ്യക്തി കഠിന പ്രയത്‌നത്തിലൂടെ രാജ്യത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി നില്‍ക്കുന്നുവെങ്കില്‍, പാടാനറിയാത്ത അദ്ദേഹത്തിന് ഗായകനാകാനും കഴിയും എന്ന് മാത്രമേ പറയാന്‍ ഉള്ളൂ.

ജന്മനാ കഴിവോ യാതൊരു പ്രിവിലേജുകളോ ലഭിക്കാതെ ഒരാള്‍ ഒരു മേഖല വെട്ടിപ്പിടിച്ചുവെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും വരും തലമുറകള്‍ക്ക് ഒരു ഇന്‍സ്പിറേഷന്‍ തന്നെയാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഏതാണ്ട് ഇത് പോലെ വായിച്ചെടുക്കാന്‍ കഴിയും.
Join WhatsApp News
josecheripuram 2019-02-09 17:37:46
Any one who dreams&work Hard will reach his goal.Our past president Dr Abdulkalam,and so many examples we have.At present what's happening to malayalees they go out to other countries&do any jobs&people come from other states&make money from our state.Why we are so lazy?Look at the Man power we waste,when there is "JATHA"OR a Political/religious event.How many people waste their time time for useless things instead doing something useful.Any actor if they have succeeded,It's hard work.A Big salute to Mr MAMOOTY.
josecheripuram 2019-02-09 19:50:26
To soak up in rain which falls like tears of angels who are above'where there  no rain in heaven.And raw a boat through "VAIKOM KAyAL"is like being in Heaven'.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക